സ്പോട്ടില്‍ തിരിച്ചു കിട്ടിയ ചില രസികൻ പണികൾ. കൊടുത്താല്‍ കൊല്ലത്തും കിട്ടും

വടി കൊടുത്ത് അടി വാങ്ങുക എന്ന് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും. യഥാർത്ഥത്തിൽ അത് സത്യാ തന്നെയാണ് എന്ന് തെളിയിക്കുകയാണ് ചില കാര്യങ്ങൾ കാണുമ്പോൾ. നമ്മളിൽ ചിലയാളുകളുണ്ട്, ആർക്കെങ്കിലും ഇപ്പോഴും പണി കൊടുക്കുന്ന ഒരാൾ. എന്നാൽ എപ്പഴെങ്കിലും അവർ തന്നെ ചെയ്ത കാര്യത്തിന് അവർക്കു തിരിച്ചു പണി കിട്ടുമോ എന്ന കാര്യം അവർ ചിന്തിക്കില്ല. അത്തരത്തിൽവെറുതെ ഒരു രസത്തിനു വേണ്ടി ഒരാൾക്കിട്ടു പണിയാൻ നിന്ന് അവസാനം സ്വന്തമായി നല്ല കിടിലൻ പണി കിട്ടിയ ചിയ സംഭവങ്ങളുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

Some fun work back in the sport
Some fun work back in the sport

കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ടല്ലേ. നമ്മൾ നമ്മുടെ കൂട്ടുകാരെ കാണുമ്പോൾ ആദ്യം ഒരു ഹായ് ഒക്കെ കൊടുത്ത് ഒരു ചിരിയൊക്കെ പാസാക്കി രണ്ടടിയും കൊടുക്കാറുണ്ട്. എന്നാൽ അത് അധികമായാലോ? അമിതമായാലോ? അങ്ങനെ ഒരാൾ തന്റെ ഒരു കൂട്ടുകാരനെ വെറുതെ ഇങ്ങനെ പിറകിൽ അടിച്ചു കൊണ്ടിരിക്കുകയായിരുന്നു. പാവം ആ കൂട്ടുകാരന്റെ കയ്യിൽ ഭക്ഷണവുമായി പോകുന്ന പാത്രങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം അയാളെ ഇങ്ങനെ തട്ടി കൊണ്ടേയിരുന്നു. അതിനിടയ്ക്ക് തറയിലുള്ള എണ്ണയിൽ വഴുതി അയാൾ തന്നെ വീണു.

മറ്റൊരു കാര്യം നോക്കാം. ഒരാൾ കടലിലേക്കും നോക്കി ബോട്ടിലിങ്ങനെ നിന്ന് കൊണ്ട് യാത്ര ചെയ്യുകയായിരുന്നു. പിറകിൽ നിന്നും അയാളുടെ സുഹൃത്ത് ഓടി വന്ന് ചുമ്മാ ഒരു രസത്തിന് വെള്ളത്തിലേക്ക് തള്ളിയിടാൻ നോക്കിയതാ. പക്ഷെ, പണി പാളി. ചെറുതായൊന്നു കാൽ സ്ലിപ്പായി അയാൾ തന്നെ വെള്ളത്തിലേക്ക് വീണു.

ഇതുപോലെ താൻ കാണിച്ച ചെയ്തിക്ക് മുട്ടൻ പണി കിട്ടിയ ഒത്തിരി സംഭവങ്ങളുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.