സൂപ്പ് ഉപയോഗിച്ച് ജയിൽ ചാടിയ വ്യക്തി.

നമ്മളെ ഞെട്ടിപ്പിക്കുന്ന കഥകൾ എല്ലാം നമുക്ക് പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.. അത്തരത്തിലുള്ള ഒരു കഥയാണ് പറയാൻ പോകുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിൻറെ കഥയെ കുറിച്ചാണ് പറയാൻ പോകുന്നത്. ഒരാൾ ജയിലിൽ ആയി. അയാൾ ജയിലിൽ നിന്ന് രക്ഷപെട്ടു. ഇങ്ങനെ പറയുന്നത് അത്ഭുതമുളവാക്കിയൊരു കഥയൊന്നുമല്ല. എങ്കിലും ഒരുപാട് വട്ടം ജയിലിൽ നിന്ന് ചാടിയൊരു മനുഷ്യൻ എല്ലാവർക്കും അത്ഭുതം ഉണ്ടാക്കുന്നോരു കഥയായിരിക്കും.. അത്തരത്തിലൊരു വ്യക്തിയായിരുന്നു ഇദ്ദേഹം.

ജയിൽ നിന്ന് ചാടിയത് ഒരുവട്ടമൊന്നുമല്ല. നിരവധി തവണയായിരുന്നു. നിരവധി തവണ ചാടിയ ഈ വ്യക്തിയെ അതുപോലെ പൊലീസ് പിടിക്കും. വീണ്ടും വീണ്ടും പല സ്ഥലങ്ങളിലേ ജയിലിലേക്ക് മാറ്റി. എന്നാൽ ഇയാളുടെ ആവിശ്യം ടോകിയോ ജയിലിൽ മാറ്റണമെന്ന് ആയിരുന്നു. പലപ്പോഴും ജയിൽ ചാടി കഴിഞ്ഞാൽ കണ്ടുപിടിക്കപ്പെട്ടപ്പോഴെല്ലാം ഇദ്ദേഹം പറയുന്നത് ഇതുതന്നെയായിരുന്നു. തന്നെ ടോക്കിയോ ജയിലിലേക്ക് മാറ്റണമെന്ന്. എന്നാൽ പലപ്പോഴും പോലീസ് അദ്ദേഹത്തിൻറെ ആവശ്യത്തെ അംഗീകരിക്കാതെ പോവുകയായിരുന്നു ഉണ്ടായത്. ഇദ്ദേഹം ഓരോ വട്ടവും ജയിലിൽ നിന്ന് ചാടുന്നത് പല കാരണങ്ങൾ കൊണ്ടായിരുന്നു.

Soup
Soup

ഒരുവട്ടം ഇദ്ദേഹം ജയിൽ ചാടാൻ ഉപയോഗിച്ച് മാർഗമെന്നത് തൻറെ സൂപ്പ് ആയിരുന്നു. സൂപ്പിലുള്ള ഉപ്പ് ഉപയോഗിച്ചുകൊണ്ട് തന്നെ ജയിൽ ചാടാനുള്ള പല സ്ഥലങ്ങളിലും ഇത് തേച്ചു വെക്കുകയാണ് ചെയ്തത്. അതിനുശേഷം കുറേ കാലങ്ങൾ ഇദ്ദേഹം കാത്തിരുന്നു. എങ്കിൽ മാത്രമേ അദ്ദേഹത്തിന് അതിനുശേഷം ജയിലിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ സാധിക്കുകയുള്ളൂ. വിലങ്ങുകൾ തുരുമ്പിക്കാൻ ആയിരുന്നു ഉപ്പ് ചേർത്തത്. അങ്ങനെ വീണ്ടും ഇദ്ദേഹം പിടിക്കപ്പെട്ടത്തോടെ അതികഠിനമായ മറ്റൊരു ജയിലിലേക്ക് പോവുകയായിരുന്നു.പിന്നീട് മറ്റൊരു ജയിലിൽ ആക്കി. ആ ജയിലിൽ നിന്ന് ഒരാൾപോലും ഇതുവരെ പുറത്തേക്ക് പോയിട്ടില്ല. അതിന് കാരണം എന്താണെന്ന് വെച്ചാൽ അത്രയും കഠിനമായ ഒരു കാലാവസ്ഥയായിരുന്നു ജയിലിന് പുറത്ത്.

അവിടെ നിന്നും ഒരാൾ പോലും ജയിൽചാടിയിട്ടില്ല. എന്നാൽ ഇദ്ദേഹം ആ ജയിലും ചാടി. അതോടെ പോലീസ് പോലും അത്ഭുതപ്പെട്ടുപോയി. പിന്നീട് വീണ്ടും ജയിലിലേക്ക് തിരികെ കൊണ്ടുപോയി. ഒരു കൊലപാതകം കൂടി നടത്തിയതിനുശേഷമാണ് തിരിച്ചു ഇയാൾ വന്നത്. അതോടെ അദ്ദേഹത്തെ പൂർണമായും വലിയതോതിൽ തന്നെ സെക്യൂരിറ്റിയുള്ള ഒരു ജയിലിലേക്ക് മാറ്റി. അവിടെയുള്ളവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ആ ജയിലും ഈ മനുഷ്യൻ ചാടുകയാണ് ചെയ്തത്. വീണ്ടും കണ്ടുപിടിച്ച ഇദ്ദേഹത്തെ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയതിനു ശേഷം അദ്ദേഹം പറഞ്ഞ ടോക്കിയോ ജയിലിലേക്ക് തന്നെ മാറ്റി. അവിടെ ഉള്ളവർ അദ്ദേഹത്തോട് വളരെ മാന്യമായ രീതിയിൽ ആയിരുന്നു പെരുമാറിയിരുന്നത് . അതുകൊണ്ടുതന്നെ അദ്ദേഹം ജയിലിൽ നിന്ന് ചാടുകയും ചെയ്തില്ല.