ഇങ്ങനെയും പക്ഷികളോ?

ഒരുപാട് ജൈവ വൈവിധ്യങ്ങൾ കൊണ്ട് നിറഞ്ഞ ഒരു ഭൂമിയാണ് നമ്മുടേത്. ഒത്തിരി കൗതുകം നിറഞ്ഞതും വിചിത്രവുമായ ഒട്ടേറെ ഈവികൾ നമുക്ക് ചുറ്റുമുണ്ട്. പക്ഷികളെ ഭൂരിഭാഗം ആളുകൾക്കും വളരെ ഇഷ്ട്ടമാണ്. ഓരോ പക്ഷിയും അവയുടെ ശരീര ഘടന ഉണ്ടും സ്വഭാവ സവിശേഷത കൊണ്ടും വ്യത്യസ്തരാണ്. അത്കൊണ്ട് തന്നെ ഓരോ പക്ഷിയും പറക്കുന്നത് കാണാനും ഇരയെ പിടിക്കുന്നത് കാണാനും മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നത് കാണാൻ വളരെ രസകരമായ ഒരു കായം തന്നെയാണ്. നമ്മൾ ജീവിതത്തിൽ ഇതുവരെ കാണാത്ത ഒത്തിരി പക്ഷികൾ ഉണ്ട്. അവയ്‌ക്കെല്ലാം നമ്മളറിയാത്ത ഒരുപാട് സവിശേഷതകളും ഉണ്ട്. എന്തൊക്കെയാണ് അത്തരം ജീവികൾ എന്ന് നോക്കാം.

Unusual Birds
Unusual Birds

കക്കാപോ. പേര് കേൾക്കുമ്പോൾ തന്നെ ഒരു കൗതുകം തോന്നുന്നില്ലേ. ഇവയെ പാരാതോൺ എന്നും വിളിക്കാറുണ്ട്. ആകാശത്തിലൂടെ പറക്കാൻ കഴിയാത്ത ഒത്തിരി പക്ഷികൾ നമുക്ക് ചുറ്റുമുണ്ട്. അത്തരമൊരു പക്ഷികളിൽ പെട്ടവയാണ് ഇവ. ഇവയ്ക്കു ആകാശത്തിലൂടെ പറക്കാൻ കഴിയില്ല. പച്ച നിറമാണ് കക്കാപോ പക്ഷിക്കുള്ളത്. കോഴികളെ പോലെത്തന്നെ ഇവയും മണ്ണിലുള്ള ചെറിയ പുഴുക്കളേയും മറ്റുമാണ് ഭക്ഷിക്കുന്നത്. ഇവയെ പ്രധാനമായും കണ്ടു വരുന്നത് ന്യുസിലാന്റിലാണ്. കാട്ടിലേക്കുള്ള മനുഷ്യന്റെ അമിതമായ കടന്നുകയറ്റം ഇവ നല്ല രീതിയിൽ തന്നെ വംശനാശം നേരിടുന്നുണ്ട്. കുറച്ചു വർഷങ്ങൾക്കു മുമ്പ് നടത്തിയ പഠനങ്ങൾ പറയുന്നത് ഇനി കക്കാപോ ഇനത്തിൽ ആകെ ബാക്കിയുള്ളത് 125 എണ്ണം മാത്രമാണ്. ഇതിനു കാരണം മനുഷ്യൻ മാത്രമല്ല, ഇവ മുട്ടയിടുന്നത് 3-4 വർഷമാണ്.ഇവയുടെ സംരക്ഷണത്തിനായി ചില സംഘടനകൾ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

ഇതുപോലെയുള്ള വിചത്രമായ പക്ഷികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.