ചിത്രത്തില്‍ ഒരു കൊലയാളി ഒളിഞ്ഞിരിപ്പുണ്ട് ആരാണെന്ന് കണ്ടുപിടിക്കൂ.

നമ്മുടെ ബുദ്ധിക്ഷമതയും നിരീക്ഷണ കഴിവും അളക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. ഞങ്ങള്‍ ഇവിടെ താഴെയുള്ള വീഡിയോയില്‍ നിരവധി ഏതാനും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ ചിത്രത്തിന്‍റെ സഹായത്തോടെ നോക്കി മനസിലാക്കി നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ സാധിച്ചാല്‍ നിങ്ങളൊരു ബുദ്ധിമാനാണെന്ന് സ്വയം അഭിമാനിക്കാം. ഏതാനും ചോദ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. അവയുടെ യഥാര്‍ത്ഥ ഉത്തരം ലഭിക്കുന്നതിനായി വീഡിയോ കാണുക.

Test your intellect
Test your intellect

സാമ്പിൾ ചോദ്യം 1

ഒരു യുവതി  പോലിസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞു, ഒരു കള്ളന്‍ തന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ കയറ് ഉപയോഗിച്ച് ബന്ദിയാക്കി. തന്‍റെ വിലപിടിപ്പുള്ള ആഭരണങ്ങള്‍ എല്ലാം മോഷ്ട്ടിച്ചു കൊണ്ടുപോയി. ഭാഗ്യവശാല്‍ ആഭരണങ്ങള്‍ എല്ലാംതന്നെ ഞാന്‍ ഇന്‍ഷൂര്‍ ചെയ്തിരുന്നു എന്നായിരുന്നു യുവതി പറഞ്ഞത്. പോലിസ് ഉടന്‍ തന്നെ സ്ഥലത്തെത്തി സ്ത്രീയെ ബന്ധനത്തില്‍ നിന്നും മോചിപ്പിച്ച ശേഷം  ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയും ചെയ്തു. ഇതിനു കാരണം  എന്തായിരിക്കും ?. യഥാര്‍ത്ഥ ഉത്തരം അറിയുന്നതിന് വീഡിയോ കാണുക.

സാമ്പിൾ ചോദ്യം 2

ഒരു വലിയ നഗരത്തില്‍ പകല്‍ സമയത്ത് വളരെ  ശാന്തമായ അന്തരീക്ഷമായിരുന്നു. പക്ഷെ രാത്രിയായപ്പോള്‍ വലിയ ശബ്ധതോടുകൂടിയ ഇടിമിന്നലും മഴയും ഉണ്ടായി. ഈ നഗരത്തില്‍ ഒരു കെട്ടിടം  മഴയില്‍ തകര്‍ന്നു വീഴുകയും ചെയ്തു. കൂടാതെ ചുറ്റുപാടും കറണ്ട് പോവുകയും ഒച്ചപ്പാടും നിലവിളികളും ഉണ്ടായി. കെട്ടിടത്തിന് ഉള്ളില്‍ കുടുങ്ങിയ ഒരു ജീവനക്കാരന്‍ എങ്ങനെ രക്ഷപ്പെടണമെന്നറിയാതെ നില്‍ക്കുകയാണ്. പുറത്തേക്ക് രക്ഷപ്പെടാന്‍ മൊത്തം നാല് വാതിലുകളാണുള്ളത്. ഒന്നാമത്തെ വാതിലിനുള്ളില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. അങ്ങോട്ടേക്ക് ഒരു കാരണവശാലും കയറാന്‍ സാധിക്കില്ല. രണ്ടാമത്തെ വാതിലിനുള്ളില്‍ മുഴുവന്‍ തീയാണ്. മൂന്നാമത്തെ വാതിലിനുള്ളില്‍ ലോഹങ്ങള്‍ പോലും മുറിക്കാന്‍ സാധിക്കുന്ന ചക്രങ്ങളാണ് ഉള്ളത്. നാലാമത്തെ വാതിലുനുള്ളില്‍ നിറയെ വെള്ളം നിറഞ്ഞിരിക്കുകയാണ് കെട്ടിടത്തിന് മുകളിലെ സ്വിമ്മിംഗ് പൂള്‍ തകര്‍ന്നു വീണിട്ടാണ്  വെള്ളം നിറഞ്ഞത്. അധികം വൈകാതെ തന്നെ ഒരു തീരുമാനമെടുക്കണം. കാരണം താന്‍ നില്‍ക്കുന്ന കെട്ടിടം ഏതുനിമിഷം വേണമെങ്കിലും തകര്‍ന്നു വീഴാന്‍ സാധ്യതയുണ്ട്. ഈ നാല് വാതിലുകളില്‍ ഏത് വാതിലാണ് ഈ ജീവനക്കാരന്‍ തിരഞ്ഞെടുക്കേണ്ടത്. ഈ ചോദ്യത്തിനുള്ള യഥാര്‍ത്ഥ ഉത്തരം അറിയുന്നതിന് വീഡിയോ കാണുക.