ഫാക്ടറിയില്‍ മാങ്ങാജ്യൂസ് നിര്‍മിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ ?

എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ് മാമ്പഴമെന്നു പറയുന്നത്. പ്രായഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്നത് തന്നെയാണ്. നമ്മൾ പലപ്പോഴും ഇപ്പോൾ മാമ്പഴങ്ങൾ വാങ്ങുന്നത് ഭയതോടെയാണ്. അന്യനാടുകളിൽ നിന്ന് എത്തുന്ന മാമ്പഴങ്ങളിൽ എന്തെങ്കിലും വിഷാംശമുണ്ടോന്നൊരു ഭയം എല്ലാവരിലും നിലനിൽക്കുന്നുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് മാമ്പഴ ജ്യൂസെന്ന് പറയുന്നത്. മാമ്പഴ ജ്യൂസ് ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ്. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം വളരെയധികം ഇഷ്ടപ്പെട്ട ഒന്നുമാണ്. എങ്ങനെയാണ് ഒരു ഫാക്ടറിയിൽ മാമ്പഴജ്യൂസ് ഉണ്ടാക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്.

Maaza
Maaza

ഫാക്ടറിയിൽ ജ്യൂസ് ഉണ്ടാക്കാൻ ആവശ്യമായത് നല്ല പഴുത്ത മാമ്പഴങ്ങൾ ആണ്. ഈ മാമ്പഴങ്ങൾ ഒന്നുപോലും തറയിൽ വീഴാത്തത് വേണം. കൈകൊണ്ട് പറിച്ചെടുക്കുന്നത് കൈ കൊണ്ടാണ്.താഴെയൊക്കെയുള്ള മാമ്പഴം വളരെ പെട്ടെന്ന് തന്നെ നമുക്ക് പറിച്ചെടുക്കാൻ സാധിക്കും. വലിയ മാമ്പഴങ്ങൾ നമ്മൾ എങ്ങനെയാണ് പറിച്ചെടുക്കുന്നത്.? മുകൾ വശത്തുള്ള ചില്ലയിൽ നിന്നും മാമ്പഴങ്ങൾ കൈതൊട്ട് പറിച്ചെടുക്കുകയെന്ന് പറയുന്നത് വലിയൊരു കടമ്പ തന്നെയാണ്. താഴേക്ക് വീണ മാമ്പഴങ്ങൾ ഒരുപാട് ദിവസം ഇരിക്കാതെ കേടായി പോകുമെന്നാണ് പറയുന്നത്. അതുകൊണ്ട് താഴെ വീഴുന്ന മാമ്പഴങ്ങളോന്നും ജ്യൂസ് ഉണ്ടാകാൻ വേണ്ടി ഉപയോഗിക്കാറില്ല.

ശരീരത്തിൻറെ ആരോഗ്യസംരക്ഷണത്തിൽ നല്ല പങ്ക് വഹിക്കാൻ കഴിയുന്ന ഒന്നാണ് മാമ്പഴമെന്ന് പറയുന്നത്. വിറ്റാമിൻ-എ, ക്യാൻസർ വിരുദ്ധ ഫലവും ഉണ്ട് വിറ്റാമിൻ സി ധാതുക്കൾ കാൻസർ പ്രതിരോധവും ധമനിയിലെ രക്താതിമർദവും ഒക്കെ തടയുന്നുണ്ട്. ധാരാളം വിറ്റാമിനുകളും ചർമ്മത്തെ മനോഹരമാക്കുന്നുണ്ട്. ധാതുക്കളുമോക്കെ ഇതിൽ അടങ്ങിയിട്ടുണ്ട്. ഓരോ മാമ്പഴത്തിന്റെയും പൾപ്പുകൾ എടുത്തതിനുശേഷമാണ് ഈ ജ്യൂസുകൾ ആക്കുന്നത്. അതോടൊപ്പം ഓക്സിജന്റെ യാതൊരു സാന്നിധ്യവും ഇല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. കാരണം ഈ കുപ്പികളിലെ ജ്യൂസുകൾക്കുള്ളിൽ ഓക്സിജൻ സാന്നിധ്യം ഉണ്ടാവുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഈ കുപ്പികളിലെ ജ്യൂസുകൾ കേടായി പോകുന്നതാണ്. അങ്ങനെ കേടായി പോകാതിരിക്കാൻ വേണ്ടിയാണ് ഓക്സിജനുമായി യാതൊരു സമ്പർക്കവും ഈ ജ്യൂസിനില്ലന്ന് ഉറപ്പു വരുത്തുന്നത്. എങ്കിൽ മാത്രമേ കുറേദിവസം ഇരിക്കുകയുമുള്ളു. ദിവസങ്ങളല്ല,ഏകദേശം മാസങ്ങളോളം ഇരിക്കേണ്ട ഒരു ജ്യൂസ് ആണിത്. അതുകൊണ്ടുതന്നെ ഒക്സിജനുമായി ഒരു പ്രവർത്തനം നടക്കുകയാണെങ്കിൽ അത്ര ദിവസം ഇത് സുരക്ഷിതമായി ഇരിക്കില്ല.