ആഡംബര ജീവിതം വെടിഞ്ഞു അയാള്‍ വന വാസത്തിന് ഇറങ്ങിയത് ഇതിനായിരുന്നു.

സമ്പന്നനായ ഒരു മനുഷ്യൻ തന്റെ സ്വത്തുക്കൾ മുഴുവൻ ഉപേക്ഷിച്ച് ഒരു ദ്വീപിൽ പോയി ഏകാന്തവാസം നയിക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.? എന്നാൽ അത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ട്. അദ്ദേഹം ഒരു പ്രമുഖനായ എഡിറ്ററായിരുന്നു.. അതിനു ശേഷമാണ് അദ്ദേഹം ഈ ദ്വീപിലേക്ക് പോകുന്നത്. ഒരു പാർട്ടി നടന്ന സമയത്തൊരു കൊച്ചുകുട്ടി അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യത്തിൽ കൗതുകം ഉൾക്കൊണ്ടുകൊണ്ടായിരുന്നു ഇദ്ദേഹം ഒരു ദ്വീപ് സ്വന്തമാക്കുന്നത്. ആരുമില്ലാത്ത ഒരു ദ്വീപിൽ ഒറ്റപ്പെട്ട് പോവുകയാണെങ്കിൽ നിങ്ങൾ എന്തായിരിക്കും ചെയ്യുക എന്നതായിരുന്നു കുട്ടിയുടെ ചോദ്യം. ആ ചോദ്യത്തെ ഒരു ബാലിശമായ ചോദ്യമായി മാറ്റാതെ അതിനെ കുറിച്ച് ആധികാരികമായി ചിന്തിക്കുകയായിരുന്നു ആ മനുഷ്യൻ ചെയ്തത്.

Story of Brendon Grimshaw
Story of Brendon Grimshaw

പിന്നീട് തന്റെ സഹപ്രവർത്തകരോട് ഈ ചോദ്യത്തെപ്പറ്റി അദ്ദേഹം പറയുകയും ചെയ്തു. എന്നാൽ അവർക്കെല്ലാം അത് പൊട്ടിച്ചിരിക്കുവാൻ ഉള്ള ഒരു കാരണം മാത്രമായിരുന്നു. വലിയ പൊട്ടിച്ചിരിയായിരുന്നു അവർക്ക് അത് കേട്ടപ്പോൾ തോന്നിയിരുന്നത്. ഇദ്ദേഹം എന്തോ കോമഡി പറയുകയാണെന്ന് അവർ വിശ്വസിച്ചുവെന്ന് പറയുന്നതാണ് സത്യം. അദ്ദേഹം അതിനെക്കുറിച്ച് വീണ്ടും വീണ്ടും നന്നായി തന്നെ ആലോചിക്കാൻ തുടങ്ങി. ആലോചനകൾ നിറഞ്ഞു നിൽക്കുന്ന സമയത്താണ് അദ്ദേഹത്തെ കാണാൻ ഒരു അതിഥി വരുന്നത്. ഒരു ദ്വീപ് നൽകുവാൻ വേണ്ടി ആയിരുന്നു അദ്ദേഹം എത്തിയിരുന്നത്..

ഈ ദ്വീപിന് ഇദ്ദേഹത്തിന് വാങ്ങിക്കാൻ സാധിക്കുന്ന വിലയെ ഉണ്ടായിരുന്നുള്ളൂ എന്നതാണ് അതിലും ശ്രദ്ധേയമായി പറയേണ്ട ഒരു കാര്യം. അദ്ദേഹത്തിനെ ആ വില ഞെട്ടിപ്പിച്ചു. എങ്കിലും അദ്ദേഹം ആഗ്രഹിച്ചു അദ്ദേഹം എത്തുമ്പോൾ വൃത്തിഹീനമായ ഒരു അന്തരീക്ഷമായിരുന്നു അവിടെ കാത്തിരുന്നത്.

അടുത്ത ദ്വീപിലുള്ള ഒരു പയ്യന്റെ സഹായത്തോടെ അദ്ദേഹം അത് മനോഹരമാക്കിയെന്ന് പറയുന്നതാണ് സത്യം. കുറച്ചു നാളുകൾ കൊണ്ട് തന്നെ വളരെ മികച്ച രീതിയിൽ ആ ദ്വീപ് എത്തി. അദ്ദേഹത്തിന്റെ പേര് വാർത്തകളിലും പത്രങ്ങളിലും ഒക്കെ നിറഞ്ഞു നിൽക്കുകയും ചെയ്തു. എന്നാൽ അവിടം കൊണ്ടും കഴിഞ്ഞിരുന്നില്ല കാര്യങ്ങൾ. അദ്ദേഹത്തിന്റെ ഈ ദ്വീപ് വാങ്ങാൻ നിരവധി ആളുകൾ മുൻപോട്ട് വന്നു. ഈ ദ്വീപ് കൊടുക്കുന്നൊന്ന് ചോദിച്ചു കൊണ്ട് എത്തിയാളുകളോട് അദ്ദേഹത്തിന് പറയുവാൻ ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ. താനത് വിൽക്കുന്നില്ലന്ന്. ഒരു നാഷണൽ പാർക്ക് ആക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.. തന്റെ മരണശേഷവും സൗജന്യമായി ആളുകൾക്ക് വരാൻ സാധിക്കണം. അങ്ങനെയോരു ആഗ്രഹത്തോടെ തന്നെയാണ് അദ്ദേഹം മുന്നോട്ടുപോയത്. അദ്ദേഹത്തിന്റെ മരണശേഷം അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.