ഒരു അപകടത്തിനു ശേഷം അമാനുഷിക ശക്തി നേടിയ ചിലയാളുകള്‍.

നമ്മള്‍ പല സിനിമകളിലും കഥകളിലും ഒരുപാട് കണ്ടിട്ടുള്ള ഒരു കാര്യമാണ് ഒരു വലിയ അപകടത്തിനു ശേഷം ചിലയാളുകള്‍ പാടെ മാറിപ്പോകുന്നത്. അതായത് ഒരു വലിയ വാഹനാപകടം ഉണ്ടാവുകയോ അല്ലെങ്കില്‍ തലയിലേക്ക് കാര്യമായി എന്തെങ്കിലും വന്നു വീഴുകയോ ചെയ്യുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ അതുവരെ കണ്ടിരുന്ന ആളുകലെയാകില്ല പിന്നെയങ്ങോട്ട് നമുക്ക് കാണാന്‍ കഴിയുക. അവരുടെ പ്രവര്‍ത്തികളില്‍ പല മാറ്റങ്ങളും ഉണ്ടാകുന്ന ഒരു പ്രവണത നാം സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്. ചിലര്‍ക്ക് മുന്‍ജന്മ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയും. മറ്റു ചിലര്‍ക്കാകട്ടെ ഭാവിയില്‍ വരാനിരിക്കുന്ന കാര്യം മുന്‍കൂട്ടി അറിയാന്‍ കഴിയും, തുടങ്ങീ ഒത്തിരി കാര്യങ്ങള്‍ നമുക്ക് പല സിനിമകളില്‍ കാണാന്‍ കഴിയും. എന്നാല്‍ ഇതുപോലെ പല സൂപ്പര്‍ ശക്തികളും യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ? അത്തരത്തിലുള്ള ചിലയാളുകളെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.

ഡെറക് അമാറ്റോ. സൂപ്പര്‍ ശക്തി ലഭിച്ച ആളുകളുടെ ലിസ്റ്റില്‍ ആദ്യം പറയാന്‍ ഏറ്റവും യോഗ്യനായ വ്യക്തി തന്നെയാണ് ഡെറക് അമാറ്റോ. 2006ലാണ് അമാറ്റോ ഡെന്മാര്‍ക്ക് കോളറാഡുവില്‍ ഒരു സുഹൃത്തിന്‍റെ പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോള്‍ ജീവിതം മാറ്റി മറിക്കുന്ന ഒരു അപകടത്തിന് ഇരയാകുന്നത്. അതയത് തല താഴെ തട്ടുന്ന വിധത്തില്‍ കുത്തനെ പൂളിലെക്ക് ചാടി. എന്നാല്‍ പൂളിന് നല്ല ആഴം കുറവായിരുന്നു. തല നേരെ ചെന്ന് പൂളിന്‍റെ അടിവശത്ത് പോയി ഇടിച്ചു. അത് തലയ്ക്ക് ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമായി. ഒരുപാട് കാലം ആശുപത്രിയില്‍ ആയിരുന്നു. ഇനി ജീവിതകാലം മുഴുവന്‍ കടുത്ത തലവേദനയും ഓര്‍മ്മക്കുറവും ഉണ്ടാകുമെന്ന് ഡോക്റ്റര്‍മാര്‍ വിധിയെഴുതി. മാത്രമല്ല, കേള്‍വിശക്തി 35ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ ഒരുകാര്യം മാത്രം ഡോക്റ്റര്‍മാര്‍ പറഞ്ഞില്ല. കണ്ണടക്കുമ്പോള്‍ അമാറ്റോയ്ക്ക് എന്തോ ഒരു വസ്തു കാണാനായി തുടങ്ങി. അത് മ്യൂസികിന്‍റെ പല ഭവ തലങ്ങളാണ് എന്ന് അദ്ദേഹം പിന്നീട് മനസ്സിലായി. പിന്നീടങ്ങോട്ട് ഒരു പഠനവും കൂടാതെ തന്നെ ജീവിതത്തിലുടനീളം നന്നായി പിയാനോ വായിക്കാനായി തുടങ്ങി. പിയാനോ മാത്രമല്ല, മറ്റു മ്യുസിക് ഉപകരണങ്ങളും ഒരു പരിശീലനവും കൂടാതെ അമാറ്റോയ്ക്ക് വായിക്കാനറിയാം.

ഇതുപോലെയുള്ള മറ്റു വ്യക്തികളെ കുറിച്ചറിയാന്‍ താഴെയുള്ള വീഡിയോ കാണുക.