മനുഷ്യർ പോകാൻ ഭയപ്പെടുന്ന ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ഒരു തടാകം.

ഈ ലോകത്തിൽ നിരവധിയായ ഒരുപാട് അപകടം നിറഞ്ഞ സ്ഥലങ്ങളുണ്ട് അപകടം നിറഞ്ഞ സ്ഥലങ്ങളെ പറ്റി പറയുമ്പോൾ ഒരുപക്ഷേ കൂടുതൽ ആളുകളും ചിന്തിക്കുന്നത് സമുദ്രത്തെ കുറിച്ച് ആയിരിക്കും. എന്നാൽ സാമുദ്രം മാത്രമല്ല അതിനപ്പുറവും അപകടം നിറഞ്ഞ ചില സ്ഥലങ്ങളൊക്കെ ലോകത്തിലുണ്ട്. അത്തരത്തിലുള്ള ചില തടാകങ്ങളും ഉണ്ട്. അവയെ കുറിച്ചാണ് പറയാൻ പോകുന്നത്. യുഎസ്എയിൽ ഒരു തടാകമുണ്ട്. ഈ തടാകത്തിൽ പ്രതിവർഷം നിരവധി മുങ്ങി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും അപകടമേറിയ തടാകങ്ങളിൽ ഒന്നായി ആണ് അതിനെ കണക്കാക്കുന്നത്. ഈ തടാകത്തിൽ നീന്താൻ ശ്രമിക്കുന്ന ഏതൊരാൾക്കും മാരകമായേക്കാവുന്ന വലിയ അടിയൊഴുക്കുകൾക്കും ഉയർന്ന ജലനിരപ്പിനും ഇരയാകേണ്ടി വരും. അസാധാരണമായ ഒരു രൂപമാണ് ഈ തടാകത്തിലുള്ളത്. അതുകൊണ്ടുതന്നെ ഇത് വളരെയധികം അപകടംപിടിച്ച തടാകങ്ങളുടെ കൂട്ടത്തിലാണ് അറിയപ്പെടുന്നത്. ഇവിടുത്തെ മരണം ഓരോ വർഷവും വർദ്ധിച്ചു വരുന്നതുകൊണ്ടുതന്നെ വിനോദസഞ്ചാരത്തിന് ആളുകൾക്ക് ചെറിയതോതിൽ വിലക്കുകളും ഇവിടെയുണ്ട്.

താഴെ കൊടുത്തിരിക്കുന്ന ചിത്രം, ചിത്രകലയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണ്.

Humans are afraid to go inside one of the most dangerous lakes in the world
Humans are afraid to go inside one of the most dangerous lakes in the world

ഡൊമിനികയിൽ തിളയ്ക്കുന്ന ഒരു തടാകമുണ്ട്. ഇവിടെ അപകടത്തിന്റെ രൂപത്തിൽ എത്തുന്നത് ജലം അല്ല. ഒരുപക്ഷേ ഇത് ജീവനോടെ ദഹിപ്പിക്കുവാൻ സാധിക്കുന്ന ഒരു തടാകമാണെന്ന് പറയാം. കുമിളകൾ നിറഞ്ഞ ചാരനിറത്തിലുള്ള നീല വെള്ളമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. സാധാരണയായി നീരാവിയുടെ ഒരു പൊതിഞ്ഞ അവസ്ഥയെന്ന് വേണമെങ്കിൽ നമുക്ക് വിളിക്കാം. ഇത് തിളക്കുന്നത് പോലെയാണ് കാണുന്നത്. ഈ താടകത്തിന്റെ അരികിലുള്ള ജലത്തിന്റെ താപനില തന്നെ വളരെയധികം വർദ്ധിച്ചതാണ്. 180 മുതൽ 197 ഡിഗ്രി ഫാരൻഹീറ്റ് വരെയാണ് ഇതിന്റെ താപനില. ഈ തടാകം സജീവമായി തിളച്ചു മറിയുകയാണ് എന്നാണറിയുന്നത്. അഗ്നിപർവ്വത വാതകങ്ങളുടെ പെട്ടെന്നുള്ള പ്രകാശം മൂലം ഇവിടെ എത്തുന്നവരൊക്കെ ശ്വാസംമുട്ടി മരിക്കാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ലോകത്തിലെ അപകടം പിടിച്ച തടാകങ്ങളുടെ കൂട്ടത്തിലാണ് ഇവയെ കാണക്കാകുന്നത്. അതുപോലെ പൊട്ടിത്തെറിക്കുന്ന അപകടം നിറഞ്ഞ മറ്റൊരു തടാകം കൂടിയുണ്ട്. ഈ തടാകം ആഫ്രിക്കയിലാണ് ഉള്ളത്. ആറാമത്തെ വലിയ തടാകമാണ് ഈ തടാകം എന്നാണ് അറിയപ്പെടുന്നത്. വലിയതോതിൽ തന്നെ അപകടമാണ് ഈ തടാകത്തിലും ആളുകളെ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതും ലോകത്തിലെ വലിയ അപകടം നിറഞ്ഞ തടാകങ്ങളുടെ കൂട്ടത്തിലാണ് അറിയപ്പെടുന്നത്.