വായിൽ കപ്പലോടും തെരുവ് ഭക്ഷണങ്ങൾ.

ഇന്ന് പുറത്തേക്കിറങ്ങിയാൽ തട്ടുകടകടകളുടെ ഒരു ബഹളം തന്നെയായിരിയ്ക്കും. കാരണം ഇന്ന് ആളുകൾക്ക് വലിയ വലിയ ഹോട്ടലുകളിലെ ഭക്ഷണത്തിനേക്കാൾ ഏറെയിഷ്ട്ടം തെരുവോര കടകളിലെ ഭക്ഷണങ്ങൾ ആയിരിക്കും. കാരണം, അവ ചെറിയ പൈസയ്ക്ക് നല്ല രുചിയുള്ള ഭക്ഷണമായിരിക്കും. ഇന്ന് വൈകീട്ട് ജോലി കഴിഞ്ഞെത്തുന്ന ആളുകളുടെ ലക്ഷ്യം എന്ന് പറയുന്നത് ഇത്തരം തട്ടുകടകളാണ്. ഒട്ടുമിക്ക ആളുകളും രാത്രികളിലാണ് ഇത്തരം ആഹാരങ്ങൾ കഴിക്കാനായി ഇഷ്ട്ടപ്പെടുന്നത്. അത് കൊണ്ട് തന്നെ പാതിരാ തട്ടുകടകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നുണ്ട്. എന്നാൽ ഏറെ ലോകത്തു തന്നെ പ്രചാരം നേടിയതും വായിൽ കൊതിയയൂറുന്നതുമായ ചില തെരുവോര ആഹാരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവ ഏതൊക്കെയാണ് എന്ന് പരിചയപ്പെടാം.

Street Food
Street Food

മോച്ചി പൗണ്ടിങ്. ഇത് ജപ്പാൻക്കാരുടെ പാരമ്പരാഗതമായ ഭക്ഷണമാണ്. ജപ്പാൻകാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഏറെ സ്ഥാനം പിടിക്കുന്ന ഒന്നാണ് ഇത്. രാത്രി മുഴുവൻ വലിയ രീതിയിലുള്ള അരി വെള്ളത്തിലിട്ടു വെക്കുന്നു. ശേഷം ഇവരുടെ പരമ്പരാഗത രീതിയിലുള്ള വലിയൊരു മരം കൊണ്ട് നിർമ്മിച്ച പാത്രത്തിലിട്ട് മരം കൊണ്ട് തന്നെ നിർമ്മിതമായ ഒരു വസ്തു കൊണ്ട് ആ അരി നല്ല സോഫ്റ്റ് ആയിട്ടുള്ള വലിയ മാവാക്കി കുഴച്ചെടുക്കുന്നു. ശേഷം ഇതൊരു മെഷീനിലേക്കിട്ടു ചെറിയ ഉരുളകളാക്കി അതിനുള്ളിൽ സ്വീറ്റ് നിറച്ചു പുറത്തേക്ക് വരുന്ന. ഈ ഒരു മോച്ചി കഴിക്കാനായി ജപ്പാനിൽ ആളുകൾ ഏറെയാണ്.

അടുത്തതായി ജപ്പാനിലെ ഐസ് ഫിഷ് ഫ്രെയ്‌. ഇതൊരു ബജിയാണ്. ഇനി ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇതെങ്ങനെ ആയിരിക്കുമെന്ന് അതിന്റെ പേരിൽ തന്നെയുണ്ട്. അതായത് ജീവനുള്ള മീനിനെ ആൽക്കഹോളിന്റെ സാന്നിധ്യം ഇല്ലാത്ത വൈനിൽ ഇട്ട ശേഷം പിന്നീട് ഐസിൽ ഇട്ടു വെക്കുന്നു. ശേഷം സാധരണ ബജി ഉണ്ടാക്കുന്നത് പോലെ ഉള്ളിയും പച്ചമുളകും എല്ലാം ചേർത്ത് എണ്ണയിൽ വറുത്തെടുക്കുന്നു. ശേഷം ഇത് രണ്ടായി മുറിച്ചു ഇതിന്റെ കൂടെ നല്ല എരിവുള്ള ചട്നിയും ആളുകൾക്ക് കൊടുക്കുന്നു. അപ്പാനിലെ വളരെ സ്വാദിഷ്ട്ടമായ ഒരു പലഹാരം തന്നെയാണിത്.

ഇതുപോലെയുള്ള മറ്റു തെരുവോര ഭക്ഷണങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.