നിങ്ങൾക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ചില കാര്യങ്ങൾ.

ദിനംപ്രതി നാം പല വിചിത്രമായ കാര്യങ്ങളും കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. അതിൽ പല കാര്യങ്ങളും സത്യമാണ് എങ്കിലും നമുക്ക് വിശ്വസിക്കാൻ ഏറെ ബുദ്ധിമുട്ടാകും. ഒട്ടേറെ വിചിത്രവും കൗതുകവും നിറഞ്ഞ കാര്യങ്ങൾ നമ്മുടെ ഈ ഭൂമിയിലുണ്ട്. അതിൽ ഏറ്റവും കൗതുകം നിറഞ്ഞ ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

ബ്ലൂ ഫിഷ്. പല ത്രം മത്സ്യങ്ങളെ നാം കണ്ടിട്ടുണ്ടാകും. സാധാരണ മീനുകളുടെ നിറം എന്ന് പറയുന്നത് വെള്ളയും ചുവപ്പ് കലർന്നതുമൊക്കെ ആയിരിക്കും. എന്നാൽ ബ്ലൂ ഫിഷ് എന്ന് പറയുമ്പോൾ തന്നെ നമുക്ക് അതിന്റെ നിറമെന്താണ് എന്ന് വ്യക്തമാണ്. ഇവയെ കൂടുതലായും കാണപ്പെടുന്നത് വടക്കേ അമേരിക്കയിലാണ്. ലിൻകോഡ് എന്നാണ് ഈ മീനിന്റെ വിളിപ്പേര്. ബിലി ബേട്ടിൻ എന്ന ബൈൽ പിഗ്മെന്റാണ് ഈ ഫിഷിന് നീല നിറം നൽകുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ വളരെ രസകരമായ ഒരു കാര്യം എന്തെന്നാൽ, ഇത്തരം മത്സ്യങ്ങൾ ഭക്ഷ്യ യോഗ്യമാണ്. എന്നാൽ പാകം ചെയ്യുമ്പോൾ ഇവയുടെ നീല നിറം അപ്രത്യക്ഷമാകുന്നു.

പോപ്കോൺ ബീച്ച്. നമ്മളിൽ ഭൂരിഭാഗം ആളുകളും പല ബീച്ചുകളും സന്ദർശിച്ചവരായിരിക്കും. സാധാരണ എല്ലാ കടൽത്തീരങ്ങളിലും മണലും ചിപ്പികളുമൊക്കെയാണ് നമ്മൾ കാണാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു ബീച്ചിനെ കുറിച്ച് കേൾക്കാം. സ്‌പെയിനിലെ കാനറി ദ്വീപിൽ ഒരു ഉൾക്കടലുണ്ട്. അവിടെ പോപ്കോൺ പോലെയുള്ള ചില വസ്തുക്കൾ കാണാൻ കഴിയും. ഫോട്ടെ വെഞ്ചുറ ദ്വീപിലെ കോറർ ലജോ എന്ന പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഈ ബീച്ചിനെ പോപ്കോൺ ബീച്ച് അല്ലെങ്കിൽ പോപ്കോൺ ബേ എന്നാണ് അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ ഈ പോപ്‌കോണുകൾ വെളുത്ത പവിഴങ്ങളാണ്. ഇവ തിരമലാകളാൽ കഴുകപ്പെട്ടവയാണ്. അതായത് അഗ്നിപർവത പാറകളും മണൽത്തരികളുമായി കൂടിച്ചേർന്നു അവ ആ നിറത്തിൽ കാണപ്പെടുന്നു.

ഇതുപോലെയുള്ള നിരവധി കൗതുകം നിർമാണ കാഴ്ച്ചകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.