മലേഷ്യന്‍ എയർലൈൻസ് MH 370-ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവം.

ഇന്നും നിഗൂഢമായി കിടക്കുന്ന വലിയൊരു ചുരുളഴിയാത്ത രഹസ്യമാണ് മലേഷ്യ എയർലൈൻസ് 370 യുടെ അപ്രത്യക്ഷമാകൽ. അന്വേഷണങ്ങൾ എത്രയൊക്കെ വിപുലീകരിച്ചിട്ടും ആ മലേഷ്യൻ വിമാനത്തിന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താൻ ഇത് വരെ സാധിച്ചിട്ടില്ല. എങ്കിലും പല അഭിപ്രായങ്ങളുമായി പല ആളുകൾ മുന്നോട്ട് വരുന്നുണ്ട്. അതിലുണ്ടായിരുന്ന 239 യാത്രക്കാരടക്കം അതിലെ ജോലിക്കാരും മരിച്ചു എന്നാണ് കരുതപ്പെടുന്നത്. മലേഷ്യൻ എയർലൈൻസിലെ ഒരിക്കലും മറക്കാനാകാത്ത ഒരു ദുരന്തമായി ഇതിനെ കണക്കാക്കുന്നു. മലേഷ്യൻ എയർലൈൻസിന്റെ അപ്രത്യക്ഷമാകലിനെ കുറിച്ച് കൂടുതൽ അറിയാം.

Malaysia Airlines Mh370
Malaysia Airlines Mh370

മലേഷ്യൻ എയർലൈൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര പാസഞ്ചർ വിമാനമാണ് മലേഷ്യൻ എയർലൈൻസ് 370. 2014 മാർച്ച് 8ലെ യാത്രയ്ക്കിടയിലാണ് ഈ വിമാനം അപ്രത്യക്ഷമാകുന്നത്. കോലാലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബീജിംഗ് ക്യാപിറ്റൽ ഇന്റർനാഷണൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടയിലാണ് ഈ ദുരൂഹത നടക്കുന്നത്. വിമാനം പറന്നുയർന്നു മുപ്പത്തിയെട്ടു മണിക്കൂറിനുള്ളിൽ ദക്ഷിണ ചൈന കടലിനു മുകളിൽ എത്തിയിരുന്നു. ഈ സമയത്താണ് അവസാനമായി എയർ ട്രാഫിക് കൺട്രോളുമായി ആശയ വിനിമയം നടത്തിയത്. എടിസി റഡാർ സ്‌ക്രീനുകളിൽ നിന്നും വ്യതിചലിച്ചെങ്കിലും വീണ്ടും ഒരു മണിക്കൂറോളം സൈനികറഡാർ വിമാനത്തെ ഫോളോ ചെയ്തിരുന്നു. വളരെ ആസൂത്രിതം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഫ്‌ളൈറ്റ് അതിന്റെ പാത പടിഞ്ഞാറു ഭാഗത്തേക്ക് ഗതി തിരിച്ചു വിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഈ വിമാനത്തിന്റെ നഷ്ട്ടം മലേഷ്യൻ എയർലൈൻസിന്റെ സാമ്പത്തിക സ്ഥിതി വളരെ നല്ല രീതിയിൽ മോശമാക്കാൻ കാരണമായിട്ടുണ്ട്. പുലർച്ചെ ഒരുമണിക്ക് കോലാലമ്പൂരിൽ നിന്നും ചൈനയിലെ ബീജിങ്ങിലേക്ക് യാത്ര പുറപ്പെട്ട ഈ മലേഷ്യൻ എയർ ലൈൻസ് ” ഗുഡ്നൈറ് മലേഷ്യ” എന്നായിരുന്നു എയർ ട്രാഫിക് കൺട്രോളുമായുള്ള അവസാനത്തെ ആശയ വിനിമയം. ഇതിനെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ള വീഡിയോ കാണുക.