ഇങ്ങനെ ഒക്കെ ഇന്ത്യയില്‍ മാത്രം നടക്കൂ.

എല്ലാവരുടെയും ജീവിതത്തില്‍ ഏറ്റവും അമൂല്യം നിറഞ്ഞ ദിവസമാണ് തന്‍റെ ജീവിത പങ്കാളിയെ എന്നന്നേക്കുമായി തങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന ആ മുഹൂര്‍ത്തം. അതെ വിവാഹം. ആളുകള്‍ക്ക് അവരുടെ വിവാഹത്തെ കുറിച്ച് വ്യത്യസ്തമായ സങ്കല്‍പ്പങ്ങളാണ് ഉള്ളത്. ആ ദിവസം എന്നെന്നും ഓര്‍മ്മിക്കനായി ആ ദിവസം ഒരിക്കലും മറക്കാനാകാത്ത ഒരു ദിനമായി മാറ്റുന്നു. അതിനു വേണ്ടി ആളുകള്‍ കാട്ടിക്കൂട്ടുന്ന സംഭവങ്ങള്‍ കാണാന്‍ വളരെ കൌതുകം തന്നെയാണ്. ചില വിവാഹ ചടങ്ങുകള്‍ ആളുകളെ ഏറെ ചിരിപ്പിക്കാനുള്ള ഒരു വേദിയായി മാറാറുണ്ട്. വധൂ വരന്മാര്‍ക്ക് സംഭവിച്ച ചില അമളികള്‍ നോക്കാം.

Indian Wedding
Indian Wedding

വരന്‍റെ മുഖത്തു പോലും നോക്കാത്ത വധു. ഒരു വിവാഹ ചടങ്ങില്‍ ക്യാമറകള്‍ പകര്‍ത്തിയ ഒരു കാര്യമാണ് ഇവിടെ പറയുന്നത്. അതയത് വിവാഹ ചടങ്ങുകള്‍ക്ക് ശേഷം മറ്റെന്തോ ചടങ്ങിനു വേണ്ടി വധൂ വരന്മാര്‍ ഇങ്ങനെ നില്‍ക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും മധുരം നല്‍കുന്ന ചടങ്ങാണിത്‌. എന്നാല്‍, ഒരു തവണ പോലും വധു വരന്‍റെ മുഖത്തു പോലും നോക്കുന്നില്ല. നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും നാണം കൊണ്ടായിരിക്കും എന്ന്. എന്നാല്‍ അതല്ല കാര്യം. വധു എന്തോ കടുത്ത ദേഷ്യമുള്ള പോലെയാണ് നില്‍ക്കുന്നത്. അങ്ങനെ വധു വരന്‍ക്കു മധുരം കൊടുക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ അപ്പോഴും മുഖത്തു നോക്കുന്നില്ല. അങ്ങനെ അവസാനം മധുരം കൊടുക്കുമ്പോള്‍ വരന്‍ വധുവിന്റെ കയ്യില്‍ പിടിച്ചപ്പോള്‍ വധു ചെയ്തത് കണ്ടോ? കയ്യിലുണ്ടായിരുന്ന മധുരം വരന്‍റെ മുഖത്തേക്കു വലിച്ചെറിഞ്ഞു. അപ്പോള്‍ ആ വരന്‍റെ നിസ്സഹായാവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ. ഇത് കണ്ട് ആളുകള്‍ ചിരിക്കണോ അതോ ദുഖിക്കണോ.

ഇതുപോലെയുള്ള മറ്റു വീഡിയോകള്‍ക്കായി താഴെ ക്ലിക്ക് ചെയ്യുക.