ജപ്പാനിൽ മാത്രം കാണാൻ സാധിക്കുന്ന ചില കാര്യങ്ങൾ.

നമ്മുടെ ലോകത്തിൽ പലതരത്തിലുള്ള മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യ എന്നത് ദ്രുതഗതിയിലാണ് വളർന്നുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ചില മാറ്റങ്ങളെക്കുറിച്ചു തന്നെയാണ് പറയാൻ പോകുന്നത്.

പലതരത്തിലുള്ള വ്യത്യസ്തമായ പൊതു ശൗചാലയങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ വിദേശ രാജ്യത്ത് ഒരിടത്തേക്ക് ചെല്ലുകയാണെങ്കിൽ ഭംഗിയുള്ള ഒരു ശൗചാലയം നമുക്ക് കാണാൻ സാധിക്കും. ഈ ശൗചാലയത്തിന് കുറിച്ച് പ്രത്യേകതകൾ കൂടിയുണ്ട്. അതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നത് ഇത് വളരെ സുതാര്യമായ ഒന്നാണ് എന്നതാണ്. വളരെ സുതാര്യമായ ഒരു ശൗചാലയത്തിൽ നിന്ന് എങ്ങനെയാണ് കാര്യങ്ങൾ നിർവ്വഹിക്കുന്നതെന്ന സംശയമായിരിക്കും കൂടുതൽ ആളുകൾക്കും തോന്നുക. എന്നാൽ അവിടെയാണ് ഈ ശൗചാലയത്തിന്റെ മാജിക് ഒളിഞ്ഞിരിക്കുന്നത്. ഒരു വ്യക്തി അകത്തേക്ക് കയറുമ്പോഴേക്കും ഇത് അതാര്യമായി മാറും.

Found only on Japan
Found only on Japan

അത്തരത്തിലുള്ള ഒരു സാങ്കേതികവിദ്യയാണ് ഈയൊരു ശൗചാലയത്തിന് നൽകിയിരിക്കുന്നത്. അതിന് പിന്നിലും ഒരു വസ്തുതയുണ്ട്. ഒന്നാമത്തെ കാര്യമെന്നത് നമ്മൾ അതിനുള്ളിലേക്ക് കയറുന്നതിനു മുൻപ് തന്നെ അത് വൃത്തിയുള്ളതാണോ അതോ വൃത്തിരഹിതമാണോന്ന് പുറത്തുനിന്നു നോക്കുമ്പോൾ തന്നെ കാണാൻ സാധിക്കും. ഇത്രയും സുതാര്യമായൊന്ന് ആയതുകൊണ്ട് തന്നെ ഇത് ഉപയോഗിച്ച് ഇറങ്ങുന്ന ഒരാൾ ഒരിക്കലും അത് വൃത്തിഹീനമാക്കില്ല. കാരണം അത് നല്ല രീതിയിൽ ഉപയോഗിക്കാതെയാണ് ഇറങ്ങുന്നതെങ്കിൽ അത് തങ്ങളുടെ സ്വഭാവ ശീലം കൊണ്ടാണെന്ന് മറ്റുള്ളവർ ചിന്തിക്കുമെന്ന് സ്വാഭാവികമായും അവർ ചിന്തിക്കും. ഇത്തരത്തിലുള്ള ചില കാര്യങ്ങളുടെ പിന്നാമ്പുറ വശം കൂടിയുണ്ട് ശൗചാലയം ഇങ്ങനെ സുതാര്യമായി പണിതതിനു പിന്നിൽ.

അതുപോലെതന്നെ വിദേശ രാജ്യത്തുള്ള ഒരു ഹോട്ടലിൽ ഭക്ഷണം പാകം ചെയ്യുന്നത് മുതൽ അത് വിളമ്പുന്നത് വരെ റോബോട്ടുകൾ ആണെന്ന് പറഞ്ഞാൽ എത്രപേർക്ക് വിശ്വസിക്കാൻ സാധിക്കും.? അങ്ങനെയുള്ള ഒരു സംവിധാനം ഒരു ഹോട്ടലിൽ വന്നു കഴിഞ്ഞു. ഇവിടെ കസ്റ്റമേഴ്സിനെ വരവേൽക്കാൻ വേണ്ടി നിൽക്കുന്നതും റോബോട്ടുകളാണ്. ഇവർ അതിഥികളെ നോക്കി ചിരിച്ചു കാണിക്കുക വരെ ചെയ്യുമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

എല്ലാവരുടെയും പ്രിയപ്പെട്ട ഒരു ചോക്ലേറ്റ് ആണ് കിറ്റ്കാറ്റ്. എല്ലാ സ്ഥലങ്ങളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് എന്ന പ്രത്യേകതയും കിറ്റ്കാറ്റിനു ഉണ്ട്. കിറ്റ്കാറ്റിന്റെ ഗ്രീൻ ടീ ഫ്ലേവർ അധികമാരും കഴിച്ചിട്ടുണ്ടവില്ല. അങ്ങനെയും ഒരു കിറ്റ്കാറ്റ് ഉണ്ട്.