തങ്ങളുടെ ശരീരത്തിന്റെ കുറവുകൾ കഴിവുകളാക്കി മാറ്റിയ ലോകത്തിലെ ചില വ്യക്തികളിതാ.

Two Headed Women
Here are some people in the world who have turned their physical disabilities into abilities.

നമ്മുടെ സമൂഹത്തിൽ അസാധാരണമായ ശരീര ഘടന കൊണ്ടും വലിയ രീതിയിലുള്ള കുറവുകൾ കൊണ്ടും ജീവിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. അതിൽ ചിലയാളുകൾ തങ്ങളുടെ കുറവുകളെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കൊണ്ടും മറ്റുള്ളവർക്ക് ഒരു പ്രചോദനമാകുന്ന  രീതിയിൽ ഉള്ള കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയിൽ സമൂഹത്തിനു മുന്നിൽ കൊണ്ടു വരാറുണ്ട്. എന്നാൽ എല്ലാ തരത്തിലുള്ള കഴിവുകൾ ഉണ്ടായിട്ടും ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ചില ആളുകൾ ഉൾവലിഞ്ഞു നിൽക്കുന്ന എത്രയോ ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരത്തിലുള്ള ആളുകൾക്ക് ഇത് പോലെയുള്ള ആളുകൾ ഒരു വഴികാട്ടി തന്നെയാണ്. ദൈവം നമുക്ക് ഒരു കുറവ് തരുന്നുണ്ടെങ്കിൽ അത് മറ്റൊരു രീതിയിൽ തിരിച്ചു തരും. അതുറപ്പാണ്. അത്തരത്തിൽ തങ്ങളുടെ കുറവുകളെ തന്നെ കഴിവുകളാക്കി മാറ്റിയ ലോകത്തിലെ തന്നെ ചില വ്യക്തികളെ പരിചയപ്പെടാം.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യൻ ആരാണെന്ന് നിങ്ങൾക്കറിയാമോ. അതെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യൻ ജീവിക്കുന്നത് തുർക്കിയിലാണ്. അദ്ദേഹത്തിൻറെ പേര് സുൽത്താൻ കൊസൻ  എന്നാണ്. അദ്ദേഹത്തിൻറെ ഉയരം എന്ന് പറയുന്നത്‌ 251 സെ.മീ ആണ്. നമ്മളിൽ പല ആളുകളും ഉയരക്കുറവ് കാരണം വിഷയ്ക്കുന്നവരും ഉയരക്കൂടുതൽ കാരണം വിഷമിക്കുന്നവരുമാണ്. എന്നാൽ സുൽത്താൻ കൊസൻ എന്ന വ്യക്തിക്ക് അങ്ങനൊരു  കാരണം അദ്ദേഹമിന്ന് ലോകമറിയപ്പെടുന്ന ബാസ്കറ്റ് ബോൾ ചാമ്പ്യനാണ്. അദ്ദേഹം സ്വന്തം കുറവിനെ ഒരു പരിമിതിയായി കാണാതെ പകരം അതിനെ കഴിവുകളാക്കി മാറ്റി. ജനിച്ചപ്പോൾ സുൽത്താൻ കൊസൻ സാധാരണ കുട്ടികളെ പോലെ തന്നെയായിരുന്നു. പത്തു വയസ്സായപ്പോൾ അദ്ദേഹത്തിന്റെ പിറ്റ്യുറ്ററിക്കു വന്ന ക്യാൻസർ അസാധാരണമായ വളർച്ചയ്ക്ക് കാരണമായി. കാരണം അദ്ദേഹത്തിന് പിറ്റ്യുട്ടറി ജൈൻറ് എന്ന ക്യാൻസർ ആയിരുന്നു. അതിൽ പിന്നീട് അദ്ദേഹം ഉയരം കൂടാൻ തുടങ്ങി. എന്നാൽ, സിൽത്താൻ കൊസൻ തളർന്നില്ല. ഉയരം ഉണ്ടെന്നു കരുതി അയാൾ പരിശ്രമിക്കാതിരുന്നില്ല. തെന്റെ പരിമിതിയെ അയാൾ വേണ്ട രീതിയിൽ യോജിച്ച മേഖലയിൽ തന്നെ പ്രയോജനപ്പെടുത്തി. ബാസ്‌ക്കറ്റ് ബോൾ തന്റെ ജീവിതത്തിന്റെ ഭാഗമായി തീർത്തു. അതിനു വേണ്ടി നിരന്തരമായി പരിശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ അദ്ദേഹം ബാസ്‌ക്കറ്റ് ബോളിൽ ഒരു ചാമ്പ്യനായി തീർന്നു. ഇത് പോലെയുള്ള ഒട്ടേറെ വ്യക്തികൾ ഈ ലോകത്തുണ്ട്. അവർ ആരൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.