എലിസബത്ത് രാജ്ഞിയുടെ വിചിത്രമായ ചില ശീലങ്ങള്‍, ഐസ് ക്യൂബിന്റെ ശബ്ദം രാജ്ഞിക്കു ഇഷ്ടമല്ല.

എലിസബത്ത് രാഞ്ജിയെപറ്റി അറിയാത്തവരായി ആരുമുണ്ടാകില്ല. അവരുടെ പ്രത്യേകമായ ചില സ്വഭാവങ്ങളെ പറ്റി അധികമാർക്കും അറിയില്ല. അത്തരത്തിൽ രാഞ്ജിയുടെ പ്രത്യേകമായ ചില സ്വഭാവങ്ങളെ കുറിച്ചോക്കെയാണ് പറയാൻ പോകുന്നത്. അതിലൊന്നാണ് സ്വന്തം രക്തം പായ്ക്ക് ചെയ്യാതെ അവർ ഒരിക്കലും യാത്ര ചെയ്യില്ലെന്നത്. യാത്രയിൽ അവരെ അനുഗമിക്കുന്ന ആളുകൾക്കിടയിൽ എപ്പോഴും അവരുടെ വൈദ്യശാസ്ത്ര സഹായത്തിനു വേണ്ടി ഒരാൾ ഉണ്ടാകും, അവർ സന്ദർശിക്കുന്ന നഗരങ്ങളിലെ അടുത്തുള്ള എല്ലാ ആശുപത്രികളുടെയും സ്ഥാനം അറിയാനുള്ള ഉത്തരവാദിത്വം ആ ഡോക്ടർക്ക് ആയിരിക്കും. ഇതിനായൊരു മൊബൈൽ മെഡിസിൻ അടങ്ങിയ ബാഗ് കൂടെ കരുതിയിട്ടുണ്ടാകും.അതിനായ് രക്ത പാക്കറ്റുകളും ഡോക്ടറുടെ പക്കലുണ്ടാകും. ആവശ്യമെങ്കിൽ അത്‌ ഉപയോഗിക്കുകയും ചെയ്യും.

Queen Elizabeth II
Queen Elizabeth II

അതുപോലെ തുറന്ന ജാലകങ്ങൾ അവർ ഇഷ്ടപ്പെടുന്നില്ല എന്നാണ് അറിയുന്നത്. തുറന്ന ചില്ല് ജാലകങ്ങൾ മാത്രമേ അവർ തുറന്നു വിടുകയുള്ളൂ. തുറന്നിടുന്നത് അവിടുത്തെ മനോഹരമായ കാഴ്ചയെ നശിപ്പിക്കുമെന്നാണ് ഇവർ പറയുന്നത്. ഒരു നിശ്ചിത മണിക്കൂർ മാത്രമേ അവിടെ ജനാലകൾ തുറക്കാൻ കഴിയുകയുള്ളൂ. അത്തരം കാഴ്ചകൾ അവർക്ക് മനോഹാരിത നൽകുന്നുണ്ട്. ഐസ്ക്യൂബുകളെ അവർ വെറുക്കുന്നുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. ഐസ്ക്യൂബുകളുടെ ശബ്ദം വല്ലാതെ അവർക്ക് അലോസരം ഉണ്ടാകും. എന്നാൽ ഐസ് ബോളുകളുടെ ശബ്ദം കൂടുതൽ സംഗീതാത്മകമാണെന്നാണ് ഇവർ വിശ്വസിക്കുന്നതും. അതിനാൽ അവർ അത് പാനീയങ്ങൾ തണുപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

അതുപോലെ അവരുടെ ബാഗിൽ ഒരു പോർട്ടബിൾ ഹുക്ക് വഹിക്കുന്നുണ്ട്. ബാഗിൽ പണം, വാലറ്റ് പോലുള്ള പതിവ് കാര്യങ്ങളൊന്നും തന്നെ ഉണ്ടായിരിക്കില്ല. എന്നാൽ ഒരു വിചിത്രമായ വസ്തു ഇവിടെ കണ്ടെത്താൻ സാധിക്കും. ബാഗ് തൂക്കിയിടാൻ ഹുക്ക്. ഇത്‌ ഘടിപ്പിക്കേണ്ടത് പ്രധാനമാണ്. അവർ തന്റെ ബാഗുമായി സേവകർക്ക് സിഗ്നലുകൾ അയക്കുകയും ചെയ്യുന്നുണ്ട്.

താടി വെക്കുന്നത് അവർക്ക് ഇഷ്ടമല്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അത്‌ അവരെ പ്രകോപിപ്പിക്കുന്നതാണെന്നും അറിയാൻ സാധിക്കുന്നു. അവരുടെ അടുത്ത ആളുകൾ എല്ലാം തന്നെ കൃത്യമായി ഷേവ് ചെയ്തിരിക്കുന്നത് അതുകൊണ്ടാണ്. അവർ അത്രമാത്രം അത് വെറുക്കുന്നുണ്ട്.

അവരുടെ എല്ലാ വസ്ത്രങ്ങൾക്കും നമ്പറുകൾ ഉണ്ടായെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഓരോ നമ്പറുകൾക്കും പ്രാധാന്യം ഉണ്ട്. അത് ഒരു പ്രത്യേക ജെണലിൽ നിശ്ചിതമായ രേഖകളാൽ തയ്യാറാക്കിയതാണ്. ഈ വസ്ത്രം എവിടെ എപ്പോൾ ധരിച്ചു എന്ന് അറിയാൻ വേണ്ടിയാണ് അങ്ങനെ ഉള്ളത്. അവർ ഒരിക്കലും സൂപ്പും ഉരുളക്കിഴങ്ങും കഴിക്കാറില്ല. ഈ രണ്ട് വിഭവങ്ങളും അവർക്കുവേണ്ടി ആ കൊട്ടാരത്തിൽ ഉണ്ടാക്കുകയും ചെയ്യാറില്ല.