വിചിത്രമായ പ്രണയാഭ്യർത്ഥനകൾ.

പ്രണയം ഏറെ വിശിഷ്ട്ടമായ ഒരു വികാരം തന്നെയും. അത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏത് കാലഘട്ടത്തിലും ആരോടും തോന്നാവുന്നതാണ്. അത്കൊണ്ട് തന്നെ പ്രണയത്തിന് കാലമോ ഭേദമോ പ്രായമോ ഒരു വിഷയമല്ല. ഓരോ ആളുകളും തങ്ങളുടെ പ്രണയം മറ്റൊരാളെ അറിയിക്കുന്നത് പല രീതിയിലാണ്. അതും വളരെ കൗതുകം സൃഷ്ട്ടിക്കുന്ന രീതിയിൽ. ചിലർ ആകാശത്ത് വെച്ച്, ചിലർ വെള്ളത്തിനടിയിൽ വെച്ച്, മറ്റു ചിലർ അവർ ആദ്യമായി കണ്ടു മുട്ടിയ സ്ഥലത്ത്. ഇങ്ങനെ പല രീതിയിലാണ് ആളുകൾ തങ്ങളുടെ പ്രണയം തുറന്നു പറയുന്നത്. അത്തരത്തിൽ വളരെ വിചിത്രമായ രീതിയിൽ തങ്ങളുടെ ഇഷ്ട്ടം തുറന്നു പറഞ്ഞ ചില ആളുകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

Marriage proposal
Marriage proposal

സാന്റ് ആർട്ടിസ്റ്റായ മാക് മെക്ക് ഫീൽഡ് തന്റെ ഇഷ്ട്ടം പ്രണയിനിയോട് തുറന്നു പറഞ്ഞത് വളരെ രസകരമായ രീതിയിലായിരുന്നു. ഇദ്ദേഹം ഏറെ മനോഹരമായ രീതിയിൽ തന്നെയായിരുന്നു തന്റെ വിവാഹാഭ്യർത്ഥന നടത്തിയത്. തന്റെ കഴിവിലൂടെ തന്നെയാണ് അദ്ദേഹം തന്റെ സഹപ്രവർത്തക കൂടിയായ ഇന്റസ് സ്റ്റിവൻസ് എന്ന പെൺകുട്ടിയോട് പ്രണയം തുറന്നു പറഞ്ഞത്. നല്ല മനോഹരമായ രീതിയിൽ ഒരു കടൽത്തീരത്തു തന്റെ ആഗ്രഹം മണലിൽ ചിത്രീകരിക്കുകയാണ് മാക് ചെയ്തത്. സ്ഥിരമായി ഇവർ കണ്ടു മുട്ടുന്ന കടൽത്തീരത്തു തന്നെയാണ് മാക് തന്റെ ആഗ്രഹം മണലിൽ ചിത്രീകരിച്ചതും. ഏകദേശം 36 അടി നീളവും 15അടി നീളവുമുള്ള ഭീമൻ കലാസൃഷ്ട്ടിക്കു നടുവിൽ വിൽ യു മേരി മി എന്ന് കുറിച്ചിരുന്നു.

ഇതുപോലെയുള്ള മനോഹരമായ പ്രണയ വിവാഹാഭ്യർത്ഥനകളെ കുറിച്ച് അറിയാനായി താഴെയുള്ള വീഡിയോ കാണുക.