സ്വകാര്യതയിലേക്ക് കൈ കടത്തുന്ന ഒളി ക്യാമറകൾ. യാത്രകളില്‍ ഇത്തരം കാര്യങ്ങള്‍ സൂക്ഷിക്കുക.

നമ്മളെല്ലാം ജീവിതത്തിൽ ഒരുപാട് യാത്ര ചെയ്യുന്നവരും പല സ്ഥലങ്ങൾ താമസിക്കുന്നതുമാണ്. എന്നാൽ നമ്മുടെ സ്വകാര്യതയിലേക്ക് കടന്നു വരാൻ കഴിവുള്ള ഒട്ടേറെ ഒളിക്യാമറകൾ നമുക്ക് പിന്നാലെയുണ്ട് എന്ന കാര്യം ആരും മറക്കരുത്. ആരും കാണില്ല എന്ന് കരുതി നമ്മുടെ സ്വകാര്യ നിമിഷങ്ങളിൽ പലതും ഒളിക്യാമറകൾ ഒപ്പിയെടുക്കുന്നുണ്ട് എന്ന കാര്യം നിങ്ങൾ ഓർക്കുക. ഇതിനായി ഒരുങ്ങി നിൽക്കുന്ന സംസ്കാരം ഇല്ലാത്ത ഒരു വിഭാഗം ആളുകൾ താനങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. ഹോട്ടൽ മുറികളിലെ ബാത്റൂമുകളിൽ, ടോയിലറ്റ്, ഷവർ ഏരിയ തുടങ്ങീ സ്ഥാലങ്ങളിലാണ് ഇത്തരം സ്പൈ ക്യാമറകൾ ഒളിഞ്ഞു കിടക്കുന്നത്. ഒരു പക്ഷെ, നമ്മുടെ കണ്ണുകൾ കൊണ്ട് നമുക്ക് ഒരിക്കലും അത് കണ്ടെത്താൻ കഴിയില്ല. ഇത്തരത്തിലുള്ള ചില ഒളിക്യാമറകൾ പരിചയപ്പെടാം.

Aware of outside
Aware of outside

പവർ സോക്കറ്റ് ക്യാമറകൾ. ഇത് ഏത് തരാം ക്യാമറയാണ് എന്ന് അതിന്റെ പേരിൽ തന്നെയുണ്ട്. അതായത്, നമ്മൾ എവിടെ പോയാലും നമ്മുടെ കയ്യിലുള്ള മൊബൈൽഫോണുകളിലെ ചാർജ് തീരുന്നത് വലിയൊരു പ്രശ്നമായിരിക്കും. ഇത് പരിഹരിക്കാനായി എല്ലാ ഹോട്ടൽ റൂമുകളിലും മറ്റും പവർ സോക്കറ്റുകൾ ഉണ്ടായിരിക്കും. ഇതിനുള്ളിൽ ക്യാമറ ഒളിപ്പിച്ചു വെക്കുന്നതിനെയാണ് പവർ സോക്കറ്റ് ക്യാമറകൾ എന്ന് പറയുന്നത്. എന്നാൽ ഇവയെ നമുക്ക് പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കില്ല. ഇതറിയാതെ നമ്മൾ പല കാര്യങ്ങളും ചെയ്യുന്നു. ഇത്തരത്തിൽ ക്യാമറ ഒളിപ്പിച്ചു വെച്ച ഒരു ഇലക്ട്രീഷ്യൻ പിടിക്കപ്പെട്ടിട്ടുണ്ട്. അതായത് ഫ്ലോറിഡയിലെ മാത്യു എന്ന ഒരു ഇലക്ട്രീഷ്യൻ വില കുറവാണെന്നു പറഞ്ഞ് പവർ സോക്കറ്റുകളുമായി തന്റെ കസ്റ്റമേഴ്‌സിനെ സമീപിപ്പിക്കുകയും അത് അവരുടെ വീട്ടിൽ ഫിറ്റ് ചെയ്തു കൊടുക്കുകയും ചെയ്തു. എന്നാൽ അയാൾ അതിൽ ക്യാമറ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. വൈകാതെ തന്നെ അയാൾ പിടിക്കപ്പെടുകയും ചെയ്തു. പിടിക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ 2500ലധികം വീഡിയോകൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ പലതരം ഒളിക്യാമറകൾ നമ്മളറിയാതെ നമ്മുടെ കൂടെയുണ്ടാകും. ഇതെല്ലാം ഞാൻ മാത്രമേ കാണൂ എന്ന് ചിന്തിക്കുന്നതിനു മുമ്പേ അവനവന്റെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ കൊടുക്കുക.

ഇത്തരത്തിലുള്ള ക്യാമറകളെ കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ ചെയ്യുക.