നമ്മളെ തെറ്റിദ്ധരിപ്പിക്കുന്ന ചില കാഴ്ചകള്‍.

കണ്ണുകൾ ദൈവം നമുക്ക് നൽകിയ വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്. കണ്ണുണ്ടാകുമ്പഴേ അതിന്റെ വിലയറിയൂ എന്ന് നമ്മൾ പല ആളുകളും പറഞ്ഞു കേട്ടിട്ടുണ്ട്. സന്ദർഭത്തിനനുസരിച്ചു അതിന്റെ അർത്ഥ വ്യാപ്തിയിൽ മഠം വരുമെങ്കിലും കണ്ണിനെ മാത്രം വെച്ച് നോക്കുമ്പോൾ അത് വളരെ ശെരിയാണ്. കാരണം കറണ്ട് പോയാൽ കുറച്ചു നേരത്തേക്ക് നമ്മൾ കാഴ്ച്ച ആകെ മങ്ങി പോയത് പോലെ ഒക്കെ തോന്നാറില്ലേ. ഒഫ്താൽമോളജി ഇതിനെ ഡാർക്ക് അഡാപ്റ്റേഷൻ എന്നൊക്കെ വിളിക്കുമെങ്കിലും ആ കുറച്ചു സമയത്തേക്ക് നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണല്ലേ. അപ്പോൾ ജനനം കൊണ്ട് തന്നെ കാഴ്ച്ച ഇല്ലാത്ത ആളുകളുടെ അവസ്ഥ ഒന്നു ചിന്തിച്ചു നോക്കുക. അത് കൊണ്ട് തന്നെ നമ്മുടെ കണ്ണുകൾ ഒരുപാട് മൂല്യം അർഹിക്കുന്ന ഒന്നാണ്. നമ്മുടെ കണ്ണുകൾ ചില സമയത്ത് ചില പ്രതിഭാസങ്ങളിൽ അല്ലെങ്കിൽ ചില മായക്കാഴ്ചകൾ കാണിക്കാറുണ്ട്. അവ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

Some illusions
Some illusions

അതായാത് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിലേത് പോലെ പേപ്പർ ക്രാഫ്റ്റിങ്ങിലൂടെ നിർമ്മിച്ച രണ്ടു കുഞ്ഞു ദിനോസറുകളെ വെച്ചിരിക്കുന്നു. അവ നന്നായി കണ്ണ് തുറന്നാണ് ഇരിക്കുന്നത്. എന്നാൽ നമ്മൾ അവയ്ക്കരികിൽ നിന്നും ഒന്ന് സൈഡിലോട്ട് മാറിയാൽ അവ നമ്മളെ ഇടം കണ്ണിട്ട് നോക്കുന്ന പോലെ തോന്നും. ശെരിക്കും നോക്കുന്ന പോലെ. എന്നാൽ അത് ഇടം കണ്ണിട്ടു നോക്കുന്നതല്ല. ഇത് നമ്മുടെ കണ്ണുകളിലെല്ലാം ഒളിഞ്ഞു കിടക്കുന്ന ഒരു പ്രതിഭാസമാണ്. ഒപ്റ്റിക്കൽ ഇൽയൂഷൻ എന്നാണ് ഇത്തരത്തിലുള്ള പ്രതിഭാസത്തെ നമ്മൾ വിളിക്കുന്നത്. കണ്ണുകൾക്ക് മാത്രമല്ല ഇത്തരമൊരു പ്രതിഭാസത്തിൽ പങ്കുള്ളത്. വളരെ അകലെ നിന്ന് നോക്കുമ്പോഴോ അല്ലെങ്കിൽ അതിന്റെ തൊട്ടടുത്ത് വന്നു ചുറ്റും നടക്കുമ്പോഴോ നമുക്കത് തോന്നണമെന്നില്ല. ഒരു പ്രത്യേക ചുറ്റളവിൽ മാത്രമേ നമുക്കത് തോന്നുകയുള്ളൂ. ഇത് പോലെയുള്ള ഒരുപാട് സംഭവങ്ങളുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോയിൽ ക്ലിക് ചെയ്യുക.