ഞണ്ടുകൾ കൈയടക്കി ഭരിക്കുന്ന ഒരു ദ്വീപ്.

കടലിന്റെ മനോഹാരിത ആസ്വദിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരിക്കില്ല. എന്നാൽ പെട്ടെന്ന് കടൽത്തീരത്തേക്ക് ചെല്ലുമ്പോൾ അവിടെ ഒരു ഞണ്ടിനെ കാണുകയാണെങ്കിലോ.? അതിനെ കാണുമ്പോൾ തന്നെ ഓടിപ്പോകുന്നവരായിരിക്കും കൂടുതൽ ആളുകളും. അപ്പോൾ ഞണ്ടുകൾ മാത്രമുള്ള ഒരു ദ്വീപ് ഉണ്ടെന്ന് പറഞ്ഞാലോ.? ആർക്കെങ്കിലും അത് വിശ്വസിക്കുവാൻ സാധിക്കുമോ.? എന്നാൽ അത്തരത്തിലൊരു ദ്വീപ് ഉണ്ട്. ആ ദ്വീപിൽ നിരവധി ഞണ്ടുകളെയാണ് കാണാൻ സാധിക്കുന്നത്.

Christmas Island
Christmas Island

ഇന്ത്യൻ മഹാ സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് ക്രിസ്തുമസ് ദ്വീപ്. ആ ദ്വീപ് ആണ് ഞണ്ടുകളുടെ പേരിൽ വലിയ ശ്രെദ്ധ നേടിയ ദ്വീപ്. ഓസ്ട്രേലിയയുടെ അധികാരപരിധിയിൽ ആണ് ഇത് നിലകൊള്ളുന്നത്. ഇതിന്റെ ഏറ്റവും പ്രത്യേകതയെന്നത് ഇവിടെയുള്ള ഞണ്ടുകൾ തന്നെയാണ്. ഓസ്ട്രേലിയയിലെ നഗരത്തിൽ നിന്നും 2600 കിലോമീറ്ററും ഇന്തോനേഷ്യയിൽ നിന്നും 360 കിലോമീറ്ററും ദൂരത്തായാണ് ഈ ദ്വീപിന്റെ സ്ഥാനം. വളരെ കുറച്ച് ആളുകൾ മാത്രം താമസിക്കുന്ന ഒരു ദ്വീപാണ് ഇത്. ചുവപ്പ് ഞണ്ടുകളുടെ ഒരു ആവാസതീരമെന്ന് തന്നെ വേണമെങ്കിൽ പറയാവുന്നതാണ്. നിരവധി ചുവപ്പ് ഞണ്ടുകളാണ് ഇവിടെ ജീവിക്കുന്നത്. ഏകദേശം ആറായിരത്തിലധികം ഞണ്ടുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്നാണ് കണക്ക് പ്രകാരം അറിയുന്നത്. ഒരു പ്രത്യേകമായ ഉറുമ്പിന്റെ സാന്നിധ്യം കാരണം ഇവയിൽ പല ഇനങ്ങളും ഇവിടെ നിന്നും പോയെന്നാണ് അറിയാൻ സാധിക്കുന്നത്.

ജൈവവൈവിധ്യത്തിന് പേരുകേട്ട ദ്വീപാണ് ക്രിസ്മസ് ദ്വീപ്. അപൂർവയിനം മൃഗങ്ങളും സസ്യങ്ങളെയും ഒക്കെ ഇവിടെ കാണാൻ സാധിക്കും. ഇത് പ്രകൃതിയുടെ ഒരു പ്രത്യേകതയാണ് കാണുന്നത്. പീഡഭൂമി,ഗുഹകൾ, തീരദേശ ഗുഹകൾ, ഉയർന്ന തീരദേശ ഗുഹകൾ, തകർന്ന ഗുഹകൾ, ബസാൾട്ട് ഗുഹകൾ എന്നിങ്ങനെ പലതരത്തിലുള്ള ഗുഹകളും ഇവിടെ നിലവിലുണ്ട്. ഇവയിൽ ഭൂരിഭാഗവും കടലിന്റെ അടുത്താണ് എന്നാണ് അറിയുന്നത്. ജലത്തിന്റെ പ്രവർത്തനത്താൽ രൂപപെട്ടവയാണ് ഇവയിൽ കൂടുതലും.

ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു മഴക്കാട് ഉണ്ട്. ആഴത്തിലുള്ള താഴ്വരകൾ ഉൾക്കൊള്ളുന്നതാണ് ഈ മഴക്കാട്. അരുവികൾ രൂപപ്പെട്ടതാണ് ഇവിടെ. ഒരു വെള്ളച്ചാട്ടവും ഈ പ്രദേശത്തിന്റെ ഭാഗമാണ്. എങ്കിലും ദ്വീപിന്റെ ആകർഷണമെന്ന് പറയുന്നത് ചുവന്ന ഞണ്ടുകൾ തന്നെയാണ്. മത്സ്യബന്ധനമാണ് ഇവിടെ നടക്കുന്ന മറ്റൊരു പ്രവർത്തനം.