ലോകത്തില്‍ അസാധാരണമായി ജനിച്ച ഇരട്ടകള്‍.

ഇരട്ടക്കുട്ടികളായി ജനിക്കുക എന്നത് അധികമാർക്കും ലഭിക്കാത്ത ഒരു ഭാഗ്യം തന്നെയാണ്. അവരെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ചില ഇരട്ടക്കുട്ടികൾ ഒരേ പോലെ ആയിരിക്കും കാണാൻ. നമുക്ക് തിരിച്ചറിയാൻ സാധിക്കുകയേ ഇല്ല. എന്നാൽ, ഒരു സാമ്യതയും ഇല്ലാത്ത ഇരട്ടക്കുട്ടികളെയും നാം കണ്ടിട്ടുണ്ട്. അതെ, ലോകത്ത് പല തരത്തിലുള്ള ഇരട്ടക്കുട്ടികൾ ഉണ്ട്. അതായത്, സമജാത ശിശുക്കൾ, സഹജാത ശിശുക്കൾ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ വിചിത്രമായ ചില ഇരട്ടക്കുട്ടികളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് അവരുടെ പ്രത്യേകതകൾ എന്ന് നോക്കാം.

അഗോണി ഐഡന്റിക്കൽ ട്വിൻസ്. ആഡമും നീലും ജനിച്ചപ്പോഴും തുടർന്നുള്ള കുറച്ചു വർഷക്കാലവും കാണാൻ ഒരുപോലെ തന്നെയായിരുന്നു. എന്നാൽ ഇന്ന് നിങ്ങൾ അവരെ കണ്ടാൽ അവർ ഇരട്ടകളാണ് എന്ന് പറയുകയേ ഇല്ല. ജനിച്ചു കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ആഡമിനു മുഖത്തു ക്യാൻസർ വരുന്നത്. തുടർന്ന് മുഖത്ത് മുപ്പത്തി മൂന്നോളം സർജറികൾ ശേഷം. ഇത് മുഖം വികൃതമാകാൻ കാരണമായി. സമാനമായ രോഗം നീലിനും ഉണ്ടായിരുന്നു. എന്നാൽ, മുഖത്തൊന്നും റ്റ്യുമർ വന്നില്ല. രണ്ടു പേർക്കും വന്ന ഈ ജനറ്റിക് ഡിസോർഡ ടൈപ്പ് വൺ ന്യുറോ ഫൈബർ മെറ്റോസിസ് ആയിരുന്നു.3000 പേരിൽ ഒരാൾക്ക് മാത്രമേ ഈ ജനറ്റിക് ഡിസോർഡർ ഉണ്ടാവുകയുള്ളൂ.

ഇതുപോലെ ഇരട്ടകളെ കുറിച്ചുള്ള വിചിത്രമായ കാര്യങ്ങളറിയാൻ താഴെയുള്ള വീഡിയോ കാണുക.