കാർ വിൽക്കുന്നതിനേക്കാൾ കൂടുതൽ സോസേജ് വിൽക്കുന്ന ഒരു കാർ കമ്പനി.

ഇന്ത്യയിലും വിദേശത്തും ഒക്കെ വളരെയധികം പ്രചാരമുള്ള ഒരു ബ്രാൻഡ് ആണ് ഫോക്സ്‌വാഗൻ എന്നു പറയുന്നത്. ഫോക്സ്‌വാഗൻ എന്ന് പറയുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് വിപണി കീഴടക്കുന്ന ചില വാഹനങ്ങൾ ആയിരിക്കും. വാഹനപ്രേമികളായ ആളുകൾക്ക് പ്രത്യേകം പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഒരു ബ്രാൻഡാണ് ഫോക്സ്വാഗൺ എന്ന് പറയുന്നത് മലയാളികളും വിശ്വാസമർപ്പിക്കുന്ന ഒരു ബ്രാൻഡ് തന്നെയാണ് ഫോക്സ്വാഗൺ. ഈ ഫോക്സ്വാഗൺ കമ്പനി കാറിനേക്കാൾ കൂടുതൽ സോസേജ് നിർമ്മിക്കുന്നുണ്ടെന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കാൻ സാധിക്കുമോ.? എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ സംഭവിക്കുന്നുണ്ട്. കാറിനേക്കാൾ കൂടുതലായി സോസേജ് വിറ്റ് ഒരു ചരിത്രവും ഫോക്സ്വാഗൺ കമ്പനിക്ക് അവകാശപ്പെടാനുണ്ട്. 1973 മുതൽ മറ്റൊരു പേരിൽ ഫോക്സ്വാഗൺ കമ്പനി സോസേജ് നിർമ്മിക്കുന്നുണ്ടെന്ന് അറിയാൻ സാധിക്കുന്നത്. ഏകദേശം 45 വർഷമായി ഈ രംഗത്ത് തങ്ങളുടെ കഴിവ് തെളിയിക്കുകയാണ് ഈ കമ്പനി.

Volkswagen sasuage
Volkswagen sasuage

2019 കാലത്ത് ഏകദേശം ഏഴ് മില്യണോളം സോസേജുകളാണ് കമ്പനി നിർമ്മിച്ചതെന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ആ വർഷം കാറുകളെക്കാൾ കൂടുതലായി നിർമ്മിച്ചത് സൊസെജുകൾ ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഉടനെതന്നെ സോസേജ് നിർമാണം പൂർണമായും അവസാനിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. വ്യക്തമായ ഒരു കാരണം കൂടി കമ്പനി പറയുന്നുണ്ട്. കാർബൺ പുറംതള്ളുന്നു എന്നതാണ് കമ്പനി ഈയൊരു നിർമാണത്തിൽ നിന്നും മാറി നിൽക്കുവാനുള്ള കാരണമെന്നാണ് അറിയാൻ കഴിയുന്നത്.

ഫോക്സ്വാഗൺ പോലെ ഒരു കമ്പനി കാറുകളെക്കാകാൾ കൂടുതൽ നിർമ്മിക്കുന്നത് സോസേജ് ആണെന്ന ഒരു അറിവ് കൂടുതൽ ആളുകൾക്കും അറിയാത്ത കാര്യം ആയിരിക്കും. ഇത്തരത്തിൽ പല കമ്പനികളും സ്വന്തം പേരിൽ അല്ലാതെ മറ്റു പല സാധനങ്ങളും വർഷങ്ങളായി നിർമ്മിക്കാറുണ്ട്. ഉദാഹരണമായി കുട്ടിക്കാലംമുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു പെൻസിലാണ് നടരാജ് എന്നുപറയുന്ന പെൻസിൽ. അതുപോലെതന്നെ അപ്സരയെന്ന ബ്രാൻഡ് വളരെയധികം പെൻസിൽ രംഗത്ത് സജീവമായതാണ്. ഇത് രണ്ടും ഒരേ ബ്രാൻഡ് തന്നെയാണ് എന്നതാണ് അടുത്ത കാലങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം പറയുന്നത്. രണ്ടുമോരെ ബ്രാൻഡ് ആണെങ്കിലും രണ്ട് വ്യത്യസ്തമായ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഒരുപക്ഷേ ഇതൊരു ബിസിനസിനെ ഒരു തന്ത്രമായി ആയിരിക്കും ഉപയോഗിക്കുക.