വിവാഹ ദിവസം കല്യാണപ്പെണ്ണ് എന്ത്കൊണ്ട് വെളുത്ത വസ്ത്രം ധരിക്കുന്നു ?

വിവാഹമെന്ന് പറയുന്നത് എല്ലാവരും വളരെ ഇഷ്ടത്തോടെ ചെയ്യുന്നോരു കാര്യമാണ്. ജീവിതത്തിലെ അസുലഭമായൊരു നിമിഷം തന്നെയാണ് ഇത്. അത് എപ്പോഴും മികച്ചതാക്കുവാണ് ഓരോരുത്തരും ശ്രമിക്കുന്നത്. കുറെ കാലങ്ങളായി നമ്മൾ കാണുന്നൊരു കാര്യത്തെ കുറിച്ചാണ് പറയുന്നത്. ഒരു വിവാഹത്തെപ്പറ്റി പറയുമ്പോൾ ക്രിസ്ത്യൻ വിവാഹങ്ങളിലും മറ്റു നമ്മൾ കാണുന്നോരു കാര്യമെന്നത് വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ചായിരിക്കും വധു എത്തുന്നതെന്നതാണ്.

വെള്ള നിറത്തിലുള്ള സാരിയോ ഗൗണോ ആയിരിക്കും ധരിക്കുന്നത്. ഇപ്പോളത് ഗോൾഡൻ നിറത്തിനൊക്കെ വഴി മാറിയിട്ടുണ്ട്. എങ്കിലും എവിടെ മുതലാണ് ഇങ്ങനെയോരു തുടർച്ച എത്തിയത്. ഒരു രാഞ്ജിയുടെ കാലഘട്ടത്തിലാണ് ആദ്യമായി വിവാഹ വസ്ത്രങ്ങൾ വെള്ള നിറത്തിലേക്ക് മാറുന്നത്. അതിന് മുൻപ് വരെ മരണവീടുകളിൽ മാത്രമായിരുന്നു വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നത്. ഒരിക്കലും വിവാഹ വേദികളിൽ വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുമായിരുന്നില്ല.

Wedding Cloth
Wedding Cloth

എന്നാൽ ഒരിക്കൽ ഈ രാഞ്ജിയാണ് ഈ ഒരു ചരിത്രം തിരുത്തി എഴുതിയത്. വെള്ള വസ്ത്രത്തിൽ കൂടുതൽ മനോഹരിയായ അവർക്ക് പങ്കാളിക്ക് കൂടുതൽ ആകർഷണം ഈ വേഷത്തിൽ തോന്നുന്നതായും തോന്നി. അങ്ങനെയാണ് ഇവർ വിവാഹത്തിന് വെള്ള നിറത്തിലുള്ള ഒരു ഗൗൺ തിരഞ്ഞെടുക്കുന്നത്. പിന്നീട് അത് ഒരു ചടങ്ങായി മാറി.ആ മതത്തിൽ ഉള്ളവരെല്ലാം പിന്നീടുള്ള വിവാഹങ്ങളിൽ ഇവർ കാണിച്ചത് പോലെ തന്നെ ഇതിനെ അനുകരിച്ചുകൊണ്ട് വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് എത്തുകയായിരുന്നു ചെയ്തത്. പിന്നീട് ഇന്നു വരെയുള്ള കാലങ്ങളിൽ അത് തുടർന്നു പോവുകയാണ് ചെയ്യുന്നത്. ഇപ്പോൾ കുറെ മാറ്റങ്ങളോക്കെ വന്നിട്ടുണ്ട്. എല്ലാവരും വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ അല്ല ഇന്ന് വിവാഹങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഇളം റോസ്, ഗോൾഡ് നിറം അങ്ങനെ പലതരത്തിലുള്ള നിറങ്ങളുടെ വസ്ത്രങ്ങളിലേക്ക് വിവാഹം വഴി മാറിയിട്ടുണ്ട്.

എങ്കിലും വിവാഹങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ഒരു നിറമെന്നത് കല്ലുകൾ പതിപ്പിച്ച് വെള്ളനിറത്തിലുള്ള ഗൗണുകൾ തന്നെയായിരിക്കും. ഈ ഗൗണുകൾക്ക് പിന്നിൽ ഇത്തരത്തിൽ ഒരു കഥയുണ്ടായിരുന്നുവെന്നത് ഒരുപക്ഷേ അധികമാർക്കും അറിയാത്തൊരു സത്യം തന്നെയായിരിക്കും. വസ്ത്രങ്ങളുടെ നിറങ്ങളിലൊന്നും യാതൊരു വിധത്തിലുള്ള അർത്ഥവുമില്ല. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ നമ്മൾ തിരഞ്ഞെടുക്കുന്നത് യാതൊരു തെറ്റുമില്ല. ഇങ്ങനെയുള്ള നിറം മാത്രമേ വിവാഹത്തിന് ഉപയോഗിക്കാവുന്നു ഒരു നിയമവും ഇല്ല.