സുനാമിക്ക് ശേഷം തീരത്തടിഞ്ഞ വസ്തുക്കൾ.

ചില പ്രകൃതിപ്രതിഭാസങ്ങൾ അവിശ്വസനീയമായ നാശനഷ്ട്ടങ്ങളാണ് മനുഷ്യ ജീവിതത്തിൽ ഉണ്ടാക്കുക. ഒരുപക്ഷെ, മനുഷ്യനേക്കാൾ അത് ഏറെ ബാധിക്കുക മറ്റു ജീവജാലങ്ങളുടെ നിലനില്പിനെയും ആവാസവ്യവസ്ഥയെയുമാണ്. വെള്ളപ്പൊക്കം, സുനാമായി പോലുള്ള പ്രകൃതിയുടെ ചില കുരുത്തക്കേടുകൾ പല ജന്തുക്കളുടെയും ആവാസവ്യവസ്ഥ ഒന്നടങ്കം ഇല്ലായ്മ ചെയ്തിട്ടുണ്ട് എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്തോനേഷ്യ പോലെയുള്ള രാജ്യങ്ങൾ നിരന്തരമായി ഇത്തരം പ്രകൃതി പ്രതിഭാസങ്ങൾക്ക് ബലിയാടാക്കാറുണ്ട്. വീടുൾപ്പടെ സ്വന്തം ഭൂമി വരെ സുനാമിയിൽ നശിച്ചു പോയ എത്രയോ കുടുംബങ്ങൾ ഇന്നും ഇന്തോനേഷ്യയിൽ ജീവിക്കുന്നുണ്ട്. സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങളുടെ ഫലമായി ഒരുപാട് വസ്തുക്കൾ തീരത്തടയാറുണ്ട്. അത്തരത്തിലുള്ള ചില വസ്തുക്കൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ആദ്യമായി “ദി ഫ്‌ളോട്ടിങ് ഡോക്ക്”. ഇത് എന്താണ് എന്ന് നോക്കാം.  2011 ൽ ജപ്പാൻ ഒരു വലിയ സുനാമിയുടെ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. അന്ന് ഒരുപാട് പാർപ്പിടങ്ങളും അതിലുപരി ഒരുപാട് മനുഷ്യ ജീവനുകളും ഈ സുനാമിയിൽ നഷ്ടമായി. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അമേരിക്കൻ കടൽ തീരങ്ങളിൽ ചില കെട്ടിടാവശിഷ്ടങ്ങളും മറ്റും അടിഞ്ഞു കൂടാൻ തുടങ്ങി. എന്നാൽ ആളുകളെ ഏറെ അത്ഭുതപ്പെടുത്തിയത് വലിയൊരു ഭീമൻ കോൺക്രീറ്റ് കെട്ടിടമായിരുന്നു. ഏകദേശം ഇതിന്റെ ഭാരം 158 ടൺ ആയിരുന്നു. കൂടാതെ, ഇതിന്റെ ഉൾഭാഗത്തും പുറത്തുമായി ധാരാളം അവശിഷ്ടങ്ങളും പായലും പൂപ്പലുമായി നിറഞ്ഞിരുന്നു. കൂടാതെ ഇതിന്റെ നീളം എന് പറയുന്നത് ഏഴടിയാണ്. മാത്രമല്ല, ജപ്പാൻ തീരങ്ങളിൽ മാത്രം കണ്ടു വരുന്ന ചില ജീവജാലങ്ങളും ചെടികളും ഇതിനകത്തും പുറത്തുമായി നിറഞ്ഞിരുന്നു. ഇത്രയും വലിയ ഒരു ഭീമൻ കോൺക്രീറ്റ് കെട്ടിടം ഇത്രയും ദൂരം താണ്ടി അമേരിക്കൻ തീരത്ത് എങ്ങനെ വന്നടിഞ്ഞു എന്ന കാര്യത്തിൽ ആളുകൾ ഏറെ അത്ഭുതപ്പെട്ടിരുന്നു.

പ്രകൃതിക്ഷോഭങ്ങളുടെ ഫലമായി ആളുകളെ അതിശയിപ്പിക്കുന്ന ഒത്തിരി വസ്തുക്കൾ തീരത്തടിഞ്ഞിട്ടുണ്ട്. അവ എന്തൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.