ക്രിക്കറ്റിനുശേഷം ധോണി കൃഷിയിൽ നിന്ന് നന്നായി സമ്പാദിക്കുന്നു. സ്ട്രോബെറി വിൽപ്പനയിലൂടെ 30 ലക്ഷം രൂപ വരെ സമ്പാദിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തന്റെ ഫാമിലെ ജൈവ പച്ചക്കറികളും പഴങ്ങളും റാഞ്ചി നഗരത്തിലെ ജനങ്ങൾക്ക് നല്‍കുന്നു. മിന്നുന്ന ബാറ്റിംഗിലൂടെയും ക്രിക്കറ്റ് രംഗത്ത് സമർത്ഥനായ ക്യാപ്റ്റൻമാരില്‍ ഒരാളായി ജനങ്ങളുടെ ഹൃദയം കീഴടക്കിയ മഹേന്ദ്ര സിംഗ് ധോണി തന്റെ ഫാം ഹൗസില്‍ പലതരം പഴങ്ങളും പച്ചക്കറികളും വളർത്തുകയാണ് ഇപ്പോള്‍. അദ്ദേഹത്തിന്റെ ഫാം ഹൗസിൽ വളർത്തുന്ന പഴങ്ങളും പച്ചക്കറികളും റാഞ്ചി നഗരത്തില്‍ നല്ല ഡിമാൻഡുണ്ട്.

Mahendra Singh Dhoni Farm
Mahendra Singh Dhoni Farm

മഹേന്ദ്ര സിംഗ് ധോണി തന്റെ ഫാം ഹൌസില്‍ സ്ട്രോബെറി കൃഷി ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ നിന്നും 10 ടണ്‍ സ്ട്രോബെറി ഉത്പാദിപ്പിക്കുന്നു. ഇത്രയും വലിയ തോതിൽ സ്ട്രോബെറി വളർത്തുന്നതിലൂടെ മഹേന്ദ്ര സിംഗ് ധോണി 30 ലക്ഷത്തോളം രൂപ വരെ സമ്പാദിച്ചു. സ്ട്രോബറിയോടൊപ്പം തണ്ണിമത്തൻ എന്നിവയും ധോണിയുടെ ഫാംഹൗസിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ഫാം ഹൗസില്‍ പ്രതിദിനം 300 കിലോ സ്ട്രോബെറിയും 200 കിലോ തണ്ണിമത്തനും ഉത്പാദിപ്പിക്കുന്നു.

Dhoni Farm
Dhoni Farm

43 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ ഫാം ഹൗസിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു രാസവസ്തുവും ഉപയോഗിക്കാതെ സമ്പൂർണ്ണ ജൈവകൃഷി നടത്തുന്നു എന്നതാണ്. ഇക്കാരണത്താൽ അദ്ദേഹത്തിന്റെ ഫാം ഹൗസിലെ പഴങ്ങളും പച്ചക്കറികളും വളരെ രുചികരമാണ്. അവയ്ക്ക് ഇപ്പോള്‍ വിപണിയിൽ നല്ല ഡിമാൻഡുണ്ട്. മഹേന്ദ്ര സിംഗ് ധോണി ഇപ്പോള്‍ പുതുതായി ഒരേക്കറിൽ കാപ്സിക്കം കൃഷി ചെയ്തിട്ടുണ്ട്.

Dhoni Farm
Dhoni Farm

പഴങ്ങളും പച്ചക്കറികളും കൂടാതെ മഹേന്ദ്ര സിംഗ് ധോണി ഇപ്പോൾ കരിങ്കോഴി റാഞ്ചി വിപണിയിൽ വിൽക്കാൻ ഒരുങ്ങുകയാണ്. കരിങ്കോഴിയെ വലിയ തോതിൽ വളർത്താനും വിൽക്കാനുമുള്ള പദ്ധതി അദ്ദേഹം ആവിഷ്കരിച്ചു. ഈ ചിക്കന്റെ മാംസം മറ്റ് മാംസങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. വിപണിയിൽ കരിങ്കോഴിയുടെ വില കിലോയ്ക്ക് 600 മുതൽ 1,000 രൂപ വരെയാണ്.

Dhoni Farm
Dhoni Farm

ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ധോണിയെ ഝാർഖണ്ഡിലെ മികച്ച കൃഷിക്കാരനായി പ്രഖ്യാപിച്ചു എന്നതാണ് ശ്രദ്ധേയം. ഇതിനൊപ്പം അദ്ദേഹത്തിന്റെ ജൈവകൃഷി കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിലും അദ്ദേഹത്തിന് മികച്ച കർഷകനാകാനും കഴിയുമെന്ന് പ്രതീക്ഷിക്കാം.