വിവാഹദിനത്തില്‍ സംഭവിച്ച അമളികള്‍.

ജീവിതവഴികളിൽ മനുഷ്യൻ ഒറ്റയ്ക്കായി പോവാതിരിക്കാനാണ് അവനൊരു പങ്കാളി വേണമെന്ന് ദൈവം തീരുമാനിച്ചത്. ഒരു പങ്കാളിയെ കണ്ടെത്തി പുതിയ ജീവിതം ആരംഭിക്കുമ്പോൾ ജീവിതത്തിൽ പുതിയൊരു ജന്മം കൂടി തുടങ്ങുകയാണെന്ന് പറയണം. അതുവരെയുണ്ടായിരുന്ന ഇഷ്ടാനിഷ്ടങ്ങളെല്ലാം മറ്റൊരാൾക്ക് വേണ്ടി കൂടി വഴിമാറുകയാണ്. ആ നിമിഷം മുതൽ നമ്മൾ മറ്റൊരാളുടെ കൂടെ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രാധാന്യം നൽകുകയാണ്. നമുക്കൊപ്പം ഒരു സുഹൃത്തു കൂടിച്ചേരുന്നുവെന്ന് പറയണം. ദാമ്പത്യമെന്നാൽ നല്ലൊരു സൗഹൃദം പോലെയായിരിക്കണം. പാതിവഴിയിൽ ഉപേക്ഷിച്ചു പോവാതെ എന്നും നമുക്കൊപ്പം ഉണ്ടാകുന്നോരു സുഹൃത്തായിരിക്കണം നമ്മുടെ പങ്കാളി. ആ മനോഹരമായ നിമിഷങ്ങളിൽ ചില അബദ്ധങ്ങളൊക്കെ സംഭവിച്ചേക്കാം. അത്തരത്തിൽ വിവാഹദിവസം സംഭവിച്ച ചില രസകരമായ അബദ്ധങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.

Funny Marriage
Funny Marriage

ഇവിടെ വിവാഹത്തിനുള്ള ചടങ്ങുകൾ നടക്കുന്നതിനിടയിൽ അബദ്ധം പറ്റിയത്. ഈ പയ്യനായിരുന്നു പണി കിട്ടിയത്. വിവാഹചടങ്ങുകൾക്കിടയിൽ അദ്ദേഹത്തിൻറെ പാന്റ് അഴിഞ്ഞു പോവുകയാണ് ചെയ്തത്. വിവാഹ ചടങ്ങുകൾ കാണുവാൻ വേണ്ടി ദേവാലയത്തിനുള്ളിൽ വളരെ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അധികമാരും ഇത് കണ്ടില്ല. എങ്കിലും പയ്യനാ ദിവസം സംഭവിച്ചത് ഒരു വല്ലാത്ത അമളിയായി പോയെന്ന് പറഞ്ഞാൽ മതിയല്ലോ.

വിവാഹത്തിനു സുഹൃത്തുക്കൾ പണി കൊടുക്കുന്നത് ഇപ്പോളോരു പുതുമയുള്ള കാര്യമൊന്നുമല്ല. അത്തരത്തിൽ ഇവിടെ വിവാഹം കഴിഞ്ഞ രണ്ടുപേരോട് ബൈക്കിൽ പോകുവാൻ ആയിരുന്നു സുഹൃത്തുക്കൾ ആവശ്യപ്പെട്ടത്.. ഇവർ രണ്ടുപേരും ബൈക്കിൽ പോകാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഈ പെൺകുട്ടി വൺസൈഡ് ആയിരുന്നു ഇരുന്നത്. അങ്ങനെ ഇരുന്ന് ഈ പെൺകുട്ടിക്ക് തീരെ ശീലമില്ലെന്നു തോന്നുന്നു. വാഹനം ഒരു ഹംപിലേക്ക് ചാടിയപ്പോഴേക്കും ഈ പെൺകുട്ടി റോഡിൽ വീണു പോവുകയായിരുന്നു ചെയ്യുന്നത്. ഇതിലെ രസകരമായ കാര്യമെന്നാൽ പങ്കാളി വീണുപോയത് പോലുമറിയാതെ ഇദ്ദേഹം വണ്ടി ഓടിച്ചു കൊണ്ട് പോയി എന്നുള്ളതാണ്. കുറെ സമയങ്ങൾക്ക് ശേഷമാണ് ഇദ്ദേഹം ഇതറിഞ്ഞു തിരികെ വരുന്നത് പോലും. അപ്പോഴേക്കും അവിടെയുള്ളവർ എല്ലാവരുംകൂടി പെൺകുട്ടിയെ എഴുന്നേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ പിന്നീടുള്ള ജീവിതത്തിൽ ഓർത്തു ചിരിക്കാനുള്ള മനോഹരമായ നിമിഷങ്ങളാണ്. വിവാഹമെന്നത് എന്നും ഓർമ്മിക്കാൻ ഉള്ള ഒരു സുന്ദരമായ ദിനമാണല്ലോ.രസകരമായ ഓരോ സംഭവങ്ങളും ആ ദിനത്തെ മനോഹരമാക്കുന്നു.