ഫാക്ടറികളിൽ ബ്രെഡ് നിർമ്മിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ ? ഒന്ന് കാണേണ്ടത് തന്നെയാണ്.

നമ്മുടെ എല്ലാവരുടെയും ഭക്ഷണങ്ങളിൽ എപ്പോഴും സ്ഥാനം പിടിക്കുന്ന ഒന്നാണ് ബ്രെഡ്. ജീവിതത്തിലൊരിക്കലെങ്കിലും ബ്രെഡ്‌ കഴിക്കാത്തവർ ആരുമുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ബാച്ചിലർ ലൈഫിൽ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രിയപ്പെട്ട ഭക്ഷണശീലം ആയിരിക്കും. തിരക്കേറിയ നഗരങ്ങളിൽ ഒക്കെ ജോലിസംബന്ധമായി ജീവിക്കുന്ന ആളുകൾ കൂടുതലും തിരഞ്ഞെടുക്കുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് എന്നുപറയുന്നത് എപ്പോഴും ബ്രെഡ്‌ തന്നെയായിരിക്കും. ഈ ബ്രെഡ് എങ്ങനെയാണ് ഫാക്ടറിയിൽ നിർമ്മിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? അതിനെക്കുറിച്ചാണ് പറയാൻ പോകുന്നത്.

The sight of bread being made in factories
The sight of bread being made in factories

ബ്രെഡ് സാധാരണഗതിയിൽ ഉണ്ടാക്കുവാൻ ആവശ്യമാകുന്നത് മൈദ ഈസ്റ്റ് തുടങ്ങിയവയാണ്. എന്നാൽ ചില പ്രത്യേക ബ്രഡുകൾക്ക് വേണ്ടി ഇവയ്ക്കൊപ്പം പാല് മുട്ട എന്നിവയും ചേർക്കാറുണ്ട്. ഇത് നന്നായി കുഴച്ചെടുക്കുകയാണ് ചെയ്യുന്നത്. ഒരു യന്ത്രം ഇതിന്റെ സഹായത്തിനു വേണ്ടി ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ യന്ത്രത്തിൽ കുഴച്ചെടുത്ത ഈ ബ്രഡ് രണ്ട് മണിക്കൂറോളം ചതുരാകൃതിയിലുള്ള മറ്റൊരു പെട്ടിയിലേക്ക് വയ്ക്കുന്നുണ്ട്. ഈ ബ്രെഡ് പൊങ്ങി വരുന്നതിനു വേണ്ടിയാണ് ഇങ്ങനെ മാവ് മറ്റൊരു ചതുരാകൃതിയിലുള്ള പെട്ടിയിൽ സൂക്ഷിക്കുന്നത്.

വീണ്ടും പല ഘട്ടങ്ങളിലൂടെ ഈ മാവ് കടന്നുപോകുന്നുണ്ട്. അതിനുശേഷം ഇത് ഗോളാകൃതിയിലുള്ള മറ്റൊരു യന്ത്രത്തിലേക്ക് കടക്കുന്നു. ഈ യന്ത്രമാണ് ഇതിന് കൃത്യമായൊരു ആകൃതി നൽകുന്നത്. അവിടെനിന്നും ഇത് ചെറിയ ബോളുകൾ പോലെയാണ് താഴേക്ക് വരുന്നത്. ബോളുകൾ പിന്നീട് മാവുകൾ വിതറിയിട്ട മറ്റൊരു യന്ത്രത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. അവിടെ നിന്നും മറ്റൊരു യന്ത്രത്തിലേക്ക് പോകുന്ന ഈ ഗോളാകൃതിയിലുള്ള മാവ് പിന്നീട് പരത്തിയ അവസ്ഥയിലാണ് തിരികെ വരുന്നത്. പരത്തിയ അവസ്ഥയിൽ എത്തുന്ന ഈ മാവ് പിന്നീട് മറ്റൊരു യന്ത്രത്തിലേക്ക് പോവുകയും അവിടെ നിന്നും ഇത് റോൾ പോലെയുള്ള ഒരു ആകൃതിയിൽ തിരികെ എത്തുകയും ചെയ്യുന്നു.

അതിനുശേഷം വീണ്ടും ഇത് പല ഘട്ടങ്ങളിലൂടെ കടന്ന് മാവ് നന്നായി പൊങ്ങാനുള്ള ഒരു അവസരം നൽകുന്നു. മാവ് പൊങ്ങിയതിനു ശേഷം ഇത് ഓവനിൽ വയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനുശേഷവും പലതരത്തിലുള്ള ഘട്ടങ്ങളിലൂടെ ഈ ബ്രെഡ് കടന്നു പോകുന്നുണ്ട്. ഏറ്റവും അവസാനം ആണ് ഇതിന്റെ ഗുണമേന്മ പരിശോധിക്കുന്നത്. ഗുണമേന്മ പരിശോധിച്ചശേഷം ഇത് ആവശ്യമായ കവറുകളിൽ ആകുന്നു. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.