ഇതൊന്നും നിങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടുണ്ടാകില്ല.

നമ്മുടെ ഈ ഭൂമിയും നമുക്ക് ചുറ്റുമുള്ള ഈ കുഞ്ഞു ലോകവും ഒരുപാട് അത്ഭുതങ്ങളും കൗതുകങ്ങളും നിറഞ്ഞതാണ്. നമുക്ക് ചുറ്റും പല അത്ഭുതങ്ങൾ നിറഞ്ഞ സംഭവങ്ങളും നടക്കുന്നുണ്ട്. നടന്നിട്ടുമുണ്ട്. അതിൽ ചുരുക്കം ചില കാര്യങ്ങൾ മാത്രമേ നമ്മൾ കണ്ടിട്ടുണ്ടാവുകയൊള്ളു. അതിൽ നല്ലൊരു ശതമാനവും നമ്മൾ കാണാത്തതോ അല്ലെങ്കിൽ ശ്രദ്ധിക്കാത്തതോ ആണ്. ഒറ്റക്കൊമ്പുമായി അനിച്ചയാൾ, ലോകത്തിലെ ഏറ്റവും കറുത്ത പദാർത്ഥം, സ്മോക് ബബിളുകൾ ഉണ്ടാകുന്നത് എങ്ങനെ? ചൂട് വെള്ളമൊഴിച്ചാൽ കാറിന്റെ നിറം മാറുന്നത് എങ്ങനെ? ഇത്തരത്തിലുള്ള പല കാര്യങ്ങളും നമ്മൾ കണ്ടിട്ടുണ്ടാകില്ല. അത്തരത്തിലുള്ള ചില വസ്തുതകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.

You may not have seen any of this before
You may not have seen any of this before

ചൂട് വെള്ളം ഒഴിക്കുമ്പോൾ വണ്ടിയുടെ നിറം മാറുന്നത് എങ്ങനെ? ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത് അല്ലെ? ഇവിടെ പറയാൻ പോകുന്നത് ചൂട് വെള്ളം ഒഴിക്കുന്നതോടു കൂടി ഒരു വണ്ടിയുടെ നിറം മാറുന്നതാണ്. ചൂട് വെള്ളം ഒഴിക്കുമ്പോൾ എങ്ങനെ ആയിരിക്കും കാറിന്റെ നിറം മാറുന്നത്. ഇങ്ങനെ നിറം മാറാൻ കാരണം അതിൽ അടങ്ങിയിരിക്കുന്ന തെർമൽ പിഗ്മെന്റുകൾ ആണ്. അതായത് ചൂട് വെള്ളം ഒഴിച്ച് കഴിയുമ്പോൾ ചൂട് കാരണം നിറംമാറാൻ കഴിവുള്ള ഇത്തരം തെർമോക്രോമിക് എന്ന പിഗ്മെന്റുകൾക്ക് സാധിക്കും. ഇത് തന്നെയാണ് നമ്മൾ ഫോട്ടോ മഗ്ഗിലേക്ക് ചൂടുള്ള വെള്ളം ഒഴിച്ച് കഴിഞ്ഞാലും സംഭവിക്കുന്നത്. അതായത് അതിൽ ഫോട്ടോ തെളിഞ്ഞു വരുന്നത്.

ഇതുപോലെയുള്ള കൗതുകം നിറഞ്ഞ മറ്റു കാര്യനഗലെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.