നിങ്ങളിതുവരെ കാണാത്ത ചില കാഴ്ചകള്‍, ഇജ്ജാതി ടൈമിംഗ്.

പലയാളുകളുടെയും വ്യത്യസ്തമായ പല കഴിവുകളും നമ്മൾ കണ്ടിട്ടുണ്ട്. പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ എത്തുന്ന വീഡിയോയിലൂടെയാണ് ഈ കഴിവുകൾ കൂടുതലായി ആളുകൾക്കിടയിൽ ശ്രദ്ധനേടാറുള്ളത്. വ്യത്യസ്തമായ ചില ആളുകളുടെ കഴിവുകളെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഇത്‌ കാണുമ്പോൾ നമ്മൾ എല്ലാവരുമോന്ന് അമ്പരന്നു പോകുമെന്നുള്ളത് ഉറപ്പാണ്.

കൈയിലെ വിരൽ വച്ചു കറക്കുകയെന്ന് പറയുന്നത് പലരും ചെയ്തു നമ്മൾ കണ്ടിട്ടുള്ള കാര്യമാണ്. ചൂണ്ടുവിരലിൽ ബോളുകൾ കറക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ കാര്യം തന്നെ ഒരുപാട് ആളുകൾ ഒരുമിച്ച് ചെയ്യുകയാണെങ്കിലൊ..? അതും ഒരേ സമയത്ത് തന്നെ ചെയ്യുകയാണെങ്കിലൊ.? അത് അത്ഭുതം തന്നെയായിരിക്കും. അങ്ങനെ ഒരു കാഴ്ച നമുക്കിവിടെ കാണാൻ സാധിക്കുന്നുണ്ട്.

Some views you have never seen before
Some views you have never seen before

അതുപോലെ സാധാരണയായി രണ്ടു വിരലുകളിൽ ബോൾ ഇട്ട് കറക്കുന്ന വ്യക്തികളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഒരാൾ കൈവിരലുകളിൽ എന്തൊക്കെ സാധനങ്ങളാണ് കറക്കുന്നതെന്ന് നമ്മൾ അത്ഭുതപ്പെട്ടുപോകും. എൽഇഡി ടിവി വരെ ഈ മനുഷ്യന്റെ വിരലുകളിൽ കറക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അതുപോലെ തന്നെ നമുക്ക് മറ്റൊരു വിചിത്രമായ കാഴ്ച ഇവിടെ കാണാൻ സാധിക്കുന്നുണ്ട്.

രണ്ട് സ്ത്രീകൾ നിന്ന് ഒരേപോലെ മുകളിലേക്ക് ചാടുകയാണ് ചെയ്യുന്നത്. അവർ ഒരേ സമയത്ത് തന്നെയാണ് ഇത്‌ ചെയ്യുന്നത്. അതോടൊപ്പം അമ്പരപ്പിക്കുന്ന മറ്റൊരു കാര്യമെന്തെന്നാൽ ഇവരൊക്കെ ഉയരത്തിലാണ് ഇത് ചെയ്യുന്നത്. മാത്രമല്ല ഉയരത്തിലേക്ക് ഇവർ ചാടുകയും അതിനുശേഷം ഇവർ തലകുത്തി അഞ്ചുവട്ടം ഒരേപോലെ തന്നെ മാറുകയും ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്. എത്ര മനോഹരമായാണ് ഇവരൊക്കെ ഇത്‌ ചെയ്യുന്നതെന്ന് നമ്മൾ ഓർക്കും.

നമ്മൾ പണ്ടത്തെ കാലങ്ങളിലൊക്കെ കണ്ടിട്ടുള്ള ഒന്നാണ് പാവക്കൂത്തെന്ന് പറയുന്നത്. പണ്ട് കാലങ്ങളിലൊക്കെ കൂടുതലായി നിലനിന്നിരുന്നൊരു കലാരൂപമാണ് പാവക്കൂത്തെന്നു പറയുന്നത്. സമാനമായ ചില നിഴൽനാടകങ്ങളും അക്കാലങ്ങളിലൊക്കെ ഉണ്ടായിരുന്നു.

അതുപോലെ ഇവിടെ കൈകൾ കൊണ്ടുള്ള വ്യത്യസ്തമായോരു കലയാണ് കാണാൻ സാധിക്കുന്നത്. ഒരു പെൺകുട്ടിയെ മുന്നിൽ നിർത്തിക്കൊണ്ട് ആ പെൺകുട്ടിക്ക് പുറകിലായി കുറേ ആളുകളുടെ കൈകളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. തുടക്കത്തിൽ മാത്രമേ നമ്മൾ ഇങ്ങനെ വിരലുകൾ ശ്രദ്ധിക്കുകയുള്ളു. പിന്നീട് കാണികളെ പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ള പ്രകടനങ്ങളാണ് ഈ കൈവിരലുകൾ കൊണ്ട് ഓരോരുത്തരും കാഴ്ചവയ്ക്കുന്നത്. മുന്നിൽ നില്കുന്ന പെൺകുട്ടിയെ നമ്മൾ ഒന്ന് ഓർക്കുക പോലും ചെയ്യുന്നില്ലെന്നതാണ് സത്യം. അത്രയ്ക്ക് മികച്ച പ്രകടനമാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. ആരുമോന്ന് നോക്കി പോകുന്ന രീതിയിൽ. സത്യം പറഞ്ഞാൽ കാണികളുടെ കണ്ണുകെട്ടുന്നൊരു വിദ്യ.