ഗവേഷകർ കണ്ടെത്തിയ സമുദ്രത്തിലെ ചില നിഗൂഢതകൾ.

നമുക്കറിയാം ഒരുപാട് രഹസ്യങ്ങൾ സൂക്ഷിക്കുന്ന ഒരിടമാണ് സമുദ്രവും അതിന്റെ മടിത്തട്ടും. ഗവേഷകർ ഇന്നും ആ നിഗൂഢതകൾക്ക് പിന്നിലുള്ള പൊരുൾ അറിയാനുള്ള പഠനത്തിലാണ്. നമ്മൾ അറിയാത്ത ഒരുപാട് കാര്യങ്ങൾ സമുദ്രത്തിനു പറയാനുണ്ട്. ഒരുപക്ഷെ, ചന്ദ്രനെ കുറിച്ച് പഠിച്ചതിന്റെ ചെറിയൊരു അംശം അറിവ് മാത്രമേ ഭൂമിയെ പുതച്ചു കിടക്കുന്ന എഴുപത് ശതമാനത്തോളം വരുന്ന സമുദ്രങ്ങളെ കുറിച്ചൊള്ളൂ എന്ന് ഗവേഷകർ തന്നെ പറയുന്നു. അവരുടെ കണക്കു പ്രകാരം 2-5ശതമാനം മാത്രമേ കടലിനെ കുറിച്ച് വ്യക്തമായ അറിയുകയുള്ളൂ. ഇവിടെ പറയാൻ പോകുന്നത് സമുദ്രത്തിലെ ചില നിഗൂഢതകളെ കുറിച്ചാണ്. എന്തൊക്കെയാണ് എന്ന് നോക്കാം.

Some mysteries of the ocean discovered by researchers.
Some mysteries of the ocean discovered by researchers.

അണ്ടർ വാട്ടർഫാൾ. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ദ്വീപ രാഷ്ട്രമാണ് മൗറീഷ്യസ്. മൗറീഷ്യസിന്റെ തെക്കുപടിഞ്ഞാറൻ സമുദ്രത്തിൽ അതിമനോഹരമായ ഒരു അപൂർവ്വ പ്രതിഭാസം നടക്കുന്നുണ്ട്. ഈയൊരു സമുദ്ര ഭാഗത്തിന്റെ മുകളിൽ നിന്നും താഴേക്ക് നോക്കിയാൽ കണ്ണിനെയും മനസ്സിനെയും കുളിരണിയിപ്പിക്കുന്ന ഒരു കാഴ്ച്ച കാണാം. അതായത് ഈ സമുദ്രത്തിനടിയിലെ മണൽതരികളുടെ നിക്ഷേപം കാരണം സമുദ്രത്തിനടിയിൽ ഒരു വെള്ളച്ചാട്ടം രൂപപ്പെട്ടതായി നമുക്ക് തോന്നും. ഇത്തരത്തിൽ യാർത്ഥത്തിലുള്ള ഏഴു വെള്ളച്ചാട്ടങ്ങൾ ഗവേഷകർ സമുദ്രത്തിനടിയിൽ കണ്ടെത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായി കണക്കാക്കുന്നത് വെനുസ്വേലേയിലെ എയ്ഞ്ചൽ ഫാൾസാണ്. എന്നാൽ സത്യത്തിൽ എയ്ഞ്ചലല്ല ഭൂമിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം. അത് അറ്റ്ലാന്റിക് സമുദ്രത്തിനടിയിലുള്ള ഒരു വെള്ളച്ചാട്ടമാണ്. അതായത് അറ്റ്ലാന്റിക്കിലെ ഡെൻമാർക്ക്‌ സ്ട്രൈറ്റ് ക്യാട്രാക്റ്റിലാണ് ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം. എന്നാലത് സമുദ്രത്തിനടിയിലാണ് എന്ന് മാത്രം. ഗ്രീൻലാൻഡിനും ഐസ്ലാൻഡിനും ഇടയിലാണ് ഇത്തരമൊരു പ്രതിഭാസം സംഭവിക്കുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ നീളം എന്ന് പറയുന്നത് 11500അടിയാണ്.ഇതിൽ നിന്നും വരുന്ന വെള്ളം ഒരു സെക്കന്റിൽ 175മില്യൺ ക്യൂബിക് ഫീറ്റാണ്. ഈ ഒരുപ്രതിഭാസത്തിനു കാരണം കടലിടുക്കിലെ വെള്ളത്തിന്റെ താപവ്യത്യാസമാണ്.

ഇതുപോലെയുള്ള സമുദ്രത്തിലെ മറ്റു നിഗൂഢതകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.