ദുരൂഹതകളുയർത്തുന്ന ഒരുപാട് സംഭവങ്ങൾ നമ്മൾ അറിയാറുണ്ട്. ഇതിലുള്ള പല കാര്യങ്ങളോടും നമുക്ക് വല്ലാത്തോരു കൗതുകമായിരിക്കും. അത്തരത്തിൽ ദുരൂഹമായോരു വനത്തെ കുറിച്ചാണ് പറയുന്നത്. ഇംഗ്ലണ്ടിലെ ഒരു പ്രാദേശിക ജില്ലയാണ് എപ്പിംഗ് ഫോറസ്റ്റെന്ന് പറയുന്നത്. വടക്കുകിഴക്കൻ ഗ്രേറ്ററിന്റെ അതിർത്തിയോട് ചേർന്നാണ് ഈ ഫോറസ്റ്റുള്ളത്. വലിയ രീതിയിലുള്ള ദുരൂഹതകൾ ഒളിഞ്ഞുകിടക്കുന്നോരു വനമാണ് ഇത്. ലണ്ടനുമായി ഭാഗികമായി ബന്ധപ്പെട്ടിട്ടുണ്ട് ഈ വനം. അതുകൊണ്ടുതന്നെ പലതരത്തിലുള്ള കഥകളാണ് ഈ ഒരു വനത്തെ പറ്റി പുറത്തുവരുന്നത്. അതിൽ കൂടുതലും ദുരൂഹതകളുയർത്തുന്ന കഥകൾ തന്നെയാണ്. അമാനുഷികമായ ചില ശക്തികളെ ഇവിടെ കണ്ടുവെന്നാണ് കൂടുതൽ ആളുകളും വാദിക്കുന്നത്. അതോടൊപ്പം ഇവിടെ കൂടി നടക്കുമ്പോൾ അറിയാതെതന്നെ ആരോ പുറത്തുവന്ന് തൊടുന്നപോലെ തോന്നാറുണ്ടായിരുന്നു. പലതരത്തിലുള്ള പ്രശ്നങ്ങൾ സംഭവിക്കാറുണ്ടെന്നൊക്കെയാണ് പറയുന്നത്. ഇവിടെ മരിച്ച കമിതാക്കളുടെ ആത്മാക്കളും ഇവിടെയുണ്ടെന്നു പറയുന്നു. ആ കമിതാകൾ അവിടെയുള്ളോരു ജലാശയത്തിൽ ചാടിയായിരുന്നു മരിച്ചത്. ഇവരുടെ ആത്മാവും ഇവിടെയുണ്ടെന്നാണ് പറയുന്നത്. വലിയതോതിൽ തന്നെ നിഗൂഢതകൾ ഉണർത്തുന്ന കാര്യങ്ങളാണ് ഈയൊരു വനത്തെപറ്റി പുറത്തുവരുന്നത്.
ഈയൊരു വനത്തിന്റെ പ്രത്യേകതകളെന്ന് പറയുന്നത് പുൽമേടുകൾ ചതുപ്പുകൾ ചരൽമണ്ണ് തുടങ്ങിയവയൊക്കെ തന്നെ ഇവിടെയുണ്ടെന്നതാണ്. ഈ കാടിന്റെ പ്രായവും അതിലടങ്ങിയിരിക്കുന്ന ആവാസവ്യവസ്ഥയുടെ വ്യാപ്തിയുമോക്കെ തന്നെ അത് വന്യജീവികൾക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നുണ്ട്. ഏകദേശം 55000 പുരാതന മരങ്ങളാണ് ഇവിടെയുള്ളതെന്നാണ് അറിയുന്നത്. യുണൈറ്റഡ് കിംഗഡത്തിലേ മറ്റേതൊരു വനത്തേക്കാളും കൂടുതൽ മരങ്ങളിവിടെയുണ്ടെന്നറിയാൻ സാധിക്കുന്നുണ്ട്.
എന്നാൽ ഈ സ്ഥലത്തെപ്പറ്റി കേൾക്കുന്ന കഥകൾ പൂർണമായും വിശ്വസനീയമല്ല.. ചില നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഈ വനത്തിൽ നടക്കുന്നുണ്ടെന്നും അതിന്റെ മറ പിടിക്കാൻ വേണ്ടിയാണ് ചിലർ ഇത്തരത്തിലുള്ള കഥകൾ പറയുന്നതെന്നും ആണ് കൂടുതൽ ആളുകളും പറയുന്നത്. നിയമലംഘനമായി പല പ്രവർത്തനങ്ങളും ഈ വനത്തിൽ ഈ ഒരു കഥയുടെ മറവിൽ നടക്കുന്നുണ്ടെന്നും അവിടേക്ക് ആരും ചെല്ലാൻ ധൈര്യപ്പെടാതെ ഇരിക്കാൻ വേണ്ടിയാണ് നേരത്തേ തന്നെ ഇത്തരത്തിലോരു കഥ പ്രചരിപ്പിക്കുന്നതെന്നുമാണ് പറയുന്നത്. എങ്കിൽ പോലും അവിടേക്ക് അർദ്ധരാത്രിയിൽ ആരും കടന്നുചെല്ലാൻ ധൈര്യപ്പെടുന്നില്ലന്നതാണ് സത്യം. നിഗൂഢത നിറഞ്ഞ ഒരു സ്ഥലം തന്നെയാണ് ഇത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.