2030-ല്‍ ജീവിക്കുന്നവര്‍ ഇങ്ങനെ ചെയ്യുന്നവരായിരിക്കും.

ഇന്ന് മാറ്റങ്ങളും പുരോഗമനവും അതി വേഗത്തിലാണ് നടന്നു കൊണ്ടിരിക്കുന്നത്. ഒരു മേഖലയില്‍ മാത്രമല്ല, ഇന്ന് എല്ലാ മേഖലകളും പുത്തന്‍ ആശയങ്ങളുമായി ഓരോ ദിവസവും പുതിയ പുതിയ കണ്ടു പിടിത്തങ്ങളിലേക്ക് കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. ചില കാര്യങ്ങളില്‍ ദിനം പ്രതി മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങളായ സ്മാര്‍ട്ട്‌ ഫോണുകള്‍ പോലെയുള്ളവയില്‍ വന്‍ വിപ്ലവമാണ് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായത്. മാറ്റങ്ങള്‍ വന്നതോടെ അത് വാങ്ങുന്നതിനുള്ള ഉപഭോക്താക്കളുടെ ആവശ്യകതയും കൂടി . ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെയെല്ലാം ഉല്‍പ്പാദനവും വര്‍ധിച്ചു. ആളുകള്‍ക്ക് തങ്ങളുടെ ജീവിതത്തോടുള്ള ഒരു കാഴ്ചപ്പാടില്‍ മാറ്റം വന്നതോടെ ആവശ്യകത വര്‍ദ്ധിച്ചത് കൊണ്ടാണ് അതി വേഗത്തിലുള്ള ഈ പുരോഗമനത്തിന് കാരണം. ഇന്നെല്ലാ കാര്യങ്ങളും നമ്മള്‍ ഡീല്‍ ചെയ്യുന്നത് ഇലക്ട്രോണിക്സിന്‍റെ സഹായത്തോടെ ഓണ്‍ലൈന്‍ വഴിയാണ്. ഇത്തരത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് നമ്മള്‍ ജീവിതത്തില്‍ സ്ഥിരമായി കാണുന്ന ചില വസ്തുക്കളില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

People Who Are Clearly Living In Future
People Who Are Clearly Living In Future

2006ല്‍ 128 MB യിലുള്ള sd കാര്‍ഡ് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാലത് 2016 ആയപ്പോഴേക്കും 128GB യുള്ള sd കാര്‍ഡ് ആയി മാറി. അപ്പോള്‍ തന്നെ നമുക്ക് മനുസ്സിലക്കാന്‍ കഴിയും. ആളുകളുടെ ജീവിതം എത്ര പെട്ടെന്നാണ് ഡിജിറ്റലൈസഡായി മാറിയതെന്ന്.  ആളുകളുടെ ചിന്താഗതിയിലും പ്രവര്‍ത്തികളും എത്രമാത്രം മാറ്റം വന്നു എന്ന്.

നിങ്ങള്‍ക്ക് ടേബിളില്‍ ഇരുന്നു കൊണ്ട് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടാറുണ്ടോ? എന്നാല്‍ ഈ  ബുദ്ധിമുട്ട് പരിഹരിക്കാന്‍ വേണ്ടി ഒരു വ്യക്തി ചെയ്തത് കണ്ടോ? ഒരു യുറോപ്യന്‍ ടോയിലറ്റിന്‍റെ ടോപ്പ് എടുത്ത് കഴുത്തിലിട്ട് മറു വശം ഭക്ഷണം വെക്കാനുള്ള പ്രതലമായി ഉപയോഗിചിരികുന്നു. വളരെ ഉപകാരവും രസകരവുമായിട്ടില്ലേ? ഇത് പോലെയുള്ള നിരവധി കാര്യങ്ങള്‍ ആളുകള്‍ തങ്ങളുടെ ജോലി എളുപ്പമാക്കാന്‍ വേണ്ടി ചെയ്യുന്നത്. അതില്‍ ചിലത് നമുക്ക് രസകരവും മണ്ടത്തരവുമായി തോന്നിയേക്കാം. എന്നാല്‍ അതിന്‍റെ മര്ഫു വശത്ത്‌ അത് ഏറെ ഉപകാരിയും ചിന്തിക്കാനും ഉണ്ടാകും. അത്തരത്തിലുള്ള വസ്തുക്കളുടെ ചില ഉപകാരപ്രദമായ സംഭവങ്ങള്‍ കാണാന്‍ താഴെയുള്ള വീഡിയോയില്‍ ക്ലിക്ക് ചെയ്യുക.