മാസങ്ങള്‍ കുഴിച്ചു അതിവിദഗ്ദമായി നടത്തിയ ലോകം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ള

ദിനംപ്രതി ലോകത്തിന്റെ പല ഭാഗങ്ങളിലായി പലതരത്തിലുള്ള കൊള്ളകളും നടക്കുന്നുണ്ട്. ഇന്നും തെളിയിക്കപ്പെടാത്തതും വളരെ നിഗൂഢമായതും കണ്ടെത്താത്തതുമായ ഒരുപാട് കൊള്ളകൾ ഇന്നും നിലനിൽക്കുന്നുണ്ട്. ഒരുപാട് കാലത്തെ വളരെ സൂക്ഷ്മമായ പ്ലാനിങ്ങോട് കൂടി നടത്തുന്ന ഒട്ടേറെ കൊള്ളകൾ ഉണ്ട്. അതും കോടിക്കണക്കിനു രൂപയോളം മോഷണം പോയ ഒത്തിരി സംഭവങ്ങളുണ്ട്. അത്തരത്തിലുള്ള ചില ബാങ്ക് കൊള്ളകളെ കുറിച്ചും മറ്റുമാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് അത്തരം സംഭവങ്ങൾ എന്ന് നോക്കാം.

ഡാൻബാർ ആംഡ് റോബെറി ഇൻ 1987. കോടിക്കണക്കിനു രൂപയോളം മോഷണം പോയ ഈ സംഭവം നടന്നത് അമേരിക്കയിലാണ്. അമേരിക്കൻ ചരിത്രത്തിൽ തന്നെ ഇടംപിടിച്ച ഏറ്റവും വലിയ കൊള്ള. ഈ സംഭവം നടക്കുന്നത് 1987ലാണ്. ഏറെ പ്രശസ്തമായ ഈ റോബറി നന്നായി പ്ലാൻ ചെയ്തു നടത്തിയ ഒരു വലിയ മോഷണം തന്നെയായിരുന്നു. മോഷണത്തിൽ ആറുപേരടങ്ങുന്ന ഒരു ഗ്രൂപ്പ് തന്നെ ഉണ്ടായിരുന്നു. ആ ഗ്യാങ്ങിന്റെ ലീഡറായ അലൻ ഡൻബർ അമേരിക്കയിലെ ലോസ് എയ്‌ഞ്ചൽസിലെ വോൾട്ട് കൊള്ളയടിച്ചു കവർന്നത് 18.9മില്യൺ ഡോളറാണ്. ഇന്നത്തെ മൂല്യമനുസരിച്ചു ഏകദേശം 140ഓളം കോടി രൂപയുണ്ടാകും. കൃത്യമായി നടത്തിയ ഈ മോഷണത്തിന് പിറകിലുള്ള പ്ലാനിങ്ങിന്റെ മാസ്റ്റർ ബ്രെയിൻ എന്ന് പറയുന്നത് അലൻ പീസ് തന്നെ ആയിരുന്നു. ഇദ്ദേഹം ഡൻബാറിലെ റീജ്യണൽ സേഫ്റ്റി സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. അത് കൊണ്ട് തന്നെ അവിടത്തെ സ്‌ക്യൂരിറ്റി സംബന്ധമായ വളരെ ചെറിയ കാര്യങ്ങൾ പോലും വളരെ കൃത്യത്യയോടെ മനസ്സിലാക്കിയതിനു ശേഷമാണ് ഇത്തരമൊരു കൊള്ള പ്ലാൻ ചെയ്തത്.

ഇതിനെ കുറിച്ച് കൂടുതൽ അറിയാനും ഇതുപോലെയുള്ള മറ്റു ബാങ്ക് കൊള്ളകളെ കുറിച്ച് മനസ്സിലാക്കാനും താഴെയുള്ള വീഡിയോ കാണുക.