ഭക്ഷണം വാരിവലിച്ച് കഴിച്ചു പ്രസിദ്ധമായ യൂട്യൂബർമാർ.

ചിലർക്ക് ഭക്ഷണം കഴിക്കുകയെന്നുപറയുന്നത് ഇഷ്ടപ്പെട്ട ശീലങ്ങളിൽ ഒന്നാണ്. മറ്റു ചിലരാവട്ടെ ഭക്ഷണം കഴിക്കുന്നതിൽ വലിയതോതിൽ നിയന്ത്രണങ്ങൾ വയ്ക്കാറുണ്ട്. ഭക്ഷണം ആഘോഷമാക്കിയ ചില ആളുകളെ കുറിച്ച് ആണ് പറയാൻ പോകുന്നത്. ഭക്ഷണം കഴിക്കുന്നതും യൂട്യൂബിൽ ട്രെൻഡ് ആക്കിയ ആളുകളുണ്ട്. അത്തരത്തിൽ ചില യൂട്യൂബ്സും അവർ നടത്തിയ വമ്പൻ മേക്കോവറുകളെ കുറിച്ചുമാണ് പറയുന്നത്.

Foodies
Foodies

യൂട്യൂബിൽ ചില ആളുകൾ ചെയ്യുന്ന ഒരു പരിപാടിയാണ് ഭക്ഷണം രുചിച്ചു കൊണ്ട് തങ്ങളുടെ ആരാധകരോട് സംസാരിക്കുക എന്നുള്ളത്. കേരളത്തിലെ യൂട്യൂബേർസിൽ അത് വലിയ തോതിൽ പ്രചാരം നേടിയിട്ടില്ല. എന്നാൽ വിദേശരാജ്യത്ത് പലതരത്തിൽ യൂട്യൂബേർസ് വരുമാനം ഉണ്ടാകുന്നത് ഈയൊരു രീതിയിലാണ്. വ്യത്യസ്തമായ ഭക്ഷണങ്ങൾ വാങ്ങിയതിനുശേഷം അത് ആരാധകരുടെ മുൻപിലൂടെ കഴിക്കുകയാണ് അവർ ചെയ്യുക. ഇതിനിടയിൽ ആരാധകരോട് സംവേദിക്കുകയും ചെയ്യും.

ഇത്തരത്തിലുള്ള ആളുകളെ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. ഇവരെല്ലാം വളരെയധികം തടിയുള്ളവർ ആയിരിക്കും. കാരണം ഇവർക്ക് നല്ല വ്യൂസ് ലഭിക്കുന്നതിനുവേണ്ടി കൂടുതൽ ഭക്ഷണം ആളുകളെ കഴിച്ചു കാണിക്കുന്നവരാണ്. ഇത് കാരണം അനാരോഗ്യത്തിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ള ആളുകൾ ഒരു വമ്പൻ മേക്കോവർ നടത്തിയാൽ അത് വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്യും.

അങ്ങനെയുള്ളവരിൽ എടുത്തുപറയേണ്ടിയിരിക്കുന്ന ഒരു യൂട്യൂബർ ഉണ്ട്. ഈ വ്യക്തി ഒരു വർഷം യൂട്യൂബിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഇദ്ദേഹം മരിച്ചുപോയെന്ന് പോലും ആളുകൾ വിശ്വസിച്ചു. എന്നാൽ ഒരു വർഷത്തിനുശേഷം ആ വ്യക്തി തിരിച്ചുവന്നത് അയാളുടെ സബ്സ്ക്രൈബെർസിനെ ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു. അത്രത്തോളം അദ്ദേഹം മെലിഞ്ഞിരുന്നു. 75 കിലോ ഭാരം ആയിരുന്നു അദ്ദേഹം തന്റെ ശരീരത്തിൽ നിന്നും കുറച്ചത്. എല്ലാവരെയും വളരെയധികം ഞെട്ടിപ്പിച്ച ഒന്നുതന്നെയായിരുന്നു ഇത്.

ഇദ്ദേഹത്തെ പോലെ തന്നെ ചെയ്ത ഒരു സ്ത്രീയുമുണ്ട്. ഇവർ പ്രത്യേകമായ ശബ്ദങ്ങളോടെയാണ് ഭക്ഷണം കഴിക്കുന്നത്. വിദേശരാജ്യങ്ങളിലും മറ്റുമുള്ള പലരും ഇത്തരത്തിലുള്ള ശബ്ദങ്ങളിൽ ഉള്ള ഭക്ഷണത്തിന് അടിമകളായി മാറാറുണ്ട്. അങ്ങനെയെങ്കിൽ അത് വളരെ നല്ല കാര്യമാണ് എന്നാണ് അവിടെയുള്ളവർ വിശ്വസിക്കുന്നത്. ഇത് വരുമാനം ആകുന്നതും പതിവാണ്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.