സാധാരണ ഏറ്റവും കൂടുതൽ സ്വകാര്യത കാത്തു സൂക്ഷിക്കുന്നവരാണ് സ്ത്രീകൾ. പക്ഷേ പഠനങ്ങൾ തെളിയിക്കുന്നത് അങ്ങനെയല്ല. സ്ത്രീകളേക്കാൾ കൂടുതൽ സ്വകാര്യത കാത്തുസൂക്ഷിക്കുന്നത് പുരുഷൻമാരാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പുരുഷന്മാർ തങ്ങളെ പറ്റിയുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ പങ്കാളിയോട് പറയാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ പല പങ്കാളികളും അത്തരം കാര്യങ്ങൾ വേർതിരിച്ചെടുക്കാൻ ശ്രമിക്കാറുണ്ട്. അത് അവർക്ക് വളരെ രസകരമാണ്. ഇനി പറയാൻ പോകുന്ന പുരുഷന്മാരെ പറ്റിയുള്ള രഹസ്യങ്ങൾ പല സ്ത്രീകൾക്കും അറിയാത്തതാണ്.
സ്ത്രീകൾ റൊമാന്റിക് ആകുന്നത് നിർത്തുമ്പോൾ പുരുഷന്മാർക്ക് താൽപ്പര്യം നഷ്ടപ്പെടും സ്ത്രീകൾ നിരന്തരം വഴക്കിടുന്നത് പുരുഷന്മാർക്കും ഇഷ്ടമല്ല. സ്ത്രീകളെപ്പോലെ റൊമാന്റിക് കോമഡികൾ കാണാൻ പുരുഷന്മാർ ഇഷ്ടപ്പെടുന്നില്ല.
ചിലപ്പോൾ അവർ പങ്കാളിയുടെ സഹോദരിയെയോ ഉറ്റ സുഹൃത്തിനെയോ ഇഷ്ടപ്പെടുന്നു. പക്ഷേ വഴക്ക് കൂടാതിരിക്കാൻ അങ്ങനെപുറത്തു പറയാറില്ല. ദൈനംദിന കാര്യങ്ങൾ കേൾക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല. നിങ്ങളുടെ എല്ലാ പ്രതീക്ഷകളും അവരിൽ വെച്ചാൽ പുരുഷന്മാർക്കും അത് ഇഷ്ടമല്ല. പുരുഷന്മാർ ശാരീരിക ബന്ധം ഇഷ്ടപ്പെടുന്നു എന്നാൽ ഏകതാനമായ ഒന്നും അവർ ഇഷ്ടപ്പെടുന്നില്ല.