കടലിൽ ഒറ്റപ്പെട്ട പോവുകയെന്നു പറയുന്നത് വല്ലാത്ത ഒരു അവസ്ഥ തന്നെയാണ്. കടലിൽ ഒറ്റപ്പെട്ട പോയിട്ടുള്ള പലരുടെയും കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അവരിൽ വളരെ കുറച്ചു പേരെങ്കിലും ആ അവസ്ഥയെ അതിജീവിച്ച് തിരിച്ചു വന്നിട്ടുണ്ട്. കടലിൽ ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യന്റെ കഥയെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. കടലിലേക്ക് പോകണമെന്ന ആഗ്രഹം കൊണ്ടാണ് സ്വന്തമായി ഒരു ബോട്ടുമായി കടലിലേക്ക് ഇറങ്ങുന്നത്. എന്നാൽ കടലിലേക്ക് എത്തിയപ്പോൾ തന്നെ അദ്ദേഹത്തിന് ഭയം തോന്നി. പക്ഷേ കടൽ ശാന്തമാണ്. അതുകൊണ്ടുതന്നെ വലുതായി പേടിക്കേണ്ടതില്ല. കാലാവസ്ഥയും തനിക്ക് അനുയോജ്യമാണ്.
രാത്രി ആയപ്പോഴേക്കും ബോട്ടിന്റെ അടിത്തട്ടിൽ ഒരു വലിയ ശബ്ദവും കുലുക്കവും തോന്നി. അദ്ദേഹത്തിന് ചെറിയൊരു അപകടം തോന്നിയിരുന്നു. അതിനാൽ അദ്ദേഹം അതെന്താണെന്ന് നോക്കി. അപ്പോൾ ഒരു തിമിംഗലം ബോട്ടിൽ ശക്തമായിടിക്കുകയാണ്. സാധാരണഗതിയിൽ ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ബോട്ട് അപ്പോൾ തന്നെ നശിച്ചു പോകും. അതിലേക്ക് വെള്ളം കയറുകയും ചെയ്യും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. രക്ഷപ്പെടാൻ യാതൊരു മാർഗവുമില്ലന്നു അദ്ദേഹത്തിന് മനസിലായി. അദ്ദേഹം രക്ഷപെടാനുള്ള മറ്റു മാർഗം തേടി. പെട്ടെന്ന് തന്നെ അദ്ദേഹം തന്റെ കയ്യിൽ കിട്ടിയ സാധനങ്ങളെല്ലാം ഉപയോഗിച്ച് രക്ഷപ്പെടാൻ നോക്കി. ആദ്യം കിട്ടിയത് ഭക്ഷണമാണ്. ഭക്ഷണം അദ്ദേഹം എടുത്തു മറ്റൊരു അടിയന്തര സംരക്ഷണ വസ്തുവിലേക്ക് എറിയുകയാണ്. അതോടൊപ്പം തന്നെ കയ്യിൽ തടയുന്നതൊക്കെ അദ്ദേഹം അതിലേക്ക് എറിയുന്നുണ്ട്. ഈ സമയത്ത് ബോട്ട് മുങ്ങി കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. വെള്ളം അദ്ദേഹത്തിന്റെ കഴുത്തറ്റം വരെയെത്തി. എന്നിട്ടും അദ്ദേഹം ഓരോ വസ്തുക്കളും അതിലേക്ക് എടുത്ത് എറിഞ്ഞു കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്.
പൂർണ്ണമായും ബോട്ട് മുങ്ങിയ ആ സമയത്ത് ഇദ്ദേഹം തന്റെ കയ്യിൽ തടയുന്ന വസ്തുക്കൾ എടുത്ത് അതിലേക്ക് എറിയുന്നു. കാരണം താൻ കടലിൽ അകപ്പെട്ട പോവുകയാണെങ്കിൽ തനിക്ക് ഭക്ഷണവും വെള്ളവുമൊക്കെ ആവശ്യമാണ്. ഇല്ലെങ്കിൽ താൻ ഇവിടെ കിടന്നു മരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ ഒരു പുസ്തകം കൂടി തടഞ്ഞു. കടലിൽ അകപ്പെട്ടുപോയ ഒരാൾ എങ്ങനെയാണ് അതിനെ അതിജീവിച്ചതെന്ന ഒരു പുസ്തകമായിരുന്നു അത്. ആ പുസ്തകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾ കൊണ്ടുവന്നത്.