കടൽത്തീരത്ത് നിന്നും കണ്ടെത്തിയ അസാധാരണമായ കാര്യങ്ങൾ.

പ്രായഭേതമന്യേ എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് കടലും തിരമാലയും.ജീവിതത്തിൽ എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഒന്നാണ് കടൽത്തീരമാലകളും അതിന്റെ ആഞ്ഞടിക്കുന്ന ശബ്ദവും. പലയാളുകളും അവരുടെ മനസ്സിനുള്ളിലെ ആകുലതകളും ആശങ്കകളും കെട്ടടങ്ങാൻ വേണ്ടി അനന്തമായി നീണ്ടു നിവർന്നു കിടക്കുന്നു കടലിന്റെ തീരങ്ങളെയാണ് ആശ്രയിക്കാറുള്ളത്. എന്തെന്നാലിതാ ഒരു അനുഭൂതിയാണ് കടൽ കാഴ്ച്ചകൾ നമുക്ക് സമ്മാനിക്കുന്നത്. അതിലേറെ അത്ഭുത സൃഷ്ട്ടികളാണ് കടലിന്റെ ആഴങ്ങളിൽ നമ്മെ കാത്തിരിക്കുന്നത്. എത്രയോ വിചിത്രമായ ഈവികളും സസ്യങ്ങളും ആഴക്കടലിലുണ്ട്. വളരെ ചെറിയൊരു ശതമാനം മാത്രമേ ശാസ്ത്രലോകത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. ഇനിയും കാണാമറയത്ത് എത്രയോ ജീവികൾ ഒളിഞ്ഞിരിപ്പുണ്ട്. പഠനം തുടർന്ന് കൊണ്ടിരിക്കുന്നു. എന്നാൽ പ്രകൃതിക്ഷോഭങ്ങളുടെയും മറ്റും ഭാഗമായി കടൽ ടീരങ്ങളിൽ ഒരുപാട് വസ്തുക്കൾ കാരക്കടിയാറുണ്ട്. അവ എന്തൊക്കെയാണ് എന്നു നോക്കാം.

Whale
Whale

മോൺടോക് മോൺസ്റ്റർ അഥവാ മോൺടോക്കിലെ വിചിത്രമായ ജീവി. 2008ൽ ന്യുയോർക്കിലെ മോൻടോക് കടൽ തീരത്തും ലഭിച്ച ആളുകളെ ഏറെ അത്ഭുതപ്പെടുത്തിയ ജീവിയാണിത്. എന്നാൽ, ഇത് ഏത് ജീവിയാണ് എന്ന് കണ്ടെത്താൻ ആർക്കും സാധിച്ചിരുന്നില്ല. ചിലർ കടലാമ, നായ, ആട് എന്നിങ്ങനെ പല സംശയവുമായി മുന്നോട്ടു വന്നിരുന്നു. മറ്റു ചിലരാകട്ടെ, റോഡെന്റ് , റൊക്കോൺ എന്നീ ജീവികളാണ് എന്ന വാദിച്ചു.എന്നാൽ ഇവയാണ് എന്നുറപ്പിക്കാനുള്ള മുഴുവനായുള്ള ശരീര ഘടന ഈ ജീവിക്കില്ലതാനും. എന്നാൽ ശാസ്ത്രലോകം പറയുന്നത് ഇത് റോഡെന്റ് എന്ന ജീവിയുടെ ശരീരം ഒരുപാടുകാലം വെള്ളത്തിൽ കിടന്നു ജീർണ്ണിച്ചു ശരീര ഘടനയിൽ മാറ്റം വന്നതാകാം. മാത്രമല്ല, ഈ ജീവി മരിക്കുന്നതിന് മുമ്പ് അതിനെന്തെങ്കിലും അസുഖം വന്നത് ഇത്തരമൊരു ശാരീരിക ഘടനയിൽ മാറ്റം വരാൻ കാരണമായിട്ടുണ്ട്.
ഇത്പോലെ പേരു കണ്ടെത്താൻ കഴിയാത്ത തരത്തിലുള്ള ഒത്തരി ജീവികളും മറ്റു വസ്തുക്കളും കടൽത്തീരത്തടിയാറുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.