ദിനോസർന്റെ പിൻഗാമി ഇന്നും ഉണ്ട് .ഇങ്ങനേയും മൃഗങ്ങൾ ഉണ്ട് എന്ന് നിങ്ങൾ വിശ്വസിക്കില്ല.

നീല ഗ്രഹാം എന്നറിയപ്പെടുന്ന നമ്മുടെ ഈ കുഞ്ഞു ഭൂമി ഒട്ടനവധി ജീവജാലങ്ങളാൽ സമ്പന്നമാണ്. നമ്മൾ വളരെ കുറച്ചു ജീവികളെ മാത്രമേ ഇതു വരെയുള്ള ജീവിതത്തിൽ നാം കണ്ടിട്ടുള്ളൂ. എത്രയോ അപൂർവ്വങ്ങളിൽ അപ്പൂർവ്വമായ ജീവികളും സസ്യങ്ങളും നമ്മുടെ കാണാ ലോകത്ത് ഒളിഞ്ഞിരിപ്പുണ്ട് എന്ന കാര്യം നിങ്ങൾക്കറിയാമോ? മാത്രമല്ല, ഒട്ടനവധി ജീവജാലങ്ങളെ ഇനിയും കണ്ടെത്താനുണ്ട്. ശാസ്ത്ര ലോകം ഇന്നും അവയെ തേടിയുള്ള പഠനത്തിലാണ്. നമുക്ക് വിശ്വസിക്കാൻ കഴിയാത്ത അത്ര പ്രത്യേകതകൾ ഉള്ള ഒത്തിരി ജീവികൾ ഉണ്ട്.നമ്മുടെ ഈ ലോകത്ത് നിന്നും വംശനാശം സംഭവിച്ച എത്രയോ ജീവികൾ ഉണ്ട്. അത്തരത്തിൽ വംശനാശം സംഭവിച്ചതും ഇന്നും ജീവിച്ചിരിക്കുന്നതുമായ കുറച്ചു ജീവികളെ പരിചയപ്പെടാം.

Mantis shrimps
Mantis shrimps

പിഗ്മി ജെർബോവ. ഇത്തരമൊരു ജീവിയുടെ പേര് നിങ്ങൾ മുമ്പെങ്ങും കേട്ടിട്ടുണ്ടാകില്ല അല്ലെ? ലോകത്തിലെ ഏറ്റവും ചെറിയ റോഡെന്റ് എന്ന പേരിൽ ഗിന്നസ് റെക്കോർഡ് നേടിയ ജീവിയാണ് പിഗ്മി ജെർബോവ. ഇത്തരം ജീവികളെ പ്രധാനമായും കാണുന്നത് തെക്കുപടിഞ്ഞാറൻ അമേരിക്കയിലാണ്. രാത്രിയിലാണ് ഇവ ഇരയെ തേടിയിറങ്ങുന്നത് . ഇവയെ കാണാൻ ഏകദേശം കംഗാരുവിനെ പോലിരിക്കും. ഇവയുടെ ചാടിയുള്ള സഞ്ചാര രീതിയാണ് കംഗാരുവുമായി ചെറിയ സാമ്യം തോന്നിക്കാൻ കാരണം. മാത്രമല്ല, എലികളെ പോലെ ഒരു പൊത്തുണ്ടാക്കി അതിലാണ് ഇവയുടെ താമസം. നീളമുള്ള വാലും അവയുടെ അറ്റത്തായി കറുപ്പ് നിറത്തിലുള്ള രോമം എന്നിങ്ങനെയാണ് പിഗ്മി ജെർബോവയുടെ ശരീര പ്രകൃതി എന്ന് പറയുന്നത്. ഇവയുടെ ഭാരം ഒരു ചായക്കപ്പിനോളവും നീളമാണെങ്കിൽ നമ്മുടെ ഒരു ചൂണ്ടു വിരലിന്റെ അത്രയേ കാണൂ. കാണാൻ നല്ല ഭംഗിയാണ്. എന്നാൽ, പിഗ്മി ജെർബോവയെ ഇന്ന് വളരെ കുറച്ചു മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. അവയ്ക്കും വംശനാശം തുടങ്ങിക്കഴിഞ്ഞു എന്നർത്ഥം.

ഇത്പോലെ അപൂർവ്വമായ മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.