കണ്ണ് കൊണ്ട് കണ്ടാല്‍ മാത്രം വിശ്വസിക്കുന്ന ചില കാര്യങ്ങള്‍.

നമ്മുടെയൊക്കെ ജീവിതത്തില്‍ ദിനംപ്രതി ഒരുപാടു സംഭ്ച്വങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ചില കാര്യങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ നമുക്ക് വിശ്വാസം വരില്ല. ഇത് സത്യം തന്നെയാണോ എന്നാ സംശയം ഉള്ളില്‍ വരും. ഒരുപക്ഷെ, ഇത്തരം കാര്യങ്ങള്‍ നാം നേരിട്ട് കാണുമ്പോള്‍ മാത്രമേ യാഥാര്‍ത്ഥ്യത്തെ കുറിച്ച് തിരിച്ചറിവുണ്ടാകൂ. നമ്മളില്‍ പല ആളുകളും യാത്ര ചെയ്യുന്നവരാണ്. റോഡിലൂടെയും മറ്റും പോകുമ്പോള്‍ നിരവധി സംഭവങ്ങള്‍ നാം കാണാറുണ്ട്. ഒരുപക്ഷേ, അതൊന്നും നമുക്ക് ക്യാമറകളില്‍ പകര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. രണ്ടാമാതൊരാള്‍ക്ക് പറഞ്ഞു കൊടുത്താലും ഒരുപക്ഷെ, അവര്‍ അതൊന്നും വിശ്വസിച്ചെന്നു വരില്ല. അത്തരത്തില്‍ നമ്മുടെ കണ്ണുകള്‍ കൊണ്ട് കണ്ടാല്‍ മാത്രം വിശ്വസിക്കുന്ന ചില കാര്യങ്ങള്‍ പരിചയപ്പെടാം.

Some events that can only be believed with the eye
Some events that can only be believed with the eye

റേസിന് മുതിര്‍ന്ന തിമിംഗലം. ലോകത്തിലെ ഏറ്റവും വലിയ സസ്തനികള്‍ എന്നറിയപ്പെടുന്നത് തിമിംഗലങ്ങളെയാണ്. ആര്‍ട്ടിക് സമുദ്രങ്ങളില്‍ മാത്രം കണ്ട് വരുന്ന ഒരിനം തിമിംഗലമാണ് ബെല്ലൂക്ക വൈല്‍. ഇവ അങ്ങനെയൊന്നും ആളുകളോട് അടുക്കുന്ന ഒരിനമല്ല. നോര്‍വ്വെയില്‍ ഉള്ള കുറച്ചാളുകള്‍ കടലില്‍ ബോട്റ്റ് സവാരി നടത്തുകയായിരുന്നു. പെട്ടെന്നാണ് ഒരു ബെല്ലൂക്ക തിമിംഗലത്തെ കാണുന്നത്. ഇവര്‍ ഒരു കൌതുകത്തിനു കൌതുകത്തിനു വേണ്ടി തങ്ങളുടെ കയ്യിലുള്ള ഒരു ബോള്‍ ഈ ബെല്ലുക്ക വൈല്‍നു വേണ്ടി ദൂരേക്ക് എറിഞ്ഞു കൊടുത്തു. ഈ തിമിംഗലം ഇത് കണ്ട പാടെ കുതിച്ചു ചാടി ആ ബോള്‍ എടുത്ത് കൊണ്ട് വന്നു ബോട്ടിലുള്ള ആളുകള്‍ക്ക് കൊടുത്തു. ഇത് ബോട്ടിലുള്ള ആളുകളെ ഏറെ അത്ഭുതപ്പെടുത്തി. സാധരണ ട്രെയിന്‍ ചെയ്ത ജീവികള്‍ മാത്രമേ ഇങ്ങനെ ചെയ്യുകയുള്ളൂ. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ പല അഭിപ്രായങ്ങളുമായി ആളുകള്‍ എത്തി. അതയത്. റഷ്യ ട്രെയിന്‍ ചെയ്തെടുത്ത ചാരനായ ഒരു തിമിംഗലമാണ് എന്നുള്ള രീതിയിലുള്ള കിംവദന്തികള്‍ പ്രചരിച്ചു.

ഇതുപോലെയുള്ള രസകരമായ മറ്റു സംഭവങ്ങള്‍ കാണാനായി താഴെയുള്ള വീഡിയോ കാണുക.