മൂക്കില്‍നിന്ന് രക്തം വരുന്നതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ട യുവതിയുടെ മൂക്കില്‍ നിന്നും ഡോക്ടര്‍ പുറത്ത് എടുത്തത്.

തെക്കുകിഴക്കൻ ഏഷ്യയിലൂടെയുള്ള ഒരു ബാക്ക്‌പാക്കിംഗ് യാത്രയിൽ നിന്ന് മടങ്ങിയെത്തിയ 24 കാരിയായ എഡിൻബർഗ് നിവാസിയായ ഡാനിയേല ലിവറാനിക്ക് തുടർച്ചയായി മൂക്കില്‍ നിന്നും രക്തം വരാന്‍ തുടങ്ങി. ഇത് ആഴ്ചകളോളം തുടർന്നു. പക്ഷേ വീട്ടിലെത്തുന്നതിന് രണ്ടാഴ്ച മുമ്പ് മോട്ടോർ ബൈക്ക് അപകടത്തിൽപ്പെട്ട ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചത് കൊണ്ടായിരിക്കാം ഇവയെന്ന് അവർ അനുമാനിച്ചു. അവളുടെ മൂക്ക് മുകളിലേക്കും താഴേക്കും ചലിക്കുന്നത് പോലെ അനുഭവപ്പെടുന്നതായി തോന്നിയപ്പോൾ പോലും ഇത് ഒരു രക്ത കട്ടയാണെന്ന് അവൾ കരുതി.

Daniela Liverani
Daniela Liverani

കഴിഞ്ഞ ആഴ്ച കുളിക്കുന്നതിനിടെയാണ് അവൾ തിരിച്ചറിവ് ഉണ്ടാക്കിയത്. ചൂടും നീരാവിയും കൊണ്ട് അവളുടെ മൂക്കൊലിപ്പ് നന്നായി ഉണ്ടായിരിന്നു. പരാന്നഭോജികൾ പുറത്തേക്ക് വരാന്‍ തുടങ്ങി ഏതാണ്ട് അവളുടെ ചുണ്ടിലെത്തി. അപ്പോള്‍ അവള്‍ക്ക് അത് കണ്ണ് കൊണ്ട് നിന്ന് കാണാമായിരുന്നു. പക്ഷേ അത് ഒരു പുഴു ആണെന്ന് അവര്‍ കരുതിയിരുന്നില്ല. കാരണം ഇത് രക്തം കട്ടപിടിച്ചത് പോലെയാണ് തോന്നിയത്. അവള്‍ ഷവറിൽ നിന്ന് ചാടി കണ്ണാടിയിലേക്ക് നോക്കിയപ്പോള്‍ ചെറിയ വരമ്പുകൾ കാണാൻ കഴിഞ്ഞു. അപ്പോഴാണ്‌ ആ സത്യം മനസിലാക്കുന്നത്. മൂക്കിൽ ഒരു വലിയ പ്രാണിയുണ്ടെന്നും അത് ജീവിച്ചിരിപ്പുണ്ടെന്നും. അതിനുശേഷം അവൾ ഡോക്ടറുടെ അടുത്തേക്ക് പോയി ഉടൻ തന്നെ പരിശോധിക്കാൻ ആവശ്യപ്പെട്ടു.

മൂക്കിൽ നിന്ന് 3 ഇഞ്ച് നീളമുള്ള അട്ടയെ ഡോക്ടർമാർ നീക്കം ചെയ്തു. അരമണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനു ശേഷമാണ് ഡോക്ടർമാർ അട്ടയെ പുറത്തെടുത്തത്. അവളും അവളുടെ സുഹൃത്തും അട്ടയെ മിസ്റ്റർ ചുരുളി എന്ന് വിളിപ്പേരുണ്ടാക്കി കാരണം ഇത് അവളുടെ മൂക്കില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു.