തെറി കാരണം പേര് മാറ്റിയ ഒരു നാടിന്റെ കഥ.

നിങ്ങൾ ഷേനി എന്ന മനോഹരമായ ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങളിൽ ഭൂരിഭാഗം ആളുകൾക്ക് ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ടാകും. കാസർഗോഡ് ജില്ലയിലെ എൻമകജി ഗ്രാമത്തിലുള്ള പ്രകൃതിഭംഗിയുടെ യഥാർത്ഥ രൂപം നില കൊള്ളുന്ന ഒരു കുഞ്ഞു സ്ഥലമാണ് ഷേനി. ഒരു പക്ഷെ, നിങ്ങൾ കാസർഗോഡ് പോയിട്ടുള്ളവരാണെങ്കിൽ ഈ സ്ഥലവും കണ്ടിരിക്കണം. എവിടെ നോക്കിയാലും പച്ചപ്പ്‌ നിറഞ്ഞ കുന്നുകളും മലനിരകളും. ആരുടേയും ശല്യമില്ലാത്തെ ന്രത്തമാടുന്ന മയിലുകൾ. തികച്ചും ശാന്തമായ ഒരു പ്രദേശം. എന്നാൽ ഒരു കാലത്ത്  ആളുകൾ ഈ പ്രദേശത്തെയും അവിടുത്ത ഗ്രാമവാസികളെയും വല്ലാതെ പരിഹസിച്ചിരുന്നു. അപ്പോൾ എന്ത് കൊണ്ടായിരിക്കുമെന്ന് നിങ്ങൾ മനസ്സിൽ വിചാരിക്കുന്നുണ്ടാകും. ഇപ്പോൾ നമ്മൾ കേൾക്കുന്ന ഷേനി  എന്ന പേരല്ലായിരുന്നു ഈ കുഞ്ഞു ഗ്രാമത്തിന്. ആളുകളുടെ പരിഹാസം കാരണം തങ്ങളുടെ ഗ്രാമത്തിന്റെ യഥാർത്ഥ പേര് മാറ്റാൻ ഇവിടുത്തുകാർ നിർബന്ധിതരാവുകയായിരുന്നു. എന്തിനു വേണ്ടിയാണ് ഈ കുഞ്ഞു ഗ്രാമം ഒരു പരിഹാസ കഥാപാത്രമാകേണ്ടി വന്നത് എന്ന് നോക്കാം.

Sheni
Sheni

ഒരു കാലം വരെ കാസർഗോഡ് ജില്ലയിലുള്ള ഈ കൊച്ചു ഗ്രാമത്തിന്റെ പേര് ഒരു തെറി വാക്കായിരുന്നു. പക്ഷെ, കാലങ്ങൾക്കു മുമ്പ്  ആളുകളൊന്നും ആ ഒരു വാക്ക് തെറിയായി പറയാറില്ലായിരുന്നു. എന്നാൽ കാലങ്ങൾക്കിപ്പുറം, ആളുകളുടെ ജീവിതരീതിയിൽ വന്ന മാറ്റം അവർ സംസാരിക്കുന്ന രീതിയിലും മാറ്റങ്ങൾ വന്നു. കാല ക്രമേണ, ഈ ഗ്രാമത്തിന്റെ പേരും ഒരു തെറി വാക്കായി ഉപയോഗിക്കാൻ തുടങ്ങി. പക്ഷെ, ഇത്രയും മനോഹരമായ ഈ ഗ്രാമത്തിന്  എങ്ങനെ ഈ പേര് വന്നു എന്ന കാര്യത്തിൽ ആർക്കും നിശ്ചയമില്ല. അങ്ങനെയിരിക്കെ, ഒരു പോലീസുകാരന് ഈ സ്ഥലത്തേക്ക് ഒരു ഹയർ ട്രാൻസ്ഫർ കിട്ടി. പക്ഷെ, പലരും ചോദിച്ചു എങ്ങോട്ടാണ് ട്രാൻസ്ഫർ കിട്ടിയതെന്ന്. അപ്പോഴും അദ്ദേഹത്തിന് സ്ഥലപ്പേര് പറയാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ  ഭാര്യയോട് സ്ഥലപ്പേര് പറഞ്ഞപ്പോഴും അവർ തന്നെ തെറി പറയുകയാണ് എന്ന് തെറ്റിദ്ധരിച്ചിരുന്നു. അങ്ങനെയിരിക്കെ, ഒരു വനിതാ പോലീസ് ഇങ്ങോട് ട്രാൻസ്‌ഫർ ആയി വന്നതിനു ശേഷമാണ് ഈ കുഞ്ഞു ഗ്രാമത്തിന്റെ പേര് ഷേനി  എന്നാക്കി മാറ്റിയത്.  ഈ സ്ഥലത്തെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ളആഅ വീഡിയോ കാണുക.

കടപ്പാട്: മാതൃഭൂമി ന്യൂസ്‌