യു.കെ യഥാർത്ഥത്തിൽ മലയാളികൾക്ക് പറ്റിയ നാടാണോ ?

ഇന്നത്തെ കാലത്ത് വിദേശ രാജ്യങ്ങളിലും മറ്റും പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് കൂടുതൽ ആളുകളും. അതിനായ് പലരും തിരഞ്ഞെടുക്കുന്നോരു സ്ഥലമെന്നുപറയുന്നത് ഒരുപക്ഷേ യുകെ ആയിരിക്കും. നിരവധി ആളുകളാണ് ഇന്ന് പഠനത്തിനും ജോലിക്കുമോക്കെയായി യുകെയിലേക്ക് പോകുന്നത്. യുകെയിലെ ജീവിതം എങ്ങനെയാണ് എന്നാണ് പറയാൻ പോകുന്നത്. പലരും യുകെയിലെ ജീവിതം ബുദ്ധിമുട്ടാണെന്ന് പറയാറുണ്ട്. എന്നാൽ നല്ല ശമ്പളം പ്രതീക്ഷിച്ചാണ് പലരും അവിടേക്ക് കയറി പോകുന്നത്.

UK
UK

യഥാർത്ഥത്തിൽ നല്ല ശമ്പളം തന്നെയാണോ യുകെയിൽ ലഭിക്കുന്നത്.? ശമ്പളത്തിനോന്നും ഒരു കുറവുമില്ല. മികച്ച ശമ്പളമാണ് യുകെയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏകദേശം ഒരു മാസം രണ്ട് വ്യക്തികൾക്ക് അവിടെ സർക്കാരിന്റെ പരിരക്ഷയുള്ള ജോലിയാണെങ്കിൽ നാലുലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. കേൾക്കുമ്പോൾ ആർക്കും തോന്നും ഈ നാലുലക്ഷം രൂപയുണ്ടെങ്കിൽ സുഖമായി ജീവിച്ചു കൂടെയെന്ന്. നല്ല രീതിയിൽ തന്നെ നമുക്ക് സമ്പാദിക്കുവാനും സാധിക്കുമല്ലോ ഈ തുകകൊണ്ട് എന്നത്. വെറും തെറ്റിദ്ധാരണയാണ് അവിടുത്തെ ചിലവുകളും ഏകദേശം അതനുസരിച്ച് തന്നെയാണ്. ആദ്യമായി അവിടുത്തെ അടിസ്ഥാന ചെലവുകളെ കുറിച്ച് പറയാം, ജലം, വൈദ്യുതി, ഗ്യാസ് തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി തന്നെ ഏകദേശം 30,000- 35,000 രൂപയാണ് ചെലവാകുന്നത്.

ഇനി അവിടെ താമസത്തിന്റെ വാടകയാണെങ്കിൽ അതിനും ചിലവാകും നല്ലൊരു തുക. ഒരു 50000 രൂപ മുതൽ കണക്കുകൂട്ടുന്നത് ആയിരിക്കും നല്ലത്. ഏറ്റവും കുറവാണ് 50000.50000 ഇൽ രൂപയിൽ കൂടുതൽ ആയിരിക്കും അടിസ്ഥാന സൗകര്യം മാത്രം ഉള്ള ഒരു വീടിന് പലപ്പോഴും വാടകയിനത്തിൽ വരുന്നത്. അവിടുത്തെ ബസ് സൗകര്യങ്ങളെക്കുറിച്ചാണ് എങ്കിൽ അവിടുത്തെ പൊതു ബസ് ഉപയോഗിക്കണം. അത് ഉപയോഗിക്കണം എന്നുണ്ടെങ്കിൽ 15000 രൂപയാണ് ചിലവായി വരുന്നത്. ഒരു പ്രത്യേക കാർഡും ലഭിക്കും ഇത്തരം ആളുകൾക്ക്. ഈ കാർഡ് ഉപയോഗിച്ചു കൊണ്ടാണ് പലരും ബസ് ഉപയോഗിക്കുന്നത്.

എങ്കിൽ പോലും ചിലവായി വരുന്നത് ഏകദേശം 15,000 രൂപയാണ് എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ തെളിയിച്ചിരിക്കുന്നത്. അവിടുത്തെ ഗവൺമെന്റ് പരിരക്ഷയുള്ള ജോലി ചെയ്യുന്ന ആളുകളുടെ ശമ്പളമാണ് ഇത്. ഇതൊന്നുമില്ലാതെ പഠിക്കാനായി അവിടേക്ക് പോകുന്ന ആളുകൾ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ച തന്നെയാണ് അവിടെ ജീവിക്കുന്നത്. പലരും അവിടുത്തെ ജീവിതം മതിയാക്കി തിരികെ വരികയും ചെയ്തിട്ടുണ്ട്. അതിനു കാരണവും ഈ ഭീമമായ തുക തന്നെയാണ്. നല്ല ശമ്പളം ഒക്കെ ഉള്ള ഒരു വ്യക്തിയാണെങ്കിൽ നാട്ടിലെ ജോലി തന്നെയായിരിക്കും ഏറ്റവും മികച്ചത്.