ജീവിതത്തില്‍ മുമ്പ് കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കുറച്ചു കാര്യങ്ങള്‍.

നമ്മള്‍ ജീവിതത്തില്‍ ഇനിയും ഒരുപാട് കാണാനുണ്ട് എന്ന് പലരും പറഞ്ഞു കേട്ടിട്ടില്ലേ? അത് വളരെ ശരിയാണ്. നമ്മളൊന്നും ഇന്നേ വരെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒത്തിരി സംഭവങ്ങള്‍ നമ്മുടെ ഈ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഒരുപക്ഷെ, അവയെല്ലാം നമ്മള്‍ കാണുമ്പോള്‍ ആയിരിക്കും നമ്മള്‍ ഇത് വരെയുള്ള ജീവിതത്തില്‍ ഒന്നും കണ്ടിട്ടില്ലാ എന്നതും ഇനിയും എത്രയോ കാണാന്‍ കിടക്കുന്നുണ്ട് എന്ന തോന്നലും ഉണ്ടാകുന്നത്. അത്തരത്തില്‍ നമ്മുടെ മനസ്സിനെയും ശരീരത്തിനെയും അത്ഭുതപ്പെടുത്തുന്ന ഒത്തിരി കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

A few things you may not have seen before in life
A few things you may not have seen before in life

ഫ്ലവര്‍ ഇന്‍ ദി സ്കൈ അഥവാ ആകാശത്തു വിരിഞ്ഞ പൂവ്. സ്കൈ ഡൈവിംഗ് ഭൂരിഭാഗം ആളുകളും ഏറെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും സ്കൈ ഡൈവിംഗ് ചെയ്‌തവര്‍ ആയിരിക്കും. കാരണം, ഇന്ന് ഒട്ടുമിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സ്കൈ ഡൈവിംഗ് അവൈലബ്ള്‍ ആണ്. അത് കൊണ്ട് തന്നെ പലരും ഇത് ആസ്വദിച്ചിട്ടുണ്ടാകും. എന്നാല്‍ സ്കൈ ഡൈവിംഗില്‍ തന്നെ വളരെ അത്ഭുതപ്പെടുത്തിയ ഒരു രസകരമായ സംഭവം ഉണ്ടായി. ഒരു കൂട്ടം സ്കൈ ഡൈവിംഗ് പ്രൊഫഷണല്‍ ആയിട്ടുള്ള ആളുകള്‍ ഒത്തു ചേര്‍ന്നാല്‍ എന്ത് സംഭവിക്കും. അത് കാണാന്‍ ഒരു വലിയ വിസ്മയം തന്നെയായിരിക്കും. റെഡ്ബുള്‍ കമ്പനി ഒരു ഇവന്‍റ്  സംഘടിപ്പിക്കുകയുണ്ടായിയുണ്ടായി. പല രാജ്യങ്ങളില്‍ നിന്നുമുള്ള 107 ഓളം സ്കൈ ഡൈവിംഗ് പ്രൊഫഷണല്‍സിനെ കൊണ്ട് വന്നു കൃത്യമായ പരിശീലനം കൊടുത്തു. ആകാശത്ത് നിന്നുമുള്ള ഫ്രീ ഫാളിംഗ് സ്കൈ ഡൈവിംഗിനുള്ള പരിശീലനമാണ് അവര്‍ കൊടുത്തത്. സ്കൈ ഡൈവിംഗ് വാല്രെ സഹസികത നിറഞ്ഞ ഒരു പ്രവര്‍ത്തനമാണ്. അപകടം ഏത് നിമിഷവും സംഭവിക്കാം. അപ്പോള്‍ ഗ്രൂപ്പ് ആയിട്ടുള്ള സ്കൈ ഡൈവിംഗ് ആണേല്‍ പറയേണ്ടതില്ലല്ലോ. അങ്ങനെ കൃത്യമായ പൊസിഷനിലേക്ക് ചാടാനും ആ പൊസിഷനില്‍ നിന്ന് കൊണ്ട് തന്നെ കൈ കോര്‍ത്ത് പിടിച്ച സ്കൈ ഡൈവിംഗ് ചെയ്യാനുള്ള പ്രത്യേക പരിശീലനം നടത്തുകയും ആകാശത്ത്‌ ഒരു വിസ്മയം തന്നെ തീര്‍ക്കാനും അവര്‍ക്ക് കഴിഞ്ഞു എന്നതാണ് അവരുടെ വിജയം. ഇത്പോലുള്ള ഒത്തിരി കാര്യങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. അവ ഏതൊക്കെ എന്നറിയാന്‍ താഴെയുള്ള വീഡിയോ കാണുക.