ലോക്ഡൗൺ കാലത്ത് യുവതി മുലപ്പാല്‍ വിറ്റ്‌ സമ്പാദിച്ചത് ലക്ഷങ്ങള്‍.

ജനിച്ച ഒരു കുഞ്ഞിന് കുറച്ചു നാളുകൾ കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ആഹാരമാണ് അമ്മയുടെ മുലപ്പാൽ. അതോനോളം ഗുണം മറ്റൊന്നിനും ലഭിക്കില്ല. കാരണം, ഒരു കുഞ്ഞിനാവശ്യമായ എല്ലാ പ്രോട്ടീനുകളും അതിലടങ്ങിയിട്ടുണ്ട്. പക്ഷെ, ചില അമ്മമാർക്ക് കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കാൻ ഏറെ മടിയാണ്. മറ്റു ചിലർക്കാകട്ടെ ഒരു കുഞ്ഞിന് കൊടുക്കാനാവശ്യമായ മുലപ്പാൽ ഉണ്ടാവുകയുമില്ല. എന്നാൽ ഒരു യുവതി ഇവിടെ തന്റെ കുഞ്ഞിന് കൊടുത്ത ശേഷമുള്ള അധിക മുലപ്പാൽ എന്താണ് ചെയ്തതെന്ന് കണ്ടോ?

നിർമ്മാതാവായ ഹിരനന്ദിനിക്കും അവരുടെ ഭർത്താവായ തുഷാറിനും വിവാഹം കഴിഞ്ഞു ഒൻപതു വർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ 2020 ഫെബ്രുവരി ഇരുപതിന്‌ ഒരു ആൺകുഞ്ഞു പിറന്നു. എന്നാൽ അതിനു ശേഷം അമ്മയായ നിധി ചെയ്ത കാര്യത്തെ ആളുകൾ ഏറെ പ്രശംസിച്ചു. തന്റെ കുഞ്ഞിന് ആവശ്യത്തിന് നൽകിയതിന് ശേഷം വന്ന അധികമുള്ള പാൽ വിതരണം ചെയ്ത് ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് നിധി.

Women donates 42 litres of breastmilk
Women donates 42 litres of breastmilk

ഈ സംഭവത്തെ കുറിച്ച് നിധി പറയുന്നതിങ്ങനെ; തന്റെ കുഞ്ഞിന് ആവശ്യത്തിലധികം പാൽ നൽകിയിട്ടും വീണ്ടും പാൽ ഒഴുകി കൊണ്ടിരുന്നു. അപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ചിന്തിച്ചിരുന്ന സമയത്താണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തുന്നത്. ഇന്റർനെറ്റിലും മറ്റും സെർച്ചു ചെയ്തു നോക്കിയപ്പോൾ മുലപ്പാൽ ഉപയോഗിച്ചാലുള്ള ഒരുപാട് ഗുണങ്ങൾ കണ്ടു. ഇതുപയോഗിച്ചു ഫേസ്പാക്കും മറ്റും ഉണ്ടാക്കാം എന്നൊക്കെ. മാത്രമല്ല തന്റെ കുറച്ചു സുഹൃത്തുക്കൾ പറഞ്ഞു മുലപ്പാൽ കുഞ്ഞിനെ കുളിപ്പിക്കാനും കാൽ കഴുകാനുമൊക്കെ ഉപയോഗിക്കാമെന്ന്. പക്ഷെ, തനിക്കതിനോട് താൽപര്യമില്ലായിരുന്നു. എന്നാൽ മുലപ്പാൽ മൂന്നോ നാലോ മാസം കേടു കൂടാതെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാമെന്ന് ഇന്റർനെറ്റിൽ നിന്നും കണ്ടെത്തി. അങ്ങനെ ആ വഴിക്കു നീങ്ങി. പക്ഷെ, കുറച്ചു ദിവസങ്ങളായപ്പോൾ തന്നെ റഫ്രിജറേറ്റർ മുലപ്പാൽ കൊണ്ട് നിറഞ്ഞു. അങ്ങനെ മുലപ്പാൽ വിൽക്കാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.അങ്ങനെ ബാന്ദ്രയിലുള്ള തന്റെ ഡെലിവറി നടത്തിയ ഗൈനക്കോളജിസ്റ്റുമായി ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയും മുംബെയിലെ സൂര്യ ആശുപത്രിയിലെ ബ്രസ്റ്റ് മിൽക്ക് ബാങ്കിലേക്ക് മുലപ്പാൽ വിതരണം ചെയ്യാമെന്ന തീരുമാനത്തിലെത്തുകയും ചെയ്തു.-നിധി വിവരിക്കുന്നു.

നിധിയെ പോലെ അമേരിക്കയിലെ എലിസബത്ത് ആൻഡേഴ്സൺ സിയറ എന്നയുവതി മുലപ്പാല്‍ വിറ്റ്‌ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍. വീഡിയോ കാണാം