മഴയില്‍ സംഭവിച്ച നിഗൂഢമായ കാര്യങ്ങള്‍.

മഴ എന്നത് ദൈവം ഭൂമിക്ക് കനിഞ്ഞു നല്‍കിയ വരതാനങ്ങളില്‍ ഒന്നാണ്. ജലതടാകങ്ങളിലെ വെള്ളം ചൂടേറ്റ്‌ നീരാവിയായി അന്തരീക്ഷത്തിലേക്ക് പറന്നു പോകുന്ന ജലം മേഘങ്ങളായി മാറുകയും ഈ മേഘങ്ങള്‍ പിന്നീട് ജലമായി ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് മഴ. കൂടുതല്‍ തണുപ്പുള്ള പ്രദേശങ്ങളില്‍ മഴ വെള്ളമായിട്ടല്ലാതെ ഐസായും വീഴാറുണ്ട്. ഇവയെയാണ് ആലിപ്പഴം എന്നറിയപ്പെടുന്നത്.

Strange Things Happened on Rain
Strange Things Happened on Rain

പതിവിന് വിപരീതമായി 2011- ജൂലായ്‌ മാസം അവസാനത്തോടുകൂടി പെയ്ത തുടങ്ങിയ രണ്ടുമാസം നീണ്ടുനിന്നു. എന്നാല്‍ ഈ മഴയില്‍ ഒരു അസാധാരണമായ സംഭവമുണ്ടായിരുന്നു. ഈ മഴയില്‍ പെയ്ത ജലത്തിന്‍റെ നിറം ചുവപ്പായിരിന്നു. പക്ഷെ സര്‍കാറിന്‍റെ ഭാഗത്ത് നിന്നും ഈ പ്രതിഭാസത്തിനെ പറ്റി കൂടുതല്‍ പഠനമൊന്നും ഉണ്ടായില്ല. അവര്‍ പറഞ്ഞത് അന്തരീക്ഷത്തിലെ ചുവന്ന പൊടിപടലങ്ങള്‍ മേഘങ്ങളുമായി കൂടി കലര്‍ന്ന് മഴയായി പെയ്തതാവണമെന്നായിരുന്നു. പക്ഷെ പിന്നീടുള്ള സ്വകാര്യ ശാസ്‌ത്രജ്ഞരുടെ അന്വേഷണങ്ങളിലും ഗവേഷണങ്ങളിലും കണ്ടെത്തിയത് ഇവ പൊടിപടലങ്ങള്‍ ഒന്നുമല്ല മറിച്ച് ഒരു ജീവനുള്ള ഒരു വസ്തു ആയിരുന്നു എന്നാണ്. ഭുമിയിലുള്ള എല്ലാ ജീവികള്‍ക്കും ഡി.എന്‍.എ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഡി.എന്‍.എ ഉണ്ടായിരുന്നില്ല എന്നാണ് പിന്നീട് കണ്ടെത്തിയത്. ഇത്തരത്തിലുള്ള പ്രതിഭാസം ലോകത്തിന്‍റെ പലഭാഗത്തും നടന്നതായി പറയപ്പെടുന്നു.

ഇതുപോലെ ചുവന്ന നിറത്തിലുള്ള മഴയല്ലാതെ വേറെയും സംഭവങ്ങള്‍ മഴയിലുണ്ടായിട്ടുണ്ട്. തീരപ്രദേശത്തോട് ചേര്‍ന്നിരിക്കുന്ന പ്രദേശങ്ങളില്‍ മഴയില്‍ മീനുകള്‍ അതുപോലെതന്നെ പഴങ്ങള്‍ എന്നിവയെല്ലാം മഴയില്‍ വീണതായി പറയപ്പെടുന്നു പക്ഷെ ഇവയുടെയെല്ലാം കാരണം പിന്നീട് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ചുവന്ന മഴയുടെ യാഥാര്‍ഥ്യം ഇന്നും ഒരു നിഗൂഢമായി അവശേഷിക്കുന്നു. അപൂര്‍വ്വമായ ഈ പ്രതിഭാസത്തെ കുറിച്ച് കൂടുതലറിയാന്‍ താഴെയുള്ള വീഡിയോ കാണുക.