മഴയത്ത് നിന്നാല്‍ പനി വരില്ല. കാരണം?

മഴ നനയാൻ നമ്മളിൽ ഭൂരിഭാഗം ആളുകളൂം ഇഷ്ട്ടപ്പെടുന്ന ഒരു കാര്യമാണ്. അതിന് പ്രത്യേക പ്രായമൊന്നും വേണ്ട. എല്ലാവരും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒരു കാര്യമാണ്. നമ്മളൊക്കെ സ്‌കൂൾ കഴിഞ്ഞു വരുമ്പോൾ മഴ പെയ്താൽ കുടയുണ്ടെങ്കിലും അത് നിവർത്താറില്ല. കാരണം, മഴ നനയുമ്പോൾ പ്രത്യേക ഒരു സുഖമാണ് നമുക്ക് ലഭിക്കുന്നത്. എങ്കിലും നമ്മുടെ അച്ഛനമ്മമാർ നമ്മെ മഴ കൊള്ളാൻ സമ്മതിക്കാറില്ല. കാരണമെന്താണ്. പണി വരും എന്ന് പറയാം. യഥാർത്ഥത്തിൽ മഴ കൊണ്ടാൽ പണി വരുന്നുണ്ടോ? എന്താണ് ഇതിനു പിന്നിലെ സത്യാവസ്ഥ എന്ന് നോക്കാം.

പലരുടെയും വിചാരം മഴ കുത്തനെ തലയിലേക്ക് വീഴുമ്പോൾ വെള്ളം ശരീരത്തിനുള്ളിലേക്ക് ജലാംശം പ്രവേശിക്കുന്നുണ്ട് എന്നാണ്. അതുകൊണ്ടാണ് പലയാളുകളൂം പല തരം ആയുർവേദ പൊടികളൂം തലയിൽ തിരുമ്മുന്നത്. ഒരു കാര്യമാ നാം മനസ്സിലാക്കണം. മഴ ഇങ്ങനെ കുത്തനെ തലയിലേക്ക് പതിക്കുമ്പോ വെള്ളം ഉള്ളിലേക്ക് പ്രവേശിക്കുന്നില്ല. പകരം എന്താണ് സംഭവിക്കുന്നത്. മഴ പെയ്യുമ്പോൾ ശരീരം തണുക്കുന്നത് ശരീര താപനില കുറക്കാൻ കാരണമാകുന്നു. സാധരണ താപനില നിലനിർത്താൻ വേണ്ടി രക്തക്കുഴലുകൾ ചുരുങ്ങുന്നു. ഇങ്ങനെ താപനില കുറയുന്നതിന്റെ ഭാഗമായി ബാക്ടീരിയ, വൈറസ് പോലുള്ള പല അണുബാധകളും ശരീരത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നു. പ്രധാനമായും, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്, റീനോ വൈറസ്, പാരാ ഇൻഫ്ലുവൻസ, തുടങ്ങിയവയാണ് നമ്മുടെ ശരീരത്തിൽ ജലദോഷം, പനി പോലുള്ള അസുഖങ്ങൾക്ക് കാരണക്കാരാകുന്നത്. ഇങ്ങനെ അണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നതിന് ഭാഗമായി അതിനെ ചെറുത്തു നിൽക്കുന്നതിന്റെ ഭാഗമായി ശരീരം തന്നെ സ്വയം ശരീരതാപനില ഉയർത്തുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെയാണ് സൂചിപ്പിക്കുന്നത്. അത്കൊണ്ട് തന്നെ ചെറിയ പനിയൊക്കെ ആണെങ്കിൽ ഡോക്റ്ററെ സമീപിക്കേണ്ട ആവശ്യമില്ല. ദീർഘനേര പനിയും 39ഡിഗ്രി.സെൽഷ്യസിൽ കൂടുതലുമാണ് എങ്കിൽ ആശുപത്രിയിൽ പോകേണ്ടതാണ്. ഇപ്പോൾ പനി എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് മനസ്സിലായില്ലേ?

ഇതിനെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ള വീഡിയോ കാണുക.