വസ്ത്രം കണ്ട് ചിരിച്ചവർ വില കേട്ട് ഞെട്ടി.

എല്ലാവർക്കും തങ്ങളുടെ വിവാഹത്തെ കുറിച്ച് വലിയ സങ്കൽപ്പങ്ങളായിരിക്കും. അതിൽ എല്ലാവരും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് വിവാഹ വസ്ത്രം. ഓരോരുത്തരുടെയും ആഗ്രഹം തങ്ങളുടെ വിവാഹ വസ്ത്രം ഏറ്റവും മികച്ചതായിരിക്കണം എന്നാണ്. എങ്കിലും നമ്മുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒരു പരിധിയുണ്ടല്ലേ. ആ പരിധി മറികടന്നാൽ എന്നതായിരിക്കും എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. വളരെ വിചിത്രവും രസകരവുമായ ചില വിവാഹ വസ്ത്രങ്ങളെ കുറിച്ചാണ് നാമിന്ന് പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.

Dress
Dress

ഫ്ലവർ ഡ്രസ്സ്. പെൺകുട്ടികളുടെ വിവാഹ സങ്കല്പങ്ങൾ വളരെ മനോഹരമാണ്. അവർ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് അവരുടെ വിവാഹ വസ്ത്രങ്ങൾക്കാണ്. ചിലർ ഒരുപാട് നാളുകൾ എടുത്താണ് അവരുടെ വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യിപ്പിക്കുന്നത്. അതിനു വേണ്ടി ഒരുപാട് പണവും ചെലവഴിക്കുന്നു. കുട്ടിക്കാലത്ത് വായിച്ചു രസിച്ച സിൻഡ്രല്ലയുടെ പോലെയാകണം താൻ വിവാഹ ദിവസമെന്നാണ് ഓരോ പെൺകുട്ടിയുടെയും സങ്കൽപ്പം. എന്നാൽ തന്റെ വളർച്ചയ്‌ക്കൊപ്പം ആ ആഗ്രഹം കൈവിടാതെ കൊണ്ടു നടന്ന ഒരു പെൺകുട്ടിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. അവളുടെ പേര് കർട്ടനി. പതിനെട്ടു വയസ്സ് മാത്രമേ പ്രായമുള്ളൂ. കർട്ടനിയുടെ വിവാഹത്തിന് 270 മീറ്റർ നീളമുള്ള ഇളംപച്ച തുണികൾ ലെയറുകളാക്കി അടുക്കി വെച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതിനു മുകളായിലായി നന്നായി തിളങ്ങുന്ന പതിനായിരത്തോളം കല്ലുകൾ ഉണ്ട്. പിന്നെ ഇതിൽ ഏറ്റവും തിളങ്ങി നിന്നത് കയ്യിലുള്ള ബ്രെയ്‌സ്‌ലെറ്റിന് കത്തുന്ന എൽഇഡി ബൾബുകൾ ഉണ്ടായിരുന്നു. ആരുടേയും മനം കവരും. എങ്കിലും ഒരു ദിവസത്തിനു വേണ്ടി ഇത്രയും പണം ചെലവാക്കുന്നു എന്ന് ചിന്തിക്കുമ്പോൾ കഷ്ട്ടം തോന്നുന്നു.

ഇതുപോലെയുള്ള മറ്റു വിവാഹ വസ്ത്രങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.