ആത്മവിശ്വാസം ഉള്ളവരുടെ ചില ലക്ഷണങ്ങള്‍ ഇവയാണ്.

ബുദ്ധിമാന്മാരായ ആളുകൾ അല്ലെങ്കിൽ ജീവിതത്തിൽ വിജയം നേടിയിട്ടുള്ള ആളുകൾ എപ്പോഴും പിന്തുടരുന്ന ചില കാര്യങ്ങളുണ്ടായിരിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റിയാണ് പറയുന്നത്. അങ്ങനെയുള്ളവർ ഒരിക്കലും അവർക്ക് ദോഷമായി ബാധിക്കുന്ന കാര്യങ്ങൾ ചെയ്യില്ല. ബുദ്ധിമാന്മാരായ അല്ലെങ്കിൽ കൂടുതൽ ജീവിതത്തെ മനസ്സിലാക്കുന്ന ഞാനൊരു ബുദ്ധിമാൻ ആണെന്ന് സ്വന്തമായ വിശ്വാസമുള്ള ആളുകൾ ചെയ്യുന്ന ഒന്നാമത്തെ കാര്യം ഒരിക്കലും മറ്റുള്ളവരുടെ കുറ്റം പറയില്ല എന്നുള്ളതാണ്. അതിൻറെ കാരണം എന്താണെന്ന് വെച്ചാൽ അവർക്ക് അതിനു സമയം ഉണ്ടാവില്ല എന്നതാണ് ഒന്നാമത്തെ കാരണം. രണ്ടാമതായി അവർക്ക് അവരെ കുറിച്ചറിയാം. അതുകൊണ്ട് തന്നെ അവർ മറ്റുള്ളവരെ ഒരിക്കലും കുറ്റം പറയുവാനോ അവരുടെ കുറവുകളെ കണ്ടെത്തുവാൻ ശ്രമിക്കാറില്ല എന്നതാണ് സത്യം. അതിന്റെ ആവശ്യം അവർക്ക് ഉണ്ടാവുന്നില്ല.

These are just some of the goal setting shareware that you can use.
These are just some of the goal setting shareware that you can use.

മറ്റൊരു സ്വഭാവം എന്നത് ഒരിക്കലുമവർ ഒരു സഹായം ചോദിക്കാൻ മടി കാണിക്കാറില്ലെന്നതാണ്. നമുക്കൊരു സഹായം ആവശ്യമാണെങ്കിൽ അത് ചോദിക്കുവാൻ അഭിമാനം അനുവദിക്കാത്തവരാണ് കൂടുതൽ ആളുകളും. അങ്ങനെ ചിന്തിക്കേണ്ടോരു ആവശ്യമേയില്ല.. ആവശ്യക്കാരന് ഔചിത്യമില്ല എന്ന് പറയുന്നത് സത്യമായ കാര്യമാണ്. അതായത് നമുക്ക് ഒരു സഹായം വേണമെങ്കിൽ നമുക്ക് അറിയില്ലെങ്കിൽ അറിയാവുന്ന ഒരാളോട് ചോദിച്ചു മനസ്സിലാക്കുകയെന്ന് പറയുന്നത് ഒരിക്കലും മോശമായ ഒരു സ്വഭാവമല്ല. എല്ലാം തികഞ്ഞവർ അല്ല മനുഷ്യർ. ഓരോ പ്രായത്തിലും അവർ ഓരോ അറിവുകൾ പഠിക്കുകയാണ് ചെയ്യുന്നത്. മനുഷ്യൻ എപ്പോഴും പുതിയ പുതിയ കാര്യങ്ങളെപ്പറ്റി പഠിച്ചുകൊണ്ട് പുതിയ കാലവുമായി പൊരുത്തപ്പെട്ട് കൊണ്ട് വേണം ജീവിക്കുവാൻ. ബുദ്ധിമാന്മാരായ മനുഷ്യർ എപ്പോഴും അങ്ങനെ ഇരിക്കുവാനായിരിക്കും ആഗ്രഹിക്കുക. അതുകൊണ്ടുതന്നെ നമുക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ മടികൂടാതെ മറ്റുള്ളവരോട് ചോദിക്കുക. സഹായം നമുക്ക് ചെയ്ത് തരണോ വേണ്ടയോ എന്നുള്ളത് അവരുടെ ഇഷ്ടമാണ്. പക്ഷേ ചോദിക്കുക എന്നുള്ളത് നമ്മുടെ കടമയും.

അതുപോലെ തന്നെ ബുദ്ധിമാന്മാരായ വ്യക്തികൾ ചെയ്യുന്ന മറ്റൊരു കാര്യമെന്നത് നോ പറയേണ്ട കാര്യങ്ങൾക്ക് നോ പറയുകയെന്നതാണ്. ഒരാൾ നമ്മുടെ അടുത്ത സുഹൃത്താണെന്നതുകൊണ്ട് അയാൾ നമ്മളോട് ഒരു കാര്യം ആവശ്യപ്പെടുമ്പോൾ നമുക്ക് പറ്റാത്ത കാര്യമാണെങ്കിൽ അത്‌ ചെയ്തു തരാമെന്ന് പറയാതിരിക്കുക. നമുക്ക് പറ്റാത്ത കാര്യമാണെങ്കിൽ ആരുടെ മുഖത്ത് നോക്കിയും നോ പറയാൻ പഠിക്കുക.