ഭാഗ്യംകൊണ്ട് മാത്രം രക്ഷപ്പെട്ട ആളുകള്‍.

വളരെയധികം ഭാഗ്യമുള്ള ചില മനുഷ്യരെ ചിലപ്പോഴെങ്കിലും നമ്മൾ നേരിട്ട് കണ്ടിട്ടുണ്ടാകും. അപ്പോഴൊക്കെ അറിയാതെയാണെങ്കിലും നമ്മൾ പറഞ്ഞു പോയിട്ടുണ്ടാകും ഈ മനുഷ്യന്റെയൊരു ഭാഗ്യമേന്ന്.അത്തരത്തിൽ വളരെയധികം ഭാഗ്യമുള്ള ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ രംഗങ്ങളൊക്കെ ക്യാമറയിൽ പതിഞ്ഞതാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്.

ഇവിടെയോരാൾ തിമിംഗലത്തെ നോക്കി കൊണ്ടിരിക്കുന്നതാണ്. ഇയാളുടെ മൊബൈൽ ഫോൺ വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. നല്ല വിലയുള്ളോരു ഐഫോൺ ആയിരുന്നു അത്. അത്‌ പോയ വിഷമത്തിൽ ഇരിക്കുന്നയാളെ ആണ് ഭാഗ്യം തുണച്ചത്. തിമിഗലതിന്റെ രൂപത്തിലായിരുന്നു ഭാഗ്യമെത്തിയത്. അയാളുടെ വെള്ളത്തിൽ വീണ ഫോൺ അത് അയാളുടെ കൈകളിലേക്ക് എടുത്തു കൊടുക്കുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിക്കുന്നത്. അത്‌ കാണുമ്പോൾ ആരാണെങ്കിലും ഒന്ന് അമ്പരന്നു പോകും.

People who escaped only by luck
People who escaped only by luck

അതുപോലെ ഇവിടെ മറ്റൊരു വിലകൂടിയ ലംബോർഗിനി കാർ ഒരു ഇടവഴിയിലൂടെ കൊണ്ടുപോകുവാൻ ഒരാൾ നോക്കുന്നു. അയാൾ നന്നായി ശ്രേദ്ധിച്ചില്ലായിരുന്നുവെങ്കിൽ കാറിന് പോറൽ വീഴാനുള്ള സാഹചര്യം വളരെ വലുതായിരുന്നു. എന്നിട്ടും വളരെ മികച്ച രീതിയിൽ തന്നെ ഈ വ്യക്തിക്ക് ആ സാഹചര്യത്തെ തരണം ചെയ്യുവാൻ സാധിച്ചു. ഇദ്ദേഹം ഒരു ഭാഗ്യവാനാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഇദ്ദേഹത്തിന് അറിയാമായിരുന്നു അത്രയും വിലയുള്ള കാറിന് എന്തെങ്കിലുമൊക്കെ നാശനഷ്ടങ്ങൾ വന്നാൽ പ്രശ്നമാകുമെന്ന്.

ഇവിടെ മറ്റൊരു ഡ്രൈവറുടെ ഭാഗ്യമാണ് കാണാൻ സാധിക്കുന്നത് ഇദ്ദേഹത്തിന്റെ അശ്രദ്ധകൊണ്ട് ട്രക്ക് നിയന്ത്രണം വിട്ട് പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അദ്ദേഹം അത് നിർത്താൻ ശ്രമിക്കുന്നുണ്ട്..കാരണം ഇപ്പുറത്തു കിടക്കുന്നത് കോടികൾ വിലമതിക്കുന്ന പോർഷെ കാറാണ്. ഇതിലേക്ക് ഈ ട്രക്ക് ഇടിക്കുകയാണെങ്കിൽ തീർച്ചയായും ഉടമസ്ഥന് അദ്ദേഹം ചോദിക്കുന്ന നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമെന്ന് ഇയാൾക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നാൽ കഴിയുന്ന രീതിയിൽ ട്രക്ക് നിർത്താൻ ഡ്രൈവർ ശ്രദ്ധിക്കുന്നുണ്ട്. കുറച്ച് അപ്പുറത്തായി പോർഷേ കാറിനെ തൊട്ടുതൊട്ടില്ലന്ന അവസ്ഥയിലാണ് ഈ ട്രക്ക് നിൽക്കുന്നത്. ഈ മനുഷ്യന് ശരിക്കും ഭാഗ്യമുണ്ടായി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

5 ഐഫോൺ ഒരുമിച്ച് ലഭിക്കുകയാണെങ്കിൽ എന്തായിരിക്കും തോന്നുക.? അത്തരത്തിൽ ഒരാൾക്ക് സംഭവിച്ചിരിക്കുന്നു. ഒരു പ്രത്യേക മെഷീൻ ഉപയോഗിച്ചുള്ള ഒരു ഗെയിമാണ് ഇത്. ഏത് വസ്തുവിൽ ആണിത് തൊടുന്നത് തുടർന്ന് കൃത്യമായി ആ വസ്തു ഒരു ബാസ്കറ്റിൽ വീഴുകയാണെന്നുണ്ടെങ്കിൽ നമുക്ക് സ്വന്തമാക്കാൻ സാധിക്കും. ഇവിടെ ഐഫോണുകളുടെ അരികിൽ എത്തിയപ്പോഴേക്കും ആ മിഷ്യന് എന്തോ തകരാറ് സംഭവിക്കുകയും. 5 ഐഫോണുകൾ ഒരുമിച്ച് ബാസ്ക്കറ്റിൽ വീഴുകയും ചെയ്തിരുന്നു.. അതോടെ ഇയാൾക്ക് ഭാഗ്യം ലഭിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ.