ചൊവ്വ ബാർബർ ഷോപ്പ് അവധി.. അതിന് പിന്നിലെ കാരണമിതാണ്.

ഓരോ മതത്തിനും അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ട്ടാനങ്ങളുമുണ്ട്. എന്നാൽ എല്ലാ മതങ്ങളിലും അനാവശ്യമായ അല്ലെങ്കിൽ അന്ധമായ ചില വിശ്വാസങ്ങളുണ്ട്. ചിലർ അത്തരം വിശ്വാസങ്ങൾ തലയ്ക്കു പിടിച്ചു സ്വന്തം ജീവൻ വരെ ബലി കൊടുക്കാറുണ്ട്. അത്തരത്തിലുള്ള പല വാർത്തകളൂം ദൈനംദിനം മാധ്യമങ്ങളിൽ വഴി നാം അറിയുന്നുണ്ട്. ചില വിഭാഗം ആളുകൾ അധികം പ്രായമില്ലാത്ത സ്ത്രീകളെ ഓരോ പൂജയെന്ന പേരിൽ ബലിദർപ്പണം നടത്താറുണ്ട്. ഇത്തരത്തിലുള്ള അതിരുകടന്ന പല ആചാരങ്ങളും വിശാസങ്ങളും മനുഷ്യ നിലനിൽപ്പിന് തന്നെ ഏറെ അപകടം ചെയ്യുന്ന ഒന്നാണ്. അന്ത്യമില്ലാത്ത ഇത്തരം സാംസ്‌കാരങ്ങൾക്കും ആചാരങ്ങൾക്കും പേരു കേട്ട രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഉൾമേഖലകളിൽ നമ്മളറിയാത്ത കേൾക്കുമ്പോൾ തന്നെ ഏറെ ഭീതി പടർത്തുന്ന ഒട്ടേറെ ആചാരങ്ങൾ ഇന്നും നടക്കുന്നുണ്ട്. ഗോത്ര വർഗ്ഗക്കാരിലാണ് ഇവ പ്രധാനമായും കണ്ടു വരുന്നത്. അത്തരത്തിലുള്ള ചില അന്ധമായ വിശ്വാസങ്ങളും അവയ്ക്കു പിന്നിലുള്ള ചില രഹസ്യങ്ങളും എന്തൊക്കെയാണ് എന്ന് നോക്കാം.

Barber Shop | Credits: mumbainewsexpress.com

നമ്മുടെ നാട്ടിലൊക്കെ പൊതുവെ കണ്ടും കെട്ടും വരുന്ന ചില വിശ്വാസങ്ങളുണ്ട്. അതായത്, ഒരു യാത്രക്കൊരുങ്ങുമ്പോൾ പിറകിൽ നിന്നും ആരും വിളിക്കാൻ പാടില്ലാ എന്നത്. കൂടാതെ ഒരു കറുത്ത പൂച്ച കുറുകെ ചാടിയാൽ അത് അപശകുനമാണ് എന്നാണു വിശ്വസിക്കുന്നത്. ഇത്തരം കാര്യങ്ങൾ സംഭവിച്ചാൽ ആ യാത്രയുടെ ലക്‌ഷ്യം നടക്കില്ല എന്നൊക്കെയാണ് വിശ്വാസം. എന്നാൽ ഇതിനു പിന്നിലൊരു കാരണമുണ്ട് എന്നാണ് ആളുകൾ വിശ്വസിക്കുന്നത്. അതായത്, പണ്ടുള്ള ആളുകൾ ചരക്കു സാധനങ്ങളൊക്കെയായി യാത്ര ചെയ്തിരുന്നത് കാളവണ്ടിയിലാണ്. അന്ന് ഇന്നത്തെ പോലെ അധിക റോഡുകളൊന്നും തന്നെയില്ലല്ലോ. അത്കൊണ്ട് തന്നെ യാത്ര മിക്കവാറും കാടുകളിലൂടെയായിരിക്കും. അപ്പോൾ യാത്രക്കിടയിൽ കറുത്ത പോച്ച പുലി, കടുവ എന്നിവയൊക്കെ മുന്നിലൂടെ കടന്നു പോകും. ഇരുട്ടായതിനാൽ ഇവയുടെ കാനുകൾ നാന്നായി തിളങ്ങും. ഇത് കാളകൾക്കു ഏറെ ഭയപ്പാട് ഉണ്ടാക്കുന്ന ഒന്നാണ്. ഇവയുടെ കണ്ണുകൾ കണ്ടാൽ പിന്നെ ഭയം കാരണം പിന്നെ കാല ഒരടി മുന്നോട്ടു വെക്കില്ല. അന്ന് യാത്ര നിർത്തിവെക്കേണ്ട അവസ്ഥ വരും. എന്നാൽ ഒരുപാട് കാലം കഴിഞ്ഞപ്പോൾ അതൊരു വിശ്വാസമാക്കി മാറ്റി. അതായത് കറുത്ത പൂച്ച കുറുകെ ചാടിയാൽ യാത്ര നിർത്തി വെയ്ക്കണമെന്നാക്കി. എത്ര മനോഹരമായ ആചാരങ്ങൾ അല്ലെ. ഇത്പോലെ കേട്ടാൽ അത്ഭുതം തോന്നുന്ന ചില് വിശ്വാസങ്ങൾ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.