ലോകത്തിലെ ഏറ്റവും സവിശേഷമായ സ്കൂളുകൾ ഇവയാണ്. വ്യത്യസ്തമായ രീതിയില്‍ പഠനം നടക്കുന്നു.

നമ്മുടെ സ്കൂൾ കാലഘട്ടം എന്ന് പറയുന്നത് എല്ലാവരുടെയും ജീവിതത്തിൽ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർക്കുമ്പോൾ തന്നെ സങ്കടമാണോ സന്തോഷമാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വല്ലാത്തൊരു അനുഭൂതി നിറഞ്ഞ ഒരു ഓർമ്മകൾ തന്നെയായിരിക്കും. ജീവിതത്തിൽ നമുക്ക് എപ്പോഴെങ്കിലും എന്തെങ്കിലും തിരിച്ചു വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതൊരുപക്ഷേ ഒട്ടുമിക്ക ആളുകൾക്കും തൻറെ ബാല്യകാലവും സ്കൂൾ കാലഘട്ടവും ആയിരിക്കും. ഇനി അതിനൊരു തിരിച്ചുവരവില്ല എന്ന് ഓർക്കുമ്പോൾ ഉള്ളിലൊരു വല്ലാത്ത വിതുമ്പലാണ്. ഒരുപക്ഷേ അന്ന് ചെയ്യാൻ കൊതിച്ചതും പറയാൻ കൊതിച്ചതുമായ പല കാര്യങ്ങളും പാതി വഴിയിൽ ഉപേക്ഷിച്ചത് ഇന്നോർക്കുമ്പോൾ തീരാ നഷ്ടമായി തോന്നിയേക്കാം. മധുരമൂറുന്ന ഓർമ്മകൾ എന്ന് പലരും വിശേഷിപ്പിക്കുന്നത് വെറുതെയല്ല എന്ന് ഇപ്പോൾ നിങ്ങൾക്ക് തോന്നുന്നില്ലേ. കുട്ടിക്കാലത്ത് നമ്മളിൽ ഭൂരിഭാഗം ആളുകളും സ്കൂളിൽ പോകാൻ ഒട്ടും ഇഷ്ടമല്ലാത്തവരായിരിക്കാം. ഒരുപക്ഷേ അന്നൊന്നും നമുക്ക് വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം നമ്മുടെ ജീവിതത്തിൽ എത്രമാത്രം ഉപകാരപ്രദമാകും എന്നതിനെക്കുറിച്ച് അറിവില്ലാത്തതു കൊണ്ടായിരിക്കാം. എന്നാൽ ക്ലാസുകൾ മുന്നേറും തോറും നമ്മുടെ ജീവിതത്തിൽ വിദ്യാഭ്യാസത്തിൻറെ ആവശ്യകത എന്താണ് എന്നതിനെക്കുറിച്ചുള്ള ഒരു വ്യക്തമായ അറിവ് നമ്മളിൽ വളർന്നുകൊണ്ടിരുന്നു.

School
School

ഓരോ ക്ലാസുകൾ കഴിയുന്തോറും ജീവിതത്തിൽ എന്തായിത്തീരണമെന്ന ലക്ഷ്യബോധത്തിലേക്കുള്ള ചുവടുവെപ്പുകൾ ആയിരിക്കും പിന്നീട്. അതുകൊണ്ടുതന്നെ ഇന്ന് സ്കൂളുകളിലെ പഠനരീതിയിൽ തന്നെ വലിയ മാറ്റം വന്നിട്ടുണ്ട്. ഇന്ന് വിദ്യാഭ്യാസ മേഖലയിൽ ന്യൂതന വിദ്യകൾ കടന്നുവന്നതോടു കൂടി കുട്ടികളുടെ പഠന നിലവാരത്തിൽ നല്ലൊരു മാറ്റം തന്നെയാണ് കൊണ്ടുവരാൻ സാധിച്ചത്. അതുപോലെതന്നെ രക്ഷിതാക്കളുടെ ചിന്താഗതിയിലും വളരെ വലിയ രീതിയിലുള്ള മാറ്റം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.ഇപ്പോൾ സ്കൂളുകൾ ഹൈടെക് ആയി മാറിയിരിക്കുന്നു. സ്കൂളിനൊപ്പം കുട്ടികളും. ഇന്ന് നമ്മൾ നിങ്ങളോട് പറയാൻ പോകുന്നത് കുട്ടികളെ പഠിപ്പിക്കുന്ന രീതിയിൽ ഏറ്റവും സവിശേഷമായ രീതി ഉപയോഗിക്കുന്ന ലോകത്തിലെ ചില സ്കൂളുകളെക്കുറിച്ചാണ്. അതും കുട്ടികൾ വളരെ സന്തോഷത്തോടെ പഠിക്കാൻ പോകുന്ന ലോകത്തിലെ ചുരുക്കം ചില സ്കൂളുകൾ. അത്തരം സവിശേഷമായ ആ സ്കൂളുകളെ നമുക്കൊന്ന് പരിചയപ്പെടാം.

ഈ സ്കൂളുകളിലൊന്നാണ് സഡ്ബറി സ്കൂൾ. അമേരിക്കയിലെ ഈ സ്കൂളിലെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് കുട്ടികൾ അവരുടേതായ ടൈംടേബിൾ സ്വന്തമായി തന്നെ ഉണ്ടാക്കുന്നു. മാത്രമല്ല ഏത് ദിവസം എന്ത് വായിക്കണമെന്ന് കുട്ടികൾ തന്നെയാണ് തീരുമാനിക്കുന്നതും. ഇതുകൂടാതെ ഏതൊക്കെ പഠനരീതികളാണ് സ്വീകരിക്കേണ്ടത് തങ്ങളുടെ പഠനരീതിയെക്കുറിച്ച്എങ്ങനെ സ്വയം വിലയിരുത്തണം എന്നതും കുട്ടികൾ തന്നെയാണ് തീരുമാനിക്കേണ്ടത്.

അടുത്തതായി പറയുന്നത് നൈജീരിയയിലുള്ള ഒരു പ്രത്യേക സ്കൂളിനെ കുറിച്ചാണ്.സ്കൂൾ നൈജീരിയയിലാണെന്ന കാര്യം ശ്രദ്ധിക്കുക. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു സ്കൂൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ. എന്നാൽ നൈജീരിയയിലെ സ്കൂളിൻറെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് അത് തന്നെയാണ്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സ്കൂൾ. ഇവിടെ 100 കുട്ടികൾ ഒരുമിച്ചാണ് പഠിക്കുന്നത്. ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയും സ്കൂളിന് ദോഷം വരുത്തുന്നില്ലെങ്കിലും സ്കൂൾ സുഖകരമാണ്.

സോങ്‌ഡോംഗ്: ക്യൂ സ്കൂൾ. ഈ സ്കൂൾ ചൈനയിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ ഏകദേശം186 ഓളം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നുണ്ട്. കൂടാതെ 8 അധ്യാപകരാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. യഥാർത്ഥത്തിൽ 1984-ൽ കണ്ടെത്തിയ പ്രകൃതിദത്തമായ ഒരു ഗുഹയ്ക്കുള്ളിലായിരുന്നു ഈ സ്കൂൾ. സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികൾ ഇവിടെ പഠിച്ചിരുന്നു, എന്നാൽ വൈകാതെ തന്നെ 2011 ൽ ചൈനീസ് സർക്കാർ സ്കൂൾ ചെയ്തു. അതുകൊണ്ടുതന്നെ ഇപ്പോൾ ഈ സ്കൂളിൽ ഒരു കുട്ടിയും പഠിക്കുന്നില്ല.

അടുത്തതായി കാർപെ ഡൈം സ്കൂൾ.യു‌എസ്‌എയിലെ ഒഹായോയിൽ സ്ഥിതിചെയ്യുന്ന ഈ സ്‌കൂളിൽ ക്ലാസ് മുറികൾക്ക് പകരം ഏകദേശം 300 ക്യുബിക്കിളുകളാണ് ഉള്ളത്. അത് ഒറ്റനോട്ടത്തിൽഒരു ഓഫീസ് പോലെ തോന്നിക്കും ആയിരുന്നു. ഓരോരുത്തരും അവരവരുടെ ശിക്ഷണത്തിൽ തന്നെ കാര്യങ്ങൾ പഠിക്കണമെന്ന തത്വമാണ് ഈ വിദ്യാലയം പിന്തുടരുന്നത്. കുട്ടികൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നാൽ ഉടൻ തന്നെ ഇൻസ്ട്രക്ടർ വന്ന് അവരെ സഹായിക്കുന്നു. അല്ലെങ്കിൽ ലൈബ്രറിയിൽ പഠിക്കുന്ന വിദ്യാർത്ഥികളെ പോലെ കുട്ടികൾ തന്നെ സ്വയം ഇവിടെ വന്ന് പഠിക്കുന്ന ഒരു രീതിയാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.